Connect with us

Kerala

മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടി

Published

on

Share our post

മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഏപ്രില്‍ നാലാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. അഞ്ചാം തീയതി മുതല്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് ഇന്ന് വരെ 75 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. മാര്‍ച്ച് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും തങ്ങളുടെ വിഹിതം ഏപ്രില്‍ 3 നകം കൈപ്പറ്റണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.


Share our post

Kerala

കൃഷ്ണവിഗ്രഹം ഏതുദിശയിൽ വെക്കണം, കണി കാണേണ്ടത് കുളി കഴിഞ്ഞോ, എപ്പോൾ ഉണരണം? എങ്ങനെ വിഷുക്കണിയൊരുക്കാം

Published

on

Share our post

ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ചൊരിഞ്ഞുകൊണ്ട് മറ്റൊരു വിഷുക്കാലം കൂടി വന്നെത്തുകയാണ്. അതിരാവിലെ എഴുന്നേറ്റ് കണികണ്ട് കൈനീട്ടം വാങ്ങുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണിയൊരുക്കുന്നതിനും പ്രാധാന്യമുണ്ട്. കണിയൊരുക്കുന്നതിന് ചിട്ടകളേറെയുണ്ടെങ്കിലും എല്ലാത്തിനുമപ്പുറം നമ്മുടെ മനസ്സിലെ നന്മയും വിശ്വാസവും തന്നെയാണ് പ്രധാനം.

ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാന്‍ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചു വൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവൂ. ഓട്ടുരുളിയിലാണ് കണിയൊരുക്കേണ്ടത്. ഉരുളി തേച്ചുവൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേര്‍ത്തു പകുതിയോളം നിറയ്ക്കുക. ഇതില്‍ നാളികേരമുറി വയ്ക്കണം. നാളികേരമുറിയില്‍ എണ്ണനിറച്ച് തിരിയിട്ടുകത്തിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. സ്വര്‍ണ്ണവര്‍ണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം.ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്. ചക്ക, ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാല്‍ വാല്‍ക്കണ്ണാടി വയ്ക്കാം. ഭഗവതിയുടെ സ്ഥാനമാണ് വാല്‍ക്കണ്ണാടിയ്‌ക്കെന്നാണ് വിശ്വാസം. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാന്‍ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവുമറിയുക എന്നും സങ്കല്‍പ്പമുണ്ട്. കൃഷ്ണവിഗ്രഹം ഇതിനടുത്തുവയ്ക്കാം. കൃഷ്ണവിഗ്രഹം അല്ലെങ്കില്‍ ചിത്രവും കിഴക്കു നിന്ന് പടിഞ്ഞാറ് അഭിമുഖമായാണ് വെയ്‌ക്കേണ്ടത്. ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തില്‍ പതിയ്ക്കരുത്.

തൊട്ടടുത്ത താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്‍മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കുന്നവരുണ്ട്. നാണയത്തുട്ടുകള്‍ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വേണം വയ്ക്കാന്‍. ലക്ഷ്മിയുടെ പ്രതീകമാണ് സ്വര്‍ണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകള്‍ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകള്‍ വിതയ്ക്കുന്ന പതിവ് ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയടില്‍ വെള്ളംനിറച്ചുവയ്ക്കണം. ജിവന്റേയും പ്രപഞ്ചത്തിന്റേയും ആധാരമായ ജലം കണ്ണില്‍ത്തൊട്ടശേഷമാവണം കണികാണേണ്ടത്.കണികാണേണ്ടത് എപ്പോഴാണെന്ന സംശയം ചിലര്‍ക്കുണ്ടാവാം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് കണി കാണണമെന്നാണ് പഴമക്കാരുടെ വിശ്വാസം. സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പാണ് ബ്രാഹ്മമുഹൂര്‍ത്തമെന്ന് പറയപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഏകദേശം 4.24 നും 5.12 നുമിടയിലാണ് ബ്രഹ്മമുഹൂര്‍ത്തം. കുളിയും പ്രഭാതകൃത്യങ്ങളും കഴിഞ്ഞ് കണി കാണുന്നത് ഉചിതമല്ല. ഉണര്‍ന്നെഴുന്നേറ്റ് ആദ്യം കാണുന്നതാണല്ലോ കണി. അപ്പോള്‍ കുളി കഴിഞ്ഞു കണ്ടാല്‍ അത് കണിയെന്ന സങ്കല്‍പ്പത്തിന് തന്നെ വിപരീതമാണല്ലോ. പുലർച്ചേ കാണേണ്ടത് കൊണ്ടുതന്നെ തലേന്ന് രാത്രി തന്നെ കണിയൊരുക്കണം.


