Connect with us

Kerala

സമസ്ത മദ്റസകൾ ഏപ്രിൽ എട്ടിന് തുറക്കും

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന മദ്രസ്സകൾ റമദാൻ അവധികഴിഞ്ഞ് ഏപ്രിൽ എട്ടിന് (ശവ്വാൽ 09,ചൊവ്വ) തുറന്ന് പ്രവർത്തിക്കുമെന്ന് സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫിസിൽ നിന്ന് അറിയിച്ചു.


Share our post

Kerala

ന്യൂനമർദ്ദം, ഇന്നും മഴ; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

Share our post

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (ചൊവ്വാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് മഞ്ഞ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഏപ്രില്‍ 8 വരെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ വടക്കു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Kerala

വീട്ടിലെ പ്രസവത്തിൽ യുവതിയുടെ മരണം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.


Share our post
Continue Reading

Kerala

വാട്സ്ആപ്പിന്റെ നിർണായക അപ്‌ഡേറ്റ്, അയച്ച ചിത്രങ്ങളും മറ്റും ഓട്ടോസേവ് ആകില്ല; ഫീച്ചർ ഇങ്ങനെ

Published

on

Share our post

സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത അപ്പ്ളിക്കേഷനാണ്‌ വാട്സ്ആപ്പ്. ഓരോ തവണ അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കുമ്പോഴും സുരക്ഷാ സംബന്ധമായ എന്തെങ്കിലും കാര്യത്തിൽ വാട്സ്ആപ്പ് ശ്രദ്ധ കൊടുക്കാറുണ്ട്. ഇപ്പോളിതാ രണ്ട് പേർ തമ്മിൽ നടത്തുന്ന ചാറ്റുകളിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പ് വരുത്താൻ വാട്സ്ആപ്പ് ഒരുങ്ങുകയാണ്. വാട്സ്ആപ്പിൽ നമ്മൾ ഒരാൾക്ക് ഒരു ചിത്രമോ വീഡിയോയോ അയച്ചാൽ, ലഭിച്ചയാൾക്ക് അവ ഓട്ടോസേവ് ചെയ്യാൻ സാധിക്കില്ല എന്നതാണ് പുതിയ അപ്‌ഡേറ്റ്. നേരത്തെ ചില അക്കൗണ്ടുകളിൽ ചിത്രങ്ങളോ മറ്റോ അയച്ചാൽ ഉടൻ സേവ് ആകുന്ന ഓപ്‌ഷൻ ഉണ്ടായിരുന്നു. ഈ ഫീച്ചർ പുറത്തിറങ്ങിയാൽ, വാട്സ്ആപ്പ് സുരക്ഷയുടെ കാര്യത്തിൽ കുറച്ചുകൂടി മുന്നിട്ടുനിൽക്കും. അതേസമയം, വാട്സ്ആപ്പില്‍ വരുന്ന പ്രമോഷണല്‍ മെസേജുകള്‍ കണ്ട് മടുത്തിരിക്കുന്നവര്‍ക്കും ഒരു സന്തോഷവാര്‍ത്തയുമായി മെറ്റ രംഗത്തെത്തിയിട്ടുണ്ട്. ബിസിനസുകള്‍ ഉപയോക്താക്കളുമായി ബന്ധപ്പെടുന്ന രീതി മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പില്‍ ഒരു അപ്‌ഡേറ്റ് വരികയാണ്. ബിസിനസ് ചാറ്റുകള്‍ കൂടുതല്‍ പ്രസക്തവും ഉപയോക്തൃ സൗഹൃദവുമാക്കുകയാണ് അപ്‌ഡേറ്റിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. സ്പാം മെസേജുകള്‍ കുറച്ച് ഉയര്‍ന്ന നിലവാരമുളളതും പേഴ്‌സണലൈസ്ഡുമായ മെസേജുകള്‍ അയയ്ക്കാന്‍ ബിസിനസുകളെ അത് പ്രേരിപ്പിക്കുന്നു. ഈ മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.


Share our post
Continue Reading

Trending

error: Content is protected !!