കാലിക്കറ്റില്‍ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി; പൊതുപ്രവേശന പരീക്ഷ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15 വരെ

Share our post

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി/ഇന്റഗ്രേറ്റഡ് പിജി, സര്‍വകലാശാലാ സെന്ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എംഎസ്സി ഫൊറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കായുള്ള പൊതുപ്രവേശനപരീക്ഷയുടെ (സിയു-സിഇടി) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15-ന് അവസാനിക്കും. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍/ബിപിഎഡ് എന്നിവയ്ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ യോഗ്യതയനുസരിച്ച് ഒരേ അപേക്ഷയില്‍ത്തന്നെ ഒരു സെഷനില്‍നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി ആറു പ്രോഗ്രാമുകള്‍വരെ തിരഞ്ഞെടുക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍വിഭാഗത്തിന് 610 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 270 രൂപയും എല്‍എല്‍എം പ്രോഗ്രാമിന് ജനറല്‍വിഭാഗത്തിന് 830 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 390 രൂപയുമാണ് അപേക്ഷാഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടയ്ക്കണം. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശനപരീക്ഷാ റാങ്ക്ലിസ്റ്റില്‍നിന്നായിരിക്കും. അപേക്ഷ പൂര്‍ത്തീകരിച്ച് പ്രന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും admission.uoc.a-c.in.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!