Connect with us

Kannur

കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കന്റോൺമെന്റിലെ കുടുംബങ്ങൾ

Published

on

Share our post

കണ്ണൂർ: “എഴുപത്തിയെട്ടുവർഷമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഈ കിടപ്പാടം ഇല്ലാതായാൽ ഞങ്ങൾക്കെന്താണ് മാർഗം’… ഹരിയുടെ ചോദ്യത്തിൽ കണ്ണീരുകലരുന്നുണ്ടായിരുന്നു. കണ്ണൂർ കന്റോൺമെന്റ്‌ ഏരിയയിലെ താമസക്കാരനായ കാനത്തൂർ ഹൗസിൽ ഹരിയും കുടുംബവും കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. വർഷങ്ങളായി ലീസ് എഗ്രിമെന്റുപ്രകാരം കണ്ണൂർ കന്റോൺമെന്റ്‌ ഓഫീസിന് പിൻവശമാണ് ഹരിയും കുടുംബവും താമസിക്കുന്നത്. വീടും സ്ഥലവും വിട്ടുനൽകി മെയ് പത്തിനുള്ളിൽ ഇവിടെനിന്ന് ഒഴിയണമെന്നാണ് പട്ടാളം ഹരിക്ക് നൽകിയ നോട്ടീസിൽ പറയുന്നത്. രണ്ടുമാസംമുമ്പും പട്ടാളം ഇതേ സ്ഥലം ഒഴിയണമെന്ന് കാട്ടി നോട്ടീസ് നൽകിയിരുന്നു. അന്ന് ഹൈക്കോടതിയിൽനിന്ന്‌ സ്‌റ്റേ വാങ്ങിയാണ് താമസം തുടരുന്നത്. ജെമിനി സർക്കസിൽ ജോലി ചെയ്തിരുന്ന ഹരിക്ക് സമ്പാദ്യമെന്ന് പറയാൻ ശേഷിക്കുന്നത് ഈ വീട് മാത്രമാണ്. ഭാര്യ വസന്തയും മക്കളും അവരുടെ ഭാര്യമാരും കുട്ടികളും ഉൾപ്പെടെ എട്ടുപേരാണ് ഈ കൊച്ചു വീട്ടിൽ താമസിക്കുന്നത്. ഹരിയുടെ അച്ഛന് ബ്രിട്ടീഷ് സർക്കാരാണ്‌ സ്ഥലം ലീസിന് നൽകിയത്. ആയിക്കര ഉപ്പാലവളപ്പിലെ ഷെരിഫ് എന്നയാൾക്കും പട്ടാളം നോട്ടീസ് നൽകിട്ടുണ്ട്. കന്റോൺമെന്റ്‌ ലയനത്തിന്റെ ഭാഗമായി നേരത്തെ കന്റോൺമെന്റ്‌ ലാന്റായിരുന്ന ഈ ഭൂമികൾ ആർമി ലാന്റാക്കി പട്ടാളം മാറ്റുകയായിരുന്നു. ഇതേ തുടർന്നാണ് ആളുകളെ കുടി ഒഴിപ്പിക്കാൻ പട്ടാളം നീക്കം നടത്തുന്നത്. കന്റോൺമെന്റ്‌ – കോർപറേഷൻ ലയന നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം പരിശോധന നടത്തി റോഡുകളുടെയും സ്ഥലങ്ങളുടെയും അതിർത്തി നിർണയം നടത്തി സർവേയുടെ കരട് കേന്ദ്ര- –-സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്നു. തുടർന്ന് ഉപ്പാല വളപ്പിലെ ആളുകൾക്ക് ഉൾപ്പെടെ സൈന്യം നോട്ടീസ് നൽകി. ഇത്‌ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കന്റോൺമെന്റുകളെ സൈനിക താവളമാക്കി മാറ്റാനും ഈ പ്രദേശത്തെ പൊതുജനങ്ങളെ സമീപത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ലയിപ്പിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി നാളുകൾ ഏറെയായി. കന്റോൺമെന്റിനെ കോർപറേഷനിൽ ലയിപ്പിക്കാനായി 2023 ജൂണിൽ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. എന്നിട്ടും ലയനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ല. കുടിയൊഴിപ്പക്കൽ ഭീഷണിയിൽ കഴിയുന്ന രണ്ട് കുടുംബംഗങ്ങളെയും സിപിഐ എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ സന്ദർശിച്ചു. നിയമ സഹായവും പിന്തുണയും കുടുംബാഗങ്ങൾക്ക് എം. വി ജയരാജൻ ഉറപ്പുനൽകി. സംസ്ഥാന കമ്മിറ്റിയംഗം എം പ്രകാശൻ, ജില്ലാ കമ്മിറ്റിയംഗം എം. സുരേന്ദ്രൻ, കണ്ണൂർ ഏരിയാ സെക്രട്ടറി കെ പി സുധാകരൻ എന്നിവരും ഒപ്പമുണ്ടായി.


