Connect with us

Kannur

ഹരിതം, അതിദാരിദ്ര്യമുക്തം; മുന്നേറ്റത്തിന്റെ പാതയിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്

Published

on

Share our post

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ മാതൃകാ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഹരിത പഞ്ചായത്തായും അതിദാരിദ്ര്യമുക്ത പഞ്ചായത്തായും പ്രഖ്യാപിച്ച് നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ. ചടങ്ങിൽ ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഉപകരണ വിതരണവും നടത്തി. എൽഡിഎഫ് സർക്കാർ കേരളത്തെ അതിദാരിദ്ര്യമുക്തസംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എല്ലാകാര്യത്തിലും ഒന്നാമതാണ്. അതിന്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട ന്യായമായ ധനവിഹിതം പോലും നൽകാതിരിക്കുകയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. പൊതുസ്ഥലത്ത് മാലിന്യം പുറന്തള്ളുന്നവർക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കണമെന്നും മാലിന്യ സംസ്‌കരണത്തിൽ കൃത്യമായ അവബോധം ജനങ്ങൾക്ക് ഉണ്ടാകണമെന്നും ഹരിത കർമ്മ സേനാ പ്രവർത്തകർക്ക് കൃത്യമായ യൂസർ ഫീ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെട്ട രണ്ട് പേർക്കാണ് ഉപജീവനത്തിനായി ഉപകരണങ്ങൾ നൽകിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ മിനി എം.സി.എഫുകൾ സ്ഥാപിച്ചിരിക്കുന്നത് പന്ന്യന്നൂർ പഞ്ചായത്തിലാണ്. ഇവിടെ 91 മിനി എംസിഎഫുകളാണുള്ളത്. പഞ്ചായത്തിലെ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ 33 ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ, എംസിഎഫ് കെട്ടിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ട്. 16 അംഗ ഹരിതകർമ്മ സേനയാണ് ഇവിടെ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും അംഗൻവാടികളും സർക്കാർ ഓഫീസുകളും ഹരിത സ്ഥാപനങ്ങളായി മുന്നേതന്നെ സ്വയം പ്രഖ്യാപനം നടത്തിയിരുന്നു. കൂടാതെ പന്ന്യന്നൂർ, ചമ്പാട്, മേലെ ചമ്പാട് പ്രദേശങ്ങളും ശുചിത്വടൗണുകളായി പ്രഖ്യാപിച്ചിരുന്നു.

പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം ആപ്പ് ഉപയോഗിച്ചാണ് സേവനം നടത്തിവരുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് എൻഫോഴ്‌സ്‌മെന്റ് രൂപീകരിച്ച് പരിശോധനകൾ നടത്തിവരുന്നുണ്ട്.ഇവർ ഈ വർഷം ഇതുവരെയായി വിവിധ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് 1,66,500 രൂപ പിഴ ഈടാക്കിയിട്ടുമുണ്ട്. അതിദാരിദ്ര്യമുക്ത പഞ്ചായത്തിനായി അതിദാരിദ്ര്യവിഭാഗത്തിൽപ്പെട്ട 57 കുടുംബങ്ങളെ കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും അതിൽ അഞ്ചുപേർ മരണപ്പെട്ടു.

ശേഷിച്ച 52 ഗുണഭോക്താക്കൾക്കും പാർപ്പിട സൗകര്യം, ആവശ്യമായ ചികിത്സ, ഭക്ഷണം, മരുന്ന്, വീട് അറ്റകുറ്റപ്പണി തുടങ്ങിയ സേവനങ്ങൾ നൽകി, ആദ്യഘട്ടത്തിൽ 44 പേരെയും രണ്ട്, മൂന്ന് ഘട്ടങ്ങളിലായി നാലു പേരെ വീതവുമാണ് അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മണിലാൽ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വിഇഒ കെ.വി ജലാലുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രമ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ.വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ പി.പി സുരേന്ദ്രൻ,മൂന്നാം വാർഡ് മെമ്പർ ശരണ്യ സുരേന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എം.ഷീജ, രാഷ്ട്രീയ – ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Share our post

Kannur

അശാസ്ത്രീയ നിറം, മണം; റോഡരികിലെ മാങ്ങയിൽ ‘വ്യാജൻ’,വിൽപ്പനയ്ക്ക് ‘പൂട്ട്’

