Kannur
സാംക്രമിക രോഗങ്ങൾ; ജില്ലയിൽ 142 ഹോട്സ്പോട്ടുകൾ

കണ്ണൂർ: സാംക്രമിക രോഗങ്ങൾ പടരാതിരിക്കാൻ ജാഗ്രതയുമായി ആരോഗ്യവകുപ്പ്. 2024ലെ സാംക്രമിക രോഗങ്ങളുടെ കണക്ക് അനുസരിച്ച് ജില്ലയിൽ 142 കേന്ദ്രങ്ങൾ ഹോട്സ്പോട്ടുകളാണ്. ഡെങ്കി -77, എലിപ്പനി-16, ഹെപ്പറ്റെറ്റിസ് എ-49 എന്നിങ്ങനെയാണ് ഹോട്സ്പോട്ടുകൾ. ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ തോട്ടം മേഖലയിലും വീടിനകത്ത് സൂക്ഷിച്ച മണി പ്ലാന്റ് പോലെയുള്ള ഇൻഡോർ ചെടികളിലും ഫ്രിഡ്ജിന്റെ ട്രേ തുടങ്ങിയവയിലും കൊതുക് വളരുന്ന സാഹചര്യമാണ് കണ്ടെത്തിയത്.ജില്ലയിൽ 50 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാരിലാണ് കൂടുതലായി എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്.
ചെളി വെള്ളവുമായി നിരന്തരം സമ്പർക്കം ഉള്ളവർ, നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, മത്സ്യബന്ധനം നടത്തുന്നവർ, മൃഗപരിപാലകർ, കൃഷിപ്പണിക്കാർ എന്നിവയിലാണ് കൂടുതലായി കേസുകൾ. സ്ത്രീകളിൽ കൂടുതലായി വീട്ടമ്മമാരിലാണ് രോഗബാധ. മദ്യപാനം, മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്.അന്തർസംസ്ഥാന തൊഴിലാളികളിലാണ് കൂടുതൽ മലമ്പനി റിപ്പോർട്ട് ചെയ്യുന്നതെങ്കിലും തദ്ദേശീയ കേസുകളുമുണ്ടായി. സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കാതെ തന്നെ മലമ്പനി പടരുന്ന സാഹചര്യമാണിത്. കെട്ടിട നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കേസുകൾ വരാനുള്ള സാഹചര്യം കൂടുതലാണ്. അത്തരം പ്രദേശങ്ങളിൽ കൊതുക് സാന്ദ്രത കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തവർക്കാണ് കൂട്ടമായി ഹെപ്പറ്റെറ്റിസ് എ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. മാലൂരിൽ ഒരു പഠന കേന്ദ്രത്തിലെ കിണർ കേന്ദ്രീകരിച്ചും പരിയാരത്ത് ഒരു ഉത്സവ പ്രദേശം കേന്ദ്രീകരിച്ചും തൃപ്പങ്ങോട്ടൂരിൽ ഒരു കല്യാണ ആഘോഷത്തിൽ പങ്കെടുത്തവർക്കും കേസുകൾ റിപ്പോർട്ട് ചെയ്തു.
വെള്ളത്തിൽ ശ്രദ്ധവേണം
കുടിക്കാനുള്ളതായാലും കെട്ടിനിൽക്കുന്നതായാലും വെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം. ജലജന്യ രോഗങ്ങൾ തടയാൻ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.
പൊതു ഇടങ്ങളിലെയും വീടുകളിലെയും മറ്റു സ്ഥലങ്ങളിലെയും കിണറുകൾ യഥാസമയം വാട്ടർ ക്വാളിറ്റി ടെസ്റ്റിങ്, കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ, ആരോഗ്യ സ്ഥാപനങ്ങളിലെ പൊതുജനാരോഗ്യ വിഭാഗം കൂൾബാറുകൾ, വഴിയോര കച്ചവടം നടത്തുന്നവർ, ഹോട്ടലുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ, കുടിവെള്ള വിതരണം നടത്തുന്ന സ്വകാര്യ ഏജൻസികളുടെ വെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കണം.
തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, മത്സ്യബന്ധന തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ എന്നിവരാണ് എലിപ്പനിയുടെ ഹൈറിസ്ക് ഗ്രൂപ്പ്.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഹൈറിസ്ക് ഗ്രൂപ്പിന്റെ പട്ടിക തയാറാക്കി ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിൽ ഒരു തവണ വീതം കഴിക്കാൻ നൽകുന്നുണ്ട്. കൊതുകുജന്യ കേസുകൾ തടയാനായി വാർഡുകളിൽ സ്ക്വാഡ് പ്രവർത്തനം, ഫീവർ സർവേ, ഉറവിട നശീകരണം, ഫോഗിങ്, സ്പ്രേയിങ്, ബോധവത്കരണ ക്ലാസുകൾ, സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കണം.
മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കും
മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കാൻ ജില്ല കലക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. മഴക്കാല പൂർവ മുന്നൊരുക്കം നടത്തേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ജില്ല സർവേലൻസ് ഓഫിസർ ഡോ. കെ.സി. സച്ചിൻ വിശദീകരിച്ചു.
നിലവിൽ മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതികൾ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. വിവിധ ഹാർബറുകളിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ബോട്ടുകൾ, ടയറുകൾ എന്നിവയിൽ വെള്ളം നിറഞ്ഞ് അവിടെ കൊതുക് വളരാനുള്ള സാഹചര്യമുണ്ട്.
അത് നീക്കം ചെയ്യാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിനോട് യോഗത്തിൽ നിർദേശിച്ചു. അതിഥി തൊഴിലാളികളുടെ സ്ക്രീനിങ്ങിന് തൊഴിലാളികളെ ലഭിക്കാറില്ല. ഇതിനായി ലേബർ വകുപ്പിന്റെ സഹകരണം തേടി. ജില്ലയിൽ ഏതാണ്ട് 3430 തോട്ടങ്ങളുണ്ട്.
ഇതിൽ ഉടമസ്ഥർ സ്ഥലത്തുള്ളതും ഇല്ലാത്തതുമുണ്ട്. ഈ പ്ലാന്റേഷനുകളിൽ കൃത്യമായിട്ട് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ഉറപ്പുവരുത്താൻ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഹോട്സ്പോട്ടുകൾ
എലിപ്പനി
കണ്ണൂർ കോർപറേഷൻ, അഴീക്കോട്, തലശ്ശേരി നഗരസഭ, ചിറ്റാരിപ്പറമ്പ്, ധർമടം, പാപ്പിനിശ്ശേരി, പയ്യന്നൂർ നഗരസഭ, പേരാവൂർ, പാനൂർ നഗരസഭ, കരിവെള്ളൂർ-പെരളം, മട്ടന്നൂർ നഗരസഭ, മൊകേരി.
മലമ്പനി
അന്തർസംസ്ഥാന തൊഴിലാളികളിലാണ് കൂടുതൽ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. 2024ൽ തദ്ദേശീയ മലമ്പനി കണ്ണൂർ കോപറേഷനിൽ ഡിവിഷനിൽ റിപ്പോർട്ട് ചെയ്തു. മുംബൈ, മംഗളൂരു, ആഫ്രിക്ക എന്നിവിടങ്ങളിൽ സന്ദർശിച്ചു തിരിക വന്ന ആളുകളിലും രോഗബാധയുണ്ടായി.
ഡെങ്കിപ്പനി
കണ്ണൂർ കോർപറേഷൻ, പേരാവൂർ, പായം, ചെറുപുഴ, കണിച്ചാർ, ആറളം, കേളകം, മട്ടന്നൂർ, മുണ്ടേരി, കോളയാട്, ഉളിക്കൽ, പടിയൂർ.
ഹെപ്പറ്റൈറ്റിസ് എ മഞ്ഞപ്പിത്തം:
മാലൂർ, പരിയാരം, തൃപ്പങ്ങോട്ടൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ഈ വർഷം പടർന്നുപിടിച്ചു.
