ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഇനി കേരള സര്‍വകലാശാലയില്‍ പഠിക്കാനാകില്ല; കടുങ്ങും, പഴുതടച്ച നീക്കം

Share our post

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കില്ല എന്നുറപ്പാക്കാന്‍ നടപടിയുമായി കേരള സര്‍വകലാശാല. ഇനി മുതല്‍ സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ‘ലഹരി ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം നല്‍കണം. സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് കേരള വൈസ് ചാന്‍സലര്‍ (വിസി) ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹോസ്റ്റലിലെ റെയ്ഡിനെ കേരള വിസി സ്വാഗതം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ പോലീസ് നടപടിയെ സര്‍വകലാശാല സ്വാഗതം ചെയ്യുന്നു. കാര്യവട്ടത്തെ സര്‍വകലാശാലാ ഹോസ്റ്റല്‍ അടക്കം എല്ലാ ഹോസ്റ്റലുകളിലും ഈ രീതിയില്‍ പോലീസ് റെയ്ഡ് നടത്തുകയും കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയും വേണം.

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതുകൊണ്ട് റെയ്ഡ് വേണം എന്നല്ല. എല്ലാ കുട്ടികളും ആരോപണവിധേയരാണ്. അതുകൊണ്ടാണ് ഹോസ്റ്റലുകളില്‍ പോലീസ് റെയ്ഡ് നടത്തി അവിടം ക്ലീനാണ് എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുന്നത്.’ -വൈസ് ചാന്‍സലര്‍ പറഞ്ഞു. ‘മയക്കുമരുന്നിന്റെ കാര്യത്തില്‍ ഏറ്റവും വലിയ നടപടിയാണ് കേരള സര്‍വകലാശാല സ്വീകരിച്ചിട്ടുള്ളത്. ഇനി മുതല്‍ കേരള സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ‘ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം വേണം. സത്യവാങ്മൂലത്തിന് വിരുദ്ധമായി വിദ്യാര്‍ഥി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടാല്‍ സര്‍വകലാശാലയ്ക്ക് നടപടിയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. ഇത് നിയമപരമായി നിലനില്‍ക്കുമോ എന്ന ചോദ്യം വരാം. പക്ഷേ ഇങ്ങനെയൊരു കാര്യമാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്.’ -കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!