Kerala
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പരീക്ഷാ ഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ മൂന്നുമുതൽ 11 വരെ ഒന്നാംഘട്ടവും 21 മുതൽ 26വരെ രണ്ടാംഘട്ടവും മൂല്യനിർണയം നടക്കും. 72 ക്യാമ്പുകളിലായി 38,42,910 ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തും. ഇതിനായി 950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും 72 ഐടി മാനേജർമാരെയും 144 ഡാറ്റാ എൻട്രി ജീവനക്കാരെയും 216 ക്ലറിക്കൽ ജീവനക്കാരെയും നിയമിക്കും.ഹയർ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് 89 ക്യാമ്പുകളാണ് സജ്ജീകരിച്ചത്. 57 വിവിധ വിഷയങ്ങൾക്കായി 24,000 അധ്യാപകരെ നിയമിക്കും. ഏപ്രിൽ മൂന്നിന് ആരംഭിച്ച് മെയ് 10-ന് മൂല്യനിർണയം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. മെയ് മൂന്നാം വാരം ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിനായി എട്ട് ക്യാമ്പാണുള്ളത്. ഏപ്രിൽ മൂന്നുമുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് മൂന്നാം ആഴ്ചയിൽ ഫലപ്രഖ്യാപനം നടത്തും.
Kerala
ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം: കെ.എസ്.ഇ.ബി


ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണംമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി. ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിച്ചു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
Kerala
ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഇനി കേരള സര്‍വകലാശാലയില്‍ പഠിക്കാനാകില്ല; കടുങ്ങും, പഴുതടച്ച നീക്കം


തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കില്ല എന്നുറപ്പാക്കാന്‍ നടപടിയുമായി കേരള സര്‍വകലാശാല. ഇനി മുതല്‍ സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ‘ലഹരി ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം നല്‍കണം. സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് കേരള വൈസ് ചാന്‍സലര്‍ (വിസി) ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹോസ്റ്റലിലെ റെയ്ഡിനെ കേരള വിസി സ്വാഗതം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ പോലീസ് നടപടിയെ സര്‍വകലാശാല സ്വാഗതം ചെയ്യുന്നു. കാര്യവട്ടത്തെ സര്‍വകലാശാലാ ഹോസ്റ്റല്‍ അടക്കം എല്ലാ ഹോസ്റ്റലുകളിലും ഈ രീതിയില്‍ പോലീസ് റെയ്ഡ് നടത്തുകയും കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയും വേണം.
കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതുകൊണ്ട് റെയ്ഡ് വേണം എന്നല്ല. എല്ലാ കുട്ടികളും ആരോപണവിധേയരാണ്. അതുകൊണ്ടാണ് ഹോസ്റ്റലുകളില്‍ പോലീസ് റെയ്ഡ് നടത്തി അവിടം ക്ലീനാണ് എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുന്നത്.’ -വൈസ് ചാന്‍സലര്‍ പറഞ്ഞു. ‘മയക്കുമരുന്നിന്റെ കാര്യത്തില്‍ ഏറ്റവും വലിയ നടപടിയാണ് കേരള സര്‍വകലാശാല സ്വീകരിച്ചിട്ടുള്ളത്. ഇനി മുതല്‍ കേരള സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ‘ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം വേണം. സത്യവാങ്മൂലത്തിന് വിരുദ്ധമായി വിദ്യാര്‍ഥി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടാല്‍ സര്‍വകലാശാലയ്ക്ക് നടപടിയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. ഇത് നിയമപരമായി നിലനില്‍ക്കുമോ എന്ന ചോദ്യം വരാം. പക്ഷേ ഇങ്ങനെയൊരു കാര്യമാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്.’ -കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
Kerala
ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘോഷമാക്കാം; അണ്‍ലിമിറ്റഡ് ഓഫര്‍ കാലാവധി നീട്ടി റിലയന്‍സ് ജിയോ