Share our post

Kannur

ഇഗ്നോക്ക് തെറ്റി; അ​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​കൾക്ക് പ​രീ​ക്ഷ​കേ​ന്ദ്രമായി ലഭിച്ചത് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ

Published

on

Share our post

ക​ണ്ണൂ​ർ: ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ (ഇ​ഗ്നോ) മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​ബി.​എ പ​രീ​ക്ഷ​ക്ക് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​മാ​യി ല​ഭി​ച്ച​ത് അ​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ കു​ട്ടി​ക​ൾ​ക്കാ​ണ് മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്കാ​യി സെ​ൻ​ട്ര​ൽ ജ​യി​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​മാ​യി ല​ഭി​ച്ച​ത്. 1700 രൂ​പ പ​രീ​ക്ഷ ഫീ​സാ​യി അ​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു.സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ പു​റ​ത്തു​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ അ​നു​വ​ദി​ക്കു​മോ​യെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ചി​ല വി​ദ്യാ​ർ​ഥി​ക​ൾ ജ​യി​ൽ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് സ​ർ​വ​ക​ലാ​ശാ​ല സൈ​റ്റി​ലു​ള്ള​ത് തെ​റ്റാ​യ വി​വ​ര​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്. ഇ​​​ഗ്നോ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വ​ട​ക​ര​യി​ലെ റീ​ജ​ന​ൽ സെ​ന്റ​റി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഓ​ൺ​ലൈ​നാ​യി പ​രാ​തി ന​ൽ​കി.അ​തേ​സ​മ​യം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ പ​രീ​ക്ഷ സെ​ന്റ​റാ​യി ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​റ്റ് സെ​ന്റ​റു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പ​രീ​ക്ഷ സെ​ന്റ​ർ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.


Share our post
Continue Reading

Kannur

സൗജന്യ സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ പരിശീലനം

Published

on

Share our post

കണ്ണൂർ: ജില്ലയിലെ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കുന്ന പതിമൂന്ന് ദിന സൗജന്യ സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക്  അപേക്ഷിക്കാം. ഏപ്രില്‍ അഞ്ച് വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ : 0460-2226573.


