Connect with us

India

സി.യു.ഇ.ടി യുജിക്ക് അപേക്ഷിക്കുന്നതിനുളള സമയപരിധി നീട്ടി

Published

on

Share our post

ന്യൂഡല്‍ഹി: കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) യുജിക്ക് അപേക്ഷിക്കാനുള്ള സമയം വെള്ളിയാഴ്ച (മാര്‍ച്ച് 24) വരെ നീട്ടി. ഫീസ് അടയ്ക്കാനുള്ള സമയം 25-ന് രാത്രി 11.50 വരെയാണ്. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ 26 മുതല്‍ 28 വരെ സമയം അനുവദിച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുകയോ ആവശ്യമായി തിരുത്തലുകള്‍ നടത്തുകയോ ചെയ്യാം. ഇന്ത്യയിലുടനീളം വിവിധ കേന്ദ്രങ്ങളിലായി മേയ് എട്ടുമുതല്‍ ജൂണ്‍ ഒന്നുവരെ കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടത്തുക.


Share our post

India

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി

Published

on

Share our post

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം. ഇതോടെ ക്ഷാമബത്ത (ഡിഎ) 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു. ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമ ബത്ത ഉയർത്തിയിരിക്കുന്നത്. പെൻഷൻക്കാർക്കും വർധനവിന്റെ ​ഗുണം ലഭിക്കും.പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വർധനവ് നേരിടാൻ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. ഇതിനു മുമ്പ് ക്ഷാമബത്ത വർധിപ്പിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. അന്ന് 3 ശതമാനം വർധനവ് വരുത്തിയതിനെത്തുടർന്ന്, ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി ഉയർന്നിരുന്നു.


Share our post
Continue Reading

India

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യു.എ.ഇ

Published

on

Share our post

ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ. നംബിയോയുടെ 2025ലെ സുരക്ഷാ സൂചിക പ്രകാരം 84.5 എന്ന ശ്രദ്ധേയമായ സുരക്ഷാ സൂചിക സ്കോറുമായാണ് രാജ്യം റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്. 2025ലെ കുറ്റകൃത്യ സൂചികയിൽ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് യുഎഇ. സർക്കാർ സർവേകളുടെ മാതൃകയിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ശാസ്ത്രീയമായി ഉപയോക്താക്കൾക്കിടയിൽ നടത്തിയ സർവേകളെ അടിസ്ഥാനമാക്കിയാണ് നംബിയോയുടെ ഡേറ്റ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് യൂറോപ്യന്‍ രാജ്യമാണ് അൻഡോറയെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ തോത്, സുരക്ഷാ ആശങ്കകൾ, സമ്പത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷത്തെ റാങ്കിങ്ങിൽ ജിസിസി രാജ്യങ്ങൾക്കാണ് നേട്ടം. മൂന്നാം സ്ഥാനത്ത് ഖത്തർ, അഞ്ചാം സ്ഥാനത്ത് ഒമാൻ, 14-ാം സ്ഥാനത്ത് സൗദി, 16-ാം സ്ഥാനത്ത് ബഹ്റൈൻ. 38-ാം സ്ഥാനത്ത് കുവൈത്തുമുണ്ട്. പട്ടികയിൽ 66-ാം സ്ഥാനത്താണ് ഇന്ത്യ.


Share our post
Continue Reading

India

വോട്ടർ-ആധാർ ബന്ധിപ്പി‌ക്കൽ; വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

Share our post

ന്യൂഡൽഹി: വോട്ടർ-ആധാർ കാർഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്തുകൊണ്ട് ആധാർ വിവരങ്ങൾ നൽകാനാകില്ല എന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ വിശദീകരണം നൽകണം എന്നും നിർദേശിച്ചു. നിലവിൽ 66 കോടി വോട്ടർമാ‍രുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ട്. 98 കോടി പേരാണ് നിലവിൽ വോട്ടർപ്പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഈ രണ്ട്‌ ഡേറ്റാബേസുകളും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നടപടികൾ വീണ്ടും വേ​ഗത്തിലാക്കുന്നത്. ആധാറും വോട്ടർഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയ ഭരണഘടനയുടെ 326–-ാം അനുച്ഛേദവും ജനപ്രാതിനിധ്യനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവുമാണ്‌ നടത്തേണ്ടതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ചൂണ്ടിക്കാട്ടി.


Share our post
Continue Reading

Trending

error: Content is protected !!