അശരണർക്ക് തലചായ്‌ക്കൊനൊരിടം ആയിരം ഭവനങ്ങൾ പൂർത്തിയാക്കി എൻ്റെ വീട്

തലചായ്‌ക്കൊനൊരിടം….വെയിലും മഴയുമേല്‍ക്കാതെ മക്കളെ മാറോട് ചേര്‍ത്തുറങ്ങാന്‍ അടച്ചുറപ്പുള്ളൊരു വീട്…..അശരണരുടെ സ്വപ്‌നത്തിനൊപ്പം നടക്കുകയാണ് മാതൃഭൂമിയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും.. ഒന്നാം ഘട്ടത്തില്‍ താങ്ങാവുകയാണ് ആയിരം കുടുംബങ്ങള്‍ക്ക്. കണ്ണീരില്‍ കുതിര്‍ന്ന സ്വപ്‌നങ്ങള്‍ക്ക് പുതുജീവനേകുകയാണ് ‘എന്റെ വീട്’ പദ്ധതി. തുണയാവുകയാണ് മാതൃഭൂമി, കൈപിടിക്കുകയാണ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍…ഒരുപിടിപേര്‍ക്കെങ്കിലും പ്രതീക്ഷയാവാന്‍, തണലേകാന്‍. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാമ്പത്തിക പരിമിതികളുള്ള കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക. ‘എന്റെ വീട്’ പദ്ധതിയ്ക്കായി അപേക്ഷകള്‍ നല്‍കാനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള മാതൃഭൂമി ഓഫീസുമായോ ഏജന്റുമായോ ബന്ധപ്പെടാവുന്നതാണ്. ഗുരുതര രോഗമുള്ളവര്‍, വിധവകള്‍ കുടുംബനാഥയായ കുടുംബങ്ങള്‍, രോഗമോ അപകടമോ കാരണം തൊഴിലെടുത്ത് ജീവിക്കാനാവാത്ത കുടുംബനാഥര്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ പ്രഥമ പരിഗണന ലഭിക്കുക.