Share our post
Continue Reading

Kannur

തീരത്തേക്ക്‌ വരൂ.. പുഴമത്സ്യവും കൂട്ടി കുത്തരിക്കഞ്ഞി കുടിക്കാം

Published

on

Share our post

പട്ടുവം: പുഴയുടെ ഇളം തെന്നലേറ്റിരിക്കുമ്പോൾ കുത്തരിക്കഞ്ഞിയും മുളകിട്ട പുഴ മത്സ്യക്കറിയും ചമ്മന്തിയും കൊഞ്ച് ഫ്രൈയും കിട്ടിയാൽ .. ആഹാ ഓർക്കുമ്പോൾതന്നെ നാവിൽ വെള്ളമൂറും. എങ്കിൽ വന്നോളൂ മുള്ളൂൽ അധികാരിക്കടവിലേക്ക്. നാല് വീട്ടമ്മമാർ ചേർന്നൊരുക്കുന്ന ഭക്ഷണപ്പെരുമ രുചിച്ചറിയാം. മനസും വയറും ആവോളം നിറക്കാം. ഒരിക്കൽ രുചിയറിഞ്ഞാൽ എല്ലായ്‌പ്പോഴും ഓടിയെത്താൻ കൊതിക്കുന്ന വിഭവങ്ങളാണിവ. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി നടപ്പാക്കുകയാണ്‌ സംസ്ഥാന ഫീഷറീസ് വകുപ്പ്‌. സൊസൈറ്റി ഫോർ അസിസ്‌റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) വഴിയാണ് തീരം ആക്ടിവിറ്റി ഗ്രൂപ്പിലൂടെ തൊഴിൽ സംരംഭം ആരംഭിച്ചത്. സംസ്ഥാന സർക്കാർ ഒരുക്കിയ പദ്ധതിയിലൂടെ ജീവിത സ്വപ്നങ്ങൾ കരയ്ക്കടുപ്പിച്ചതിലുള്ള സന്തോഷത്തിലാണ് ‘തീരം’ ഫ്രഷ് ഫിഷ് ആൻഡ് തട്ടുകട’യുടെ ഉടമകളായ വീട്ടമ്മമാർ. 2021 മാർച്ചിലാണ് പി പ്രിയങ്ക, എ വി ഷീജ, പി ഉഷ, എം ആർ രജനി എന്നിവർ ചേർന്ന് സംരംഭം തുടങ്ങിയത്‌. ഫ്രഷ് മത്സ്യവും അലങ്കാര മത്സ്യ വിപണനവുമായിരുന്നു തുടക്കത്തിൽ. അലങ്കാര മത്സ്യങ്ങൾ വൻതോതിൽ ചത്തതോടെ പ്രതിസന്ധിയിലായി. പുഴമത്സ്യം വിൽപ്പനമാത്രമായി പിന്നെ. സംസ്ഥാന സർക്കാർ നൽകിയ ഒരു ലക്ഷം രൂപ ധനസഹായത്തോടൊപ്പം കടമെടുത്തായിരുന്നു പ്രവർത്തന മൂലധനമൊരുക്കിയത്. അലങ്കാര മത്സ്യമൊഴിവാക്കി തട്ടുകട എന്ന ആശയം ഫിഷറീസ് വകുപ്പ് മുന്നോട്ടുവച്ചു. തെല്ലും ആശങ്കയില്ലാതെ സൗകര്യമൊരുക്കി. പെടക്കണ പുഴ മത്സ്യവിഭവങ്ങളോടൊപ്പം കുത്തരിക്കഞ്ഞിയും ഉണക്കച്ചെമ്മീൻ ചമ്മന്തിയും അച്ചാറും പുഴുക്കും ഉപ്പേരിയും മോരും എല്ലാം ഒരുക്കിയതോടെ കച്ചവടം തരക്കേടില്ലാതായി. രാവിലെ ആറോടെ ചായയും പലഹാരവും റെഡിയാകും.

സ്പെഷ്യൽ ദോശയും സാമ്പാറുമാണ് കിടു. പകൽ 12ന് കഞ്ഞിയും റെഡി. ഉച്ചയൂണിനൊപ്പം ചെമ്പല്ലി, ഇരിമീൻ, ഞണ്ട്, കക്ക, കൊഞ്ച്, തിരണ്ടി, സ്രാവ്, കൊളോൻ എന്നിങ്ങനെ ഒട്ടേറെ മത്സ്യങ്ങളുണ്ട്. ആവശ്യാനുസരണം ഫ്രൈയായും കറിയായും അപ്പപ്പോൾ തയ്യാറാക്കിനൽകും. പാചകം ചെയ്യാത്ത പുഴ ഞണ്ടും മത്സ്യങ്ങളും യഥേഷ്ടം ലഭിക്കും. മുൻകൂട്ടിയുള്ള ഓർഡറും സ്വീകരിക്കും. പുഴ മത്സ്യത്തൊഴിലാളികളിൽനിന്ന് മത്സ്യം മൊത്തമായി നേരിട്ട് എടുത്താണ് വിൽപ്പന. വിപണനമാരംഭിച്ച് ഒരു വർഷത്തിനകം ബാങ്ക് ലോൺ പൂർണമായും അടച്ചു. ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കിത്തന്ന സംസ്ഥാന സർക്കാരിനും ഫിഷറീസ് വകുപ്പിനും ഏറെ നന്ദിയുണ്ടെന്ന് നാലുപേരും ഒരേ സ്വരത്തിൽ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!