കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ ക്ഷാമബത്ത (ഡിഎ) 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു. ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമ ബത്ത ഉയർത്തിയിരിക്കുന്നത്. പെൻഷൻക്കാർക്കും വർധനവിന്റെ ഗുണം ലഭിക്കും.പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വർധനവ് നേരിടാൻ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. ഇതിനു മുമ്പ് ക്ഷാമബത്ത വർധിപ്പിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. അന്ന് 3 ശതമാനം വർധനവ് വരുത്തിയതിനെത്തുടർന്ന്, ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി ഉയർന്നിരുന്നു.