പേരാവൂർ റീജണൽ ബാങ്ക് കേളകം ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ : കഴിഞ്ഞ 28 വർഷക്കാലമായി മലയോര മേഖലയുടെ സിരാകേന്ദ്രമായ കേളകത്ത് പ്രവർത്തനം നടത്തിവരുന്ന പേരാവൂർ റീജിയണൽ ബാങ്കിൻ്റെ (അർബൻ ബാങ്ക്) കേളകം ബ്രാഞ്ച് വിപുലമായ സൗകര്യങ്ങളോടുകൂടി കേളകം വ്യാപാര ഭവന് സമീപം കാപ്പിറ്റോൾ കോംപ്ലക്സിൻ്റെ ഗ്രൗണ്ട് ഫ്ളോറിൽ പ്രവർത്തനം തുടങ്ങി. കെട്ടിടത്തിൻ്റെ ഉദ്ഘാടനം l സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. സണ്ണി ജോസഫ് എം. എൽ. എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്‌കുര്യൻ സ്ട്രോങ്ങ് റൂം ഉദ്ഘാടനവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ വായ്‌പ വിതരണവും ഇരിട്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ . ടി. ജി. രാജേഷ് കുമാർ നിക്ഷേപ സ്വീകരണവും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി.അനീഷ്, റോയി നമ്പു ടാകം, ആൻ്റണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത,ബ്ലോക്ക് പഞ്ചായത്തംഗംങ്ങളായ ഇന്ദിര ശ്രീധരൻ, മേരിക്കുട്ടി, മൈഥിലി രമണൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ, വ്യാപാരി നേതാക്കളായ എം.എസ്.തങ്കച്ചൻ, രജീഷ് ബൂൺ, കൊച്ചിൻ രാജൻ, റീജനൽ ബേങ്ക് മുൻ സിക്രട്ടറി വി.വി.ബാലകൃഷ്ണൻ,പേരാവൂർ റീജനൽ ബേങ്ക് പ്രസിഡന്റ് വി.ജി.പത്മനാഭൻ,ബേങ്ക് സിക്രട്ടറി എം. സി.ഷാജു, എന്നിവർ സംസാരിച്ചു.