വിനോദ സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ ഉത്സവമൊരുക്കി കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ്

കണ്ണൂർ: ഒൻപതാമത് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് മാർച്ച് 29 മുതല്‍ ഏപ്രില്‍ 21 വരെ മുഴപ്പിലങ്ങാട് ബീച്ച് സെൻട്രല്‍ പാർക്കില്‍ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ആറിന് സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തി ബീച്ച് ഫെസ്റ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കും. വിശാലമായ പുഷ്പോത്സവം, അമ്യൂസ്മെൻ്റ് പാർക്ക്, പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും വിവിധ മത്സര പരിപാടികള്‍, എല്ലാ ദിവസവും പ്രശസ്തരായ കലാകാരൻമാർ അണിനിരക്കുന്ന കലാവിരുന്ന്,രുചികരമായ ഫുഡ് കോർട്ട്. സാംസ്കാരിക സായാഹ്നം എന്നിവ നടത്തും. മുതിർന്നവർക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമായ പ്രവേശന നിരക്ക്.ഹരിത കർമ്മസേനയുടെ നേതൃത്വത്തില്‍ കടലോര ശുചീകരണം, വിശാലമായ പാർക്കിങ് സംവിധാനം, ബീച്ച് ഹോം ഗാർഡുകളുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഏർപ്പെടുത്തിയതായി സംഘാടകള്‍ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ കെ. ശോഭ,എം വി ഹാഫിസ് , കെ. രത്ന ബാബു, കു നോത്ത് ബാബു എന്നിവരും പങ്കെടുത്തു.