ദുബായിൽ ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് 5.80 കോടി തട്ടിയ യുവാവിനെ ചെറുകുന്നിൽ ഇന്റർപോൾ പിടികൂടി

കണ്ണൂർ: ദുബായിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുത്ത യുവാവിനെ കണ്ണൂർ പോലീസിന്റെ സഹായത്തോടെ ഇന്റർപോൾ സംഘം പിടികൂടി. ചെറുകുന്ന് മുണ്ടപ്രം കമ്മാരംക്കുന്നിലെ വളപ്പിൽ പീടികയിൽ സവാദിനെ (31)യാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ സഹായത്തോടെ അന്താരാഷ്ട്ര കുറ്റാന്വേഷണ സംഘമായ ഇന്റർപോൾ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ പഴയങ്ങാടി പയ്യന്നൂർ അതിർത്തിയായ പാലക്കോട് വെച്ചാണ് യുവാവിനെ പിടികൂടിയത്. ദുബായിൽ പ്രവാസികളെ ഇ.ഡി ചമഞ്ഞ് ഭീഷണിപ്പെടുത്തി അഞ്ച് കോടി എൺപത് ലക്ഷം രൂപയോളമാണ് സംഘം തട്ടിയെടുത്തത്. നാട്ടിലേക്ക് കടന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഒളിവിൽ കഴിയുന്ന മുഖ്യ പ്രതിയായ കണ്ണൂർ സ്വദേശിക്കു വേണ്ടി അന്വേഷണ സംഘം തെരച്ചിൽ ഊർജ്ജിതമാക്കി.