കൊച്ചി/ മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമേകാന്‍ അണ്‍ലിമിറ്റഡ് ജിയോ ഹോട്ട്സ്റ്റാര്‍ ഓഫര്‍ കാലാവധി നീട്ടി ജിയോ. ഏപ്രില്‍ 15-ലേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഓഫര്‍ മാര്‍ച്ച് 17-നാണ് കമ്പനി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31-നായിരുന്നു ഓഫര്‍ അവസാനിക്കേണ്ടിയിരുന്നത്. അതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.ക്രിക്കറ്റ് സീസണ്‍ മുന്‍നിര്‍ത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും എക്‌സ്‌ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്‌ക്കോ അതിന് മുകളിലോ ഉള്ള പ്ലാനുമുണ്ടെങ്കില്‍ മുമ്പെങ്ങും അനുഭവിക്കാത്ത തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഈ ക്രിക്കറ്റ് സീസണ്‍ ആസ്വദിക്കാം.
എന്തെല്ലാമുണ്ട് അണ്‍ലിമിറ്റഡ് ഓഫറില്‍:
90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ ടിവിയിലും മൊബൈലിലും 4K ക്വാളിറ്റിയില്‍ ആസ്വദിക്കാം. ഈ സീസണിലെ എല്ലാ മത്സരങ്ങളും നിങ്ങളുടെ ഹോം ടിവിയിലോ മൊബൈലിലോ 4K-യില്‍ കാണാം, തികച്ചും സൗജന്യമായി.
വീട്ടിലേയ്ക്കുള്ള 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍/ എയര്‍ഫൈബര്‍ ട്രയല്‍ കണക്ഷന്‍ 4K-യില്‍ വളരെ മികച്ച ക്രിക്കറ്റ് കാഴ്ചാനുഭവത്തോടെ അള്‍ട്രാ-ഫാസ്റ്റ് ഇന്റര്‍നെറ്റിന്റെയും മികച്ച ഹോം എന്റര്‍ടെയ്ന്‍മെന്റിന്റെയും സൗജന്യ ട്രയല്‍ സേവനം അനുഭവിക്കാം.
ജിയോ എയര്‍ ഫൈബറിലൂടെ ലഭ്യമാകുന്നത്:
800+ ടിവി ചാനലുകള്‍, 11+ ഒടിടി ആപ്പുകള്‍, അണ്‍ലിമിറ്റഡ് വൈഫൈ കൂടാതെ മറ്റു നിരവധി സേവനങ്ങള്‍.
ഓഫര്‍ എങ്ങനെ ലഭ്യമാകും:
2025 മാര്‍ച്ച് 17-നും ഏപ്രില്‍ 15-നും ഇടയില്‍ റീചാര്‍ജ് ചെയ്യുക/ പുതിയ സിം നേടുക.
നിലവിലുള്ള ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5 ജിബി/ ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുക.
പുതിയ ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5 ജിബി/ ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള പ്ലാനില്‍ ഒരു പുതിയ ജിയോ സിം നേടുക.
ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ 60008-60008 എന്ന നമ്പറില്‍ ഒരു മിസ്ഡ് കോള്‍ നല്‍കാനുള്ള ഓപ്ഷനുമുണ്ട്.
ഓഫറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍
മാര്‍ച്ച് 17-ന് മുമ്പ് റീചാര്‍ജ് ചെയ്ത ഉപഭോക്താക്കള്‍ക്ക് 100 രൂപയുടെ ആഡ് ഓണ്‍ പാക്കിലൂടെ സേവനങ്ങള്‍ നേടാവുന്നതാണ്. 2025 മാര്‍ച്ച് 22-നായിരിക്കും ജിയോ ഹോട്ട്സ്റ്റാര്‍ പാക്ക് ആക്റ്റിവേറ്റ് ആകുക. അന്നാണ് ക്രിക്കറ്റ് സീസണ്‍ തുടങ്ങുന്നത്. 90 ദിവസമായിരിക്കും കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് jio.com സന്ദര്‍ശിക്കുക. അല്ലെങ്കില്‍ അടുത്തുള്ള ജിയോസ്റ്റോര്‍ സന്ദര്‍ശിക്കുക. ജിയോഎഐ ക്ലൗഡ് അധിഷ്ഠിതമാണ്ഈഓഫറുകള്‍.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്