Connect with us

Kannur

കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കെ സ്മാർട്ട് സംവിധാനം; ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും

Published

on

Share our post

കണ്ണൂർ: കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചുവരുന്ന ഐഎൽജിഎംഎസ് സോഫ്റ്റ് വെയറിന് പകരമായി കെ സ്മാർട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ) സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഏപ്രിൽ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നഗരസഭകളിൽ വിന്യസിച്ച കെ സ്മാർട് സോഫറ്റ് വെയറിന്റെ മികച്ച പ്രവർത്തനം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ ഒന്നു മുതൽ കെ സ്മാർട് നിലവിൽ വരുന്നത്. നിലവിലുള്ള എട്ട് മൊഡ്യൂളുകൾക്ക് പുറമേ തദ്ദേശ ഭരണ നിർവഹണത്തിന് ആവശ്യമായ മറ്റെല്ലാ മൊഡ്യൂളുകളും ഉൾപ്പെടുത്തിയാണ് കെ സ്മാർട് എല്ലാ സ്ഥാപനങ്ങളിലും വിന്യസിക്കുന്നത്. ഇതോടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കൂടാതെ പ്രാദേശിക ഭരണ നിർവഹണം പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും.

ജനന, മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിവാഹ രജിസ്ട്രേഷൻ, ബിൽഡിങ് പെർമിറ്റ്, ട്രേഡ് ലൈസൻസ്, പൊതു പരാതികൾ, പരാതി പരിഹാരം, ഫയൽ ട്രാക്കിങ്ങ് സംവിധാനം, പൂർണമായും ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ തുടങ്ങി നാന്നൂറിലധികം സേവനങ്ങൾ കെ സ്മാർട് വഴി ലഭ്യമാകും. വാട്ട്സാപ്പ് വഴി സേവനങ്ങൾ ലഭ്യമാക്കാനും പിഴവുകൾ ഒഴിവാക്കാനും ഇതിലൂടെ കഴിയും.കെ സ്മാർട് സംവിധാനം നിലവിൽ വരുന്നതോടെ തദ്ദേശസ്ഥാപനങ്ങളിൽ ഫ്രണ്ട് ഓഫീസ് സംവിധാനത്തിന് പകരം സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകളാണ് പ്രവർത്തിക്കുക. സേവനങ്ങൾ ലഭ്യമാകുന്നതിന് പൊതുജനങ്ങൾ സ്വന്തമായി ലോഗിൻ ഐഡി നിർമിക്കണം. ഇതിനായി ആധാർ നമ്പറും ആധാർ നമ്പർ ലിങ്ക് ചെയ്ത ഫോൺ നമ്പറും ആവശ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയോസ്വന്തമായോ ലോഗിൻ ഐഡി ക്രിയേറ്റ് ചെയ്യാം.  വെബ്സൈറ്റ് : https://ksmart.lsgkerala.gov.in/ കെ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2025 മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ സർക്കാർ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് അപേക്ഷ നൽകുവാൻ സാധിക്കില്ല. ഏപ്രിൽ ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഉദ്യോഗസ്ഥ തലങ്ങളിലും സോഫ്റ്റ് വെയറുകൾ പ്രാവർത്തികമാക്കുന്നതിനാൽ സേവനങ്ങൾ തടസ്സപ്പെടും.


Share our post

Kannur

മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് തുടങ്ങി

Published

on

Share our post

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് തുടക്കം. മുഴപ്പിലങ്ങാട് ബീച്ച് സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ടി സജിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, കെ രത്നബാബു, ടി കെ മനോജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ശോഭ സ്വാഗതം പറഞ്ഞു. ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നർ ആസിഫ് കാപ്പാട് അവതരിപ്പിച്ച ഇശൽനൈറ്റ് അരങ്ങേറി. ചൊവ്വ വൈകിട്ട് ഏഴിന്‌ സാംസ്കാരിക സായാഹ്നം ജില്ലാ പഞ്ചായത്തംഗം എ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘എയ് ബനാന’ ഫെയിം അഫ്സൽ അക്കുവിന്റെ ഗാനമേള അരങ്ങേറും.


Share our post
Continue Reading

Kannur

പാപ്പിനിശ്ശേരിയിൽ എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി

Published

on

Share our post

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ നിന്ന് എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി. തമ്പുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ വളപട്ടണം പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപനത്തിൽ പെൻഡ്രൈവുമായി എത്തിയവർക്ക് സിനിമ കോപ്പി ചെയ്തു നൽകിയതായി പോലീസ് അറിയിച്ചു. വളപട്ടണം എസ് എച്ച് ഒ ബി. കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സിനിമയുടെ വ്യാജ പതിപ്പ് പിടികൂടിയത്.


Share our post
Continue Reading

Kannur

പെട്രോള്‍ പമ്പ് തൊഴിലാളികളുടെ ബോണസ് വിതരണം അഞ്ചിന്

Published

on

Share our post

ജില്ലയിലെ പെട്രോള്‍ പമ്പ് മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2024-25 വര്‍ഷത്തെ ബോണസ് ഏപ്രില്‍ അഞ്ചിന് വിതരണം ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍ എം സിനിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തൊഴിലാളികള്‍ക്ക് 7000 രൂപ സീലിംഗ് നിശ്ചയിച്ച് ആയതിന്റെ ഒരു വര്‍ഷത്തെ മൊത്തം തുകയുടെ 17 ശതമാനം ബോണസാണ് നല്‍കുക. ടി.വി.ജയദേവന്‍, എം.അനില്‍, എ.പ്രേമരാജന്‍, എ.ടി.നിഷാത്ത് പ്രസന്നന്‍, തൊഴിലുടമകള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!