പട്ടയ അസംബ്ലി ഏപ്രില്‍ അഞ്ചിന്

കണ്ണൂർ: കണ്ണൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി സ്ഥലം എം എല്‍ എ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 11.30 ന് കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കണ്ണൂര്‍ നിയോജക മണ്ഡലങ്ങളിലെ ത്രിതല പഞ്ചായത്ത് – നഗരസഭാ അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത്, കോര്പറേഷന്, മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍, തഹസില്‍ദാര്‍, ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുന്ന റവന്യൂ ടീം എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പട്ടയം കിട്ടാന്‍ അവശേഷിക്കുന്നവര്‍, പട്ടയം നല്കാന് അനുയോജ്യമായ ഭൂമി, പട്ടയം ലഭ്യമാകേണ്ട പ്രത്യേക പ്രദേശങ്ങള്‍, പരിഹരിക്കേണ്ട വിഷയങ്ങളുടെ വിവരങ്ങള്‍, അതി ദരിദ്ര വിഭാഗങ്ങള്‍ക്ക് ‘മനസോടിത്തിരി മണ്ണ് പദ്ധതി’ യോ മറ്റു മാര്‍ഗങ്ങള്‍ മുഖേനയോ ഭൂമി കണ്ടെത്തി പട്ടയം അനുവദിക്കുക എന്നീ വിഷയങ്ങള്‍ പട്ടയ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യും.