Published

on

Share our post

മയ്യിൽ: പലതരം നാട്ടുമാങ്ങകളെത്തിച്ചും മുപ്പെത്താത്ത മാങ്ങകൾക്ക് അശാസ്ത്രീയമായി നിറവും മണവും നൽകി വിൽപ്പന നടത്തുന്നതിന് ‘പൂട്ട്’. ദേശസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങകളുടെ മറവിലാണ് വ്യാജൻമാരുടെ വിൽപ്പന പൊടിപൊടിച്ചതെന്ന് വിദഗ്‌ധ സംഘത്തിന്റെ കണ്ടെത്തലിലാണ് നടപടി.പഞ്ചായത്തിലെ കൊളോളം-വടുവൻകുളം-ചെക്കിക്കുളം പാതയോരങ്ങളിലും കൊളോളം-പാവന്നൂർ മെട്ട-മയ്യിൽ പാതയോരങ്ങളിലുമാണ് അനധികൃത വിൽപ്പനക്കാർ തഴച്ചുവളർന്നത്. മാങ്ങ ഉത്‌പാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും അനധികൃത വിൽപ്പന കേന്ദ്രങ്ങൾ വർധിച്ചുവന്ന സാഹചര്യവും പരാതിക്കിടയാക്കിയിരുന്നു. കുറ്റ്യാട്ടൂർ പഞ്ചായത്ത് കൃഷി ഓഫീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്തധികൃതർ എന്നിവരോടൊപ്പം തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും മിന്നൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് വിവിധയിടങ്ങളിൽ വിൽപ്പന നടത്തിയത് വ്യാജമാണെന്നും കൃത്രിമരീതിയിൽ പഴുപ്പിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു. വിൽപ്പന നടത്തുന്നവർക്ക് ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. സംഘത്തിൽ തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ നർസീന, പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, കൃഷി ഓഫീസർ സുരേന്ദ്രബാബു, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സദാനന്ദൻ എന്നിവരും ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ പരിശീലനത്തിനിടെ അസി.കമാൻഡന്റ് ട്രെയിനി കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

കണ്ണൂർ : ഏഴിമലയിൻ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഏഴിമല നേവൽ അക്കാദമി അസി. കമാൻഡന്റ് ട്രെയിനി മാഹി ചെമ്പ്ര പാറാൽ വള്ളിൽ ആർ. രബിജിത്ത് (24) ആണ് ട്രെയിനിങ്ങിനിടെ അക്കാദമിയിൽ കുഴഞ്ഞുവീണ് മരിച്ചത്. അക്കാദമിയിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സർവീസിൽ അഖിലേന്ത്യാതലത്തിലുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയാണ് നാവിക അക്കാദമിയിൽ അസി. കമാൻഡന്റ് ട്രെയിനി ആയി പ്രവേശിച്ചത്.പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ എൻ.സി.സി. നേവൽ വിങ്ങിലെ മികച്ച കാഡറ്റ് ആയിരുന്നു. വെള്ള യൂണിഫോമിനോടുള്ള ഇഷ്ടമാണ് ഈ എൻജിനീയറിങ് ബിരുദധാരിയെ കോസ്റ്റൽ ഗാർഡിൽ എത്തിച്ചത്.


Share our post
Continue Reading

Kannur

സി.ബി.ഐ ചമഞ്ഞ് മൊറാഴ സ്വദേശിയുടെ 3.15 കോടി തട്ടി; രാജസ്ഥാൻ സ്വദേശി അറസ്‌റ്റിൽ

Published

on

Share our post

കണ്ണൂർ: സി.ബി.ഐ ഉദ്യോഗ സ്‌ഥരെന്നു പറഞ്ഞ് വിഡിയോ കോൾ വിളിച്ച് മൊറാഴ സ്വദേശി ഭാർഗവനിൽ നിന്ന് 3.15 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ രാജസ്‌ഥാൻ സംഗനേർ സ്വദേശി ഭവ്യ ബെൻഷിവാളിനെ (20) ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തു. 2024 സെപ്റ്റംബർ 19നും ഒക്ടോബർ മൂന്നിനും ഇടയിലാണ് സംഘം പണം തട്ടിയെടുത്തത്. കേസിൽ 12 പ്രതികളാണുള്ളത്. 2 പ്രതികളെ നേരത്തേ അറ സ്‌റ്റ് ചെയ്തു. സിം കാർഡ് വഴിയും ബാങ്ക് അക്കൗണ്ട് വഴിയും കുറ്റകൃത്യം ചെയ്തു‌വെന്ന് പറഞ്ഞ് സംഘം വാട്‌സാപ് വിഡിയോ കോൾ ചെയ്യുകയായിരുന്നു. പണം തന്നാൽ കേസ് ഒതുക്കിത്തീർക്കാമെന്നു പറഞ്ഞ് പലപ്പോഴായി ഗൂഗിൾ പേ വഴി പണം വാങ്ങി. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായതോടെ ക്രൈം ബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഡി.വൈ.എസ്‌.പി പി. കീർത്തി ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ രാജസ്‌ഥാനിൽ നിന്ന് അറസ്‌റ്റ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!