Kerala
മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽപ്രശാന്ത് (32), ഗണേഷ് (32), മാർഗ്ഗ ( 22) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽഎസ്.പി യ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് ( ഡിസ്ട്രിക് ആന്റി നെർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ഇവരെ പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൽ അഡ്രസിലാണ് പാഴ്സൽ എത്തുന്നത്. ഇത് വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഇവരെ പിടികൂടുന്നത്.105 മിഠായികൾ പാഴ്സൽ -കവറിൽ ഉണ്ടായിരുന്നു. ഈ മിഠായിയിൽ ടെട്രാഹൈഡ്രോകന്നാബിനോള്‍ ( Tetrahydrocannabinol -THC) എന്ന ലഹരി വസ്തു ഉണ്ടെന്ന് പോലീസ് പറയുന്നു. കറുത്ത കളറിലാണ് ഈ മിഠായി എത്തിയത്. സ്കൂൾ, കോളെജ്, ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. അതോടൊപ്പം പഴ്സൽ സർവ്വീസുകളും പോലീസ് നീരീക്ഷണത്തിലാണ്. ബോയ്സ് ഹോസ്റ്റലിലെ സമീപത്തെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇവർ ടൈൽ ജോലിക്കാരാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Kerala
മാലിന്യങ്ങള്‍ വലിച്ചെറിയേണ്ട, ബസിലും ഇടേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും ചവറ്റുകുട്ടകള്‍, വരുമാനവും


കോഴിക്കോട്: എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും രണ്ടു വീതം ചവറ്റുകുട്ടകള്‍ സ്ഥാപിക്കുന്നു. മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കത്തക്കവിധമാണ് ഇതിനുള്ള നടപടി തുടങ്ങിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്നുള്ള 10 എസി സൂപ്പര്‍ ഫാസ്റ്റ് ദീര്‍ഘദൂര ബസുകളില്‍ ഇതിനകം ചവറ്റുകുട്ടകൾ സ്ഥാപിച്ചു കഴിഞ്ഞു. മാലിന്യങ്ങള്‍ റോഡിലും ബസിനുള്ളിലും വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് കേരള ശുചിത്വ മിഷനുമായി ചേര്‍ന്ന് കോര്‍പ്പറേഷന്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍നിന്ന് ഒരു വരുമാന മാര്‍ഗ്ഗവും കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നുണ്ട്.ഓരോ ജില്ലയിലും ബസ്സുകളിലും ഡിപ്പോകളിലും സ്റ്റാന്‍ഡുകളിലും നിന്നുമായി 800-1000 കാലിയായ വെള്ളക്കുപ്പികള്‍ പ്രതിദിനം ശേഖരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഈ പ്ലാസ്റ്റിക് സംഭരിച്ച് വിറ്റുകിട്ടുന്ന പണം കെ.എസ്.ആർ.ടി.സിക്ക് മുതല്‍ക്കൂട്ടാവും. പരിസര മലിനീകരണം ഒഴിവാകും. പ്ലാസ്റ്റിക് മാലിന്യം ഭൂമിക്കും ജലാശയങ്ങള്‍ക്കും ഓടകള്‍ക്കും ഭാരമാവില്ല. വിദേശ വിനോദസഞ്ചാരികളും മറ്റും വൃത്തിയില്ലെന്ന കാരണത്താല്‍ കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കുന്നത് കുറയും.
ബസുകളില്‍ ചവറ്റുകുട്ടകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോടുനിന്ന് നല്‍കിയ പ്രോജക്ട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അംഗീകരിച്ചു. പദ്ധതിയുടെ നടപ്പാക്കല്‍ ടെണ്ടറായി. ഇതിനുള്ള ഉപകരണങ്ങളുടെ പര്‍ച്ചേസും തുടങ്ങി. മൂന്നുമാസത്തിനകം പദ്ധതി നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. സ്പോണ്‍സര്‍മാരുടെ സഹായവും ഇതിനായി കോര്‍പ്പറേഷന്‍ തേടുന്നുണ്ട്.വെള്ളക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിയുന്നത് ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. കടലത്തൊണ്ടും ഓറഞ്ച് തൊലിയും മറ്റും ബസ്സില്‍ത്തന്നെ ഇടുന്ന പതിവിനു മാറ്റം വരുത്താനും പുതിയ നടപടി സഹായകമാവും.
