ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം

നശാമുക്ത് ഭാരത് അഭിയാന്‍ (എന്‍എംബിഎ) പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ നടപ്പാക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂരിന്റെ ജില്ലാതല കര്‍മപദ്ധതി അനുസരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജില്ലാ കോര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യൂ), ലഹരി വിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റ, ലഹരി വിമുക്ത കണ്ണൂര്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവ സഹിതം മാര്‍ച്ച് 27 ന് രാവിലെ 10.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ : 8281999015, 04972997811