Kannur
അശാസ്ത്രീയ നിറം, മണം; റോഡരികിലെ മാങ്ങയിൽ ‘വ്യാജൻ’,വിൽപ്പനയ്ക്ക് ‘പൂട്ട്’


മയ്യിൽ: പലതരം നാട്ടുമാങ്ങകളെത്തിച്ചും മുപ്പെത്താത്ത മാങ്ങകൾക്ക് അശാസ്ത്രീയമായി നിറവും മണവും നൽകി വിൽപ്പന നടത്തുന്നതിന് ‘പൂട്ട്’. ദേശസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങകളുടെ മറവിലാണ് വ്യാജൻമാരുടെ വിൽപ്പന പൊടിപൊടിച്ചതെന്ന് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തലിലാണ് നടപടി.പഞ്ചായത്തിലെ കൊളോളം-വടുവൻകുളം-ചെക്കിക്കുളം പാതയോരങ്ങളിലും കൊളോളം-പാവന്നൂർ മെട്ട-മയ്യിൽ പാതയോരങ്ങളിലുമാണ് അനധികൃത വിൽപ്പനക്കാർ തഴച്ചുവളർന്നത്. മാങ്ങ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും അനധികൃത വിൽപ്പന കേന്ദ്രങ്ങൾ വർധിച്ചുവന്ന സാഹചര്യവും പരാതിക്കിടയാക്കിയിരുന്നു. കുറ്റ്യാട്ടൂർ പഞ്ചായത്ത് കൃഷി ഓഫീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്തധികൃതർ എന്നിവരോടൊപ്പം തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും മിന്നൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് വിവിധയിടങ്ങളിൽ വിൽപ്പന നടത്തിയത് വ്യാജമാണെന്നും കൃത്രിമരീതിയിൽ പഴുപ്പിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു. വിൽപ്പന നടത്തുന്നവർക്ക് ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. സംഘത്തിൽ തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ നർസീന, പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, കൃഷി ഓഫീസർ സുരേന്ദ്രബാബു, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സദാനന്ദൻ എന്നിവരും ഉണ്ടായിരുന്നു.
Kannur
കണ്ണൂരിൽ പരിശീലനത്തിനിടെ അസി.കമാൻഡന്റ് ട്രെയിനി കുഴഞ്ഞുവീണു മരിച്ചു


കണ്ണൂർ : ഏഴിമലയിൻ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഏഴിമല നേവൽ അക്കാദമി അസി. കമാൻഡന്റ് ട്രെയിനി മാഹി ചെമ്പ്ര പാറാൽ വള്ളിൽ ആർ. രബിജിത്ത് (24) ആണ് ട്രെയിനിങ്ങിനിടെ അക്കാദമിയിൽ കുഴഞ്ഞുവീണ് മരിച്ചത്. അക്കാദമിയിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സർവീസിൽ അഖിലേന്ത്യാതലത്തിലുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയാണ് നാവിക അക്കാദമിയിൽ അസി. കമാൻഡന്റ് ട്രെയിനി ആയി പ്രവേശിച്ചത്.പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ എൻ.സി.സി. നേവൽ വിങ്ങിലെ മികച്ച കാഡറ്റ് ആയിരുന്നു. വെള്ള യൂണിഫോമിനോടുള്ള ഇഷ്ടമാണ് ഈ എൻജിനീയറിങ് ബിരുദധാരിയെ കോസ്റ്റൽ ഗാർഡിൽ എത്തിച്ചത്.
Kannur
സി.ബി.ഐ ചമഞ്ഞ് മൊറാഴ സ്വദേശിയുടെ 3.15 കോടി തട്ടി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ


കണ്ണൂർ: സി.ബി.ഐ ഉദ്യോഗ സ്ഥരെന്നു പറഞ്ഞ് വിഡിയോ കോൾ വിളിച്ച് മൊറാഴ സ്വദേശി ഭാർഗവനിൽ നിന്ന് 3.15 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ രാജസ്ഥാൻ സംഗനേർ സ്വദേശി ഭവ്യ ബെൻഷിവാളിനെ (20) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2024 സെപ്റ്റംബർ 19നും ഒക്ടോബർ മൂന്നിനും ഇടയിലാണ് സംഘം പണം തട്ടിയെടുത്തത്. കേസിൽ 12 പ്രതികളാണുള്ളത്. 2 പ്രതികളെ നേരത്തേ അറ സ്റ്റ് ചെയ്തു. സിം കാർഡ് വഴിയും ബാങ്ക് അക്കൗണ്ട് വഴിയും കുറ്റകൃത്യം ചെയ്തുവെന്ന് പറഞ്ഞ് സംഘം വാട്സാപ് വിഡിയോ കോൾ ചെയ്യുകയായിരുന്നു. പണം തന്നാൽ കേസ് ഒതുക്കിത്തീർക്കാമെന്നു പറഞ്ഞ് പലപ്പോഴായി ഗൂഗിൾ പേ വഴി പണം വാങ്ങി. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായതോടെ ക്രൈം ബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഡി.വൈ.എസ്.പി പി. കീർത്തി ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്