ടിക്കറ്റില്ലാത്തവരെയും വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെയും പ്ലാറ്റ്‌ഫോമുകളില്‍ പ്രവേശിപ്പിക്കില്ല ; പുതിയ നിയന്ത്രണങ്ങളുമായി റെയില്‍വേ

സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം.വീതിയേറിയ പാലങ്ങള്‍, മെച്ചപ്പെട്ട സിസിടിവി നിരീക്ഷണം, വാർറൂം ക്രമീകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നടപടികളെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പാർലമെന്റിനെ അറിയിച്ചിരുന്നു. ഉത്സവങ്ങളിലും മേളകളിലും തിരക്ക്നിയന്ത്രിക്കുന്നതിനായി, പരിമിതമായ പ്രവേശന നിയന്ത്രണ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ സ്റ്റേഷനുകള്‍ക്ക് പുറത്ത് യാത്രക്കാർ ട്രെയിൻ വരുന്നതുവരെ കാത്തിരിക്കേണ്ട നിയുക്ത ഹോള്‍ഡിംഗ് ഏരിയകള്‍ നിലവില്‍ വരും. 2024 ലെ ഉത്സവ സീസണില്‍, സൂറത്ത്, ഉധ്‌ന, പട്‌ന, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും മഹാകുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ ഒമ്ബത് സ്റ്റേഷനുകളിലും താല്‍ക്കാലിക ഹോള്‍ഡിംഗ് ഏരിയകള്‍ നിർമ്മിച്ചു. തുടർന്ന്ഇന്ത്യയിലുടനീളമുള്ള 60 സ്റ്റേഷനുകളില്‍ സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.ക്രമവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി, സ്ഥിരീകരിച്ച റിസർവേഷൻ ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്‌ഫോമുകളില്‍ പ്രവേശിപ്പിക്കൂ. വെയിറ്റിംഗ് ലിസ്റ്റിലുള്ളവരും ടിക്കറ്റില്ലാത്ത യാത്രക്കാരും പുറത്ത് നിയുക്ത സ്ഥലങ്ങളില്‍ കാത്തിരിക്കണം. അനധികൃത സ്റ്റേഷൻ പ്രവേശന കവാടങ്ങള്‍ സീല്‍ ചെയ്യും.