Share our post
Continue Reading

Kerala

കെ.എല്‍ 07 ഡി.ജി 0007: വില 46.24 ലക്ഷം! • കേരളത്തിലെ വിലയേറിയ ഫാൻസി വാഹന നമ്പർ

Published

on

Share our post

കൊച്ചി: ഒരു വാഹന നമ്ബർ സ്വന്തമാക്കണമെങ്കില്‍ എന്ത് ചിലവ് വരും. ഇന്നലെ വരെ കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്ബരിന്റെ വില 31 ലക്ഷം രൂപയായിരുന്നു. എന്നാല്‍, ആ തുക ഇനി പഴംകഥ. ഇന്നലെ എറണാകുളം ജില്ലയില്‍ നടന്ന ഫാൻസി നമ്ബർ ലേലത്തില്‍ ഒരു വാഹന നമ്ബർ വിറ്റുപോയത് 46.24 ലക്ഷം രൂപയ്‌ക്കാണ്! കെ.എല്‍. 07 ഡി.ജി 0007 എന്ന നമ്ബരാണ് വൻ വില കൊടുത്ത് വേണുഗോപാലകൃഷ്ണൻ എന്നയാള്‍ സ്വന്തമാക്കിയത്. ഈ ഫാൻസി നമ്ബർ ലക്ഷങ്ങള്‍ കൊടുത്ത് വേണുഗോപാലകൃഷ്ണൻ സ്വന്തമാക്കാൻ ഒരു കാരണമുണ്ട്. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ.ടി കമ്ബനിയുടെ ഉടമയാണ് ഇദ്ദേഹം. സ്വന്തം കമ്ബനിയുടെ പേര് തന്നെ വാഹന നമ്ബരായി ലഭിക്കാനായാണ് ലക്ഷങ്ങള്‍ ചിലവാക്കിയത്. കൊച്ചി കേന്ദ്രമായുള്ള ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിക്കുന്നത് ഇൻഫോപാർക്കിലെ ലുലു ടവറിലാണ്.

പരിവാഹൻ സൈറ്റിലെ ഓണ്‍ലൈൻ ലേലം രാവിലെ 10.30ന് അവസാനിച്ചപ്പോള്‍ 46.24 ലക്ഷം രൂപയ്‌ക്കാണ് വേണു ഗോപാലകൃഷ്ണൻ ഈ നമ്ബർ സ്വന്തമാക്കിയത്. കമ്ബനിയുടെ ലംബോർഗിനി ഉറൂസ് എസ്.യു.വിക്ക് വേണ്ടിയാണ് ഫാൻസി നമ്ബർ. നാലു കോടി രൂപയിലേറെയാണ് ഈ വാഹനത്തിന്റെ വില. ഈ നമ്ബറിനായുള്ള ലേലത്തില്‍ മത്സരിക്കാൻ 25000 രൂപയടച്ച്‌ അഞ്ച് പേർ രംഗത്തുണ്ടായിരുന്നു.കേരളത്തില്‍ മുമ്ബ് ഏറ്റവും ഉയർന്ന തുകയുടെ നമ്ബർ ലേലം 2019ലായിരുന്നു. കെ.എല്‍ 01 സി.കെ. 0001 എന്ന നമ്ബർ 31 ലക്ഷം രൂപയ്‌ക്കാണ് അന്ന് ലേലത്തില്‍ പോയത്. ഇന്നലെ എറണാകുളം ആർ.ടിഒയ്ക്ക് കീഴിലുള്ള കെ.എല്‍ 07 ഡിജി 0001 എന്ന നമ്ബർ 25.52 ലക്ഷം രൂപയ്‌ക്ക് പിറവം സ്വദേശി തോംസണ്‍ സാബു സ്വന്തമാക്കി. ഈ ലേലത്തില്‍ ഒരു ലക്ഷം രൂപയാണ് കെട്ടിവയ്ക്കേണ്ടിയിരുന്നത്. 07 ഡി.ജി 0007 ഫാൻസി നമ്ബരിന്റെ ലേലത്തിലും തോംസണ്‍ പങ്കെ‌ടുത്തിരുന്നു. ഫാൻസി നമ്ബരുകള്‍ സ്വന്തമാക്കിയവർ അഞ്ച് ദിവസത്തിനകം ബാക്കി തുക ഒടുക്കി നടപടിക്രമങ്ങള്‍ പൂർത്തിയാക്കണം.


Share our post
Continue Reading

Kerala

ഷര്‍ട്ട് ഇടാന്‍ നേരമില്ല; രോഗിയെ രക്ഷിക്കാന്‍ ഓടിയെത്തിയ ആംബുലന്‍സ് ഡ്രൈവറുടെ ദൃശ്യം വൈറലാവുന്നു

Published

on

Share our post

തൃശൂര്‍: ഷര്‍ട്ട് ഇടാന്‍ പോലും നില്‍ക്കാതെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് ഓടിച്ച ഡ്രൈവറുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തൃശൂര്‍ ചേര്‍പ്പിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യമാണ് വൈറലായിരിക്കുന്നത്. തൃശൂര്‍ ചാവക്കാട് ചേറ്റുവ സ്വദേശി അജ്മലാണ് ആംബുലന്‍സ് െ്രെഡവര്‍. ഒരു ട്രിപ്പ് കഴിഞ്ഞ് തളിക്കുളത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട് കഴുകുമ്പോഴാണ് രോഗിയുടെ കാര്യം പറഞ്ഞ് സുഹൃത്ത് അജ്മലിനെ വിളിക്കുന്നത്. തുടര്‍ന്ന് അജ്മല്‍ ഷര്‍ട്ട് ഇടാന്‍ പോലും നില്‍ക്കാതെ ആംബുലന്‍സുമായി പോവുകയായിരുന്നു. ശരവേഗത്തില്‍ വാഹനം ഓടിച്ചെത്തി ഒരു നിമിഷം പോലും പാഴാക്കാതെ രോഗിയെ ഡോക്ടര്‍മാരുടെ അടുത്തേക്ക് എത്തിക്കാന്‍ െ്രെഡവിങ് സീറ്റില്‍ നിന്നും ഇറങ്ങിയോടുന്ന അജ്മലിനെ വീഡിയോയില്‍ കാണാം. സ്‌ട്രെച്ചറില്‍ രോഗിയെക്കിടത്തി ആശുപത്രി ജീവനക്കാര്‍ക്കൊപ്പവും അദ്ദേഹം ഈ ഓട്ടം തുടരുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!