ബസ് സ്റ്റാന്‍ഡുകളില്‍ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റുമായും തദ്ദേശ സ്ഥാപനങ്ങളുമായും സഹകരിച്ച് കൂടുതല്‍ ബോട്ടില്‍ പോയിന്റുകള്‍ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്. വലിച്ചെറിയല്‍ സംസ്‌ക്കാരത്തിനെതിരെ ബോധവത്ക്കരണത്തിനായി ബസ്സുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മാലിന്യം വലിച്ചെറിയുകയോ ബസ്സില്‍ ഇടുകയോ ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്താനും ഉദ്ദേശിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മാലിന്യമുക്ത നവകേരളം പ്രോജക്ടുമായി സഹകരിച്ചാവും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ബസുകളില്‍നിന്നുള്ള മാലിന്യം അടിച്ചുകൂട്ടി സ്റ്റാന്‍ഡില്‍ കൂട്ടിയിടുന്ന രീതിയും തുടരാന്‍ അനുവദിക്കില്ല.
വരുമാന പ്രതീക്ഷ ഇങ്ങനെ
ഒരു ലിറ്റര്‍ വെള്ളത്തിന്റെ കാലിയായ കുപ്പിയുടെ തൂക്കം – 20 ഗ്രാം.
ഒരു കിലോക്ക് വേണ്ടത് – 50 എണ്ണം
ഒരു കിലോ പ്ലാസ്റ്റിക്കിന് ലഭിക്കുന്ന തുക – 18 രൂപ.
ഇതുപ്രകാരം ഒരു കുപ്പിക്ക് ലഭിക്കുന്ന വില – 36 പൈസ.
പ്രതിദിനം ലഭിക്കാവുന്ന കുപ്പികളുടെ ശരാശരി എണ്ണം – 14000
പ്രതിദിനം ലഭിക്കാവുന്ന തുക – 5040 രൂപ
വൃത്തിയില്ലായ്മയ്ക്ക് പരിഹാരം
കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്റ്റാന്‍ഡുകള്‍ക്കും വൃത്തിയില്ലെന്ന പ്രശ്നത്തിന് കോര്‍പ്പറേഷനില്‍ പുതുതായി രൂപവത്ക്കരിച്ച ഹൗസ് കീപ്പിംഗ് വിഭാഗം പരിഹാരമുണ്ടാക്കി വരികയാണ്. പരിമിതികള്‍ക്ക് നടുവിലും മെച്ചപ്പെട്ട സേവനം യാത്രക്കാര്‍ക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍ സൗന്ദര്യവത്ക്കരിക്കാനും നടപടികളുണ്ടാവും. – ശശികല ഹൗസ് കീപ്പിംഗ് കോ- ഓര്‍ഡിനേറ്റര്‍ , കെഎസ്ആര്‍ടിസി
Kerala
പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പി.എസ്‍.സി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക


തിരുവനന്തപുരം:പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി പിഎസ്എസി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്‍ററുകൾ. 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു. ആറ് മാസം കൂടുമ്പോഴാണ് വകുപ്പ്തല പരീക്ഷ നടത്തുന്നത്. ഇത്തവണ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഇനിയും വൈകുന്നതോടെ നിരവധി പേര്‍ക്ക് പ്രെമോഷന് സാധ്യത നഷ്ടപ്പെടും. ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് കാരണമെന്ന് പിഎസ്എസി പ്രതികരിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ഇത് അതേപടി പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കുകയായിരുന്നു. ചോദ്യങ്ങൾ മാത്രമാണ് പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കേണ്ടിയിരുന്നതെന്നും പി.എസ്‍.സി വ്യക്തമാക്കുന്നു.
Kerala
വാഹനത്തില്‍ നിന്ന് വീട്ടിലേക്ക് വൈദ്യുതി; കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നു


തിരുവനന്തപുരം: പകല്‍ ഇലക്ട്രിക് കാറില്‍ ചാര്‍ജ്‌ചെയ്ത വൈദ്യുതി രാത്രി വീട്ടിലേക്ക് ഉപയോഗിക്കാനായാലോ? അതില്‍ കുറച്ച് ഗ്രിഡിലേക്ക് നല്‍കി പണം നേടാനായാലോ ? ഇതെല്ലാം സാധ്യമാകുന്ന വാഹനത്തില്‍നിന്ന് ഗ്രിഡിലേക്ക് (വി ടു ജി) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കെഎസ്ഇബി തയ്യാറെടുക്കുന്നു.ഇതിന് മുന്നോടിയായി പകല്‍സമയം പാര്‍ക്കിങ് ഗ്രൗണ്ടുകളിലും സര്‍ക്കാര്‍ഓഫീസുകളിലും ഉള്‍പ്പടെ ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള വ്യാപക സൗകര്യമൊരുക്കും. ഇതിന് താത്പര്യമുള്ള ഏജന്‍സികളെ എംപാനല്‍ ചെയ്യും. വി ടു ജി പ്രയോഗക്ഷമമാക്കാനും കേരളത്തില്‍ ഇതിന്റെ സാധ്യത വിലയിരുത്താനും മുംബൈ ഐഐടിയെ ചുമതലപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
പകല്‍ വൈദ്യുതിവില തീരെക്കുറവ്
പകല്‍ കേരളത്തില്‍ സൗരോര്‍ജത്തില്‍നിന്നുള്‍പ്പടെ വിലകുറഞ്ഞ വൈദ്യുതി യഥേഷ്ടം കിട്ടാനുണ്ട്. പരമാവധി വില രണ്ടരരൂപവരെ മാത്രമാണ്. പുരപ്പുറ സോളാര്‍ വ്യാപകമായതോടെ, മുന്‍കരാറുകള്‍ വഴി കിട്ടുന്ന വൈദ്യുതിപോലും പകല്‍ ഉപയോഗിക്കാനാകാതെ വരുന്നു. എന്നാല്‍, കേരളത്തില്‍ ഇ-വാഹനങ്ങള്‍ പൊതുവേ ചാര്‍ജ്‌ചെയ്യുന്നത് രാത്രിയിലാണ്. വൈദ്യുതി ഉപയോഗവും നിരക്കും കൂടിനില്‍ക്കുന്നസമയമാണിത്. പകല്‍ വാഹനങ്ങള്‍ കൊണ്ടുപോകുന്നിടത്ത് ചാര്‍ജ് ചെയ്യാന്‍ സൗകര്യമില്ലാത്തതുകൊണ്ടാണ് കുറഞ്ഞനിരക്കിലുള്ള വൈദ്യുതി അതിന് പ്രയോജനപ്പെടാത്തത്. ഇതിനായാണ് ഏജന്‍സികള്‍ വഴി സൗകര്യമൊരുക്കുന്നത്.രാത്രിയില്‍ വീട്ടിലേക്ക് വാഹനത്തില്‍നിന്ന് രാത്രി വീട്ടിലേക്ക് എത്ര വൈദ്യുതി ഉപയോഗിക്കാമെന്ന് മൊബൈല്‍ ആപ്പില്‍ ക്രമീകരിക്കാം. വാഹനത്തിലെ ബാറ്ററി ഇന്‍വെര്‍ട്ടറായി പ്രവര്‍ത്തിക്കും. ഇതിന് ചില സാങ്കേതികക്രമീകരണങ്ങള്‍ വേണ്ടിവരും. വീട്ടുകാര്‍ക്ക് ലാഭമാണിത്. കെഎസ്ഇബിക്ക് രാത്രി ലോഡ് കുറയ്ക്കാം. വിലകൂടിയ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതും കുറയ്ക്കാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്