Kerala
വയനാട് പുനരധിവാസം; സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ പുനരധിവാസത്തില്‍ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടിയത്. ദുരന്തമേഖലയുടെ പുനര്‍ നിര്‍മ്മാണത്തിന് വേണ്ടി സംസ്ഥാനം സമര്‍പ്പിച്ച 16 പദ്ധതികള്‍ അംഗീകരിച്ചാണ് കേന്ദ്ര ധനമന്ത്രാലയം 529.5 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം തന്നെ ഉപയോഗിക്കണം എന്ന നിബന്ധനയോടെയാണ് വായ്പ അനുവദിച്ചിരുന്നത്.
Kerala
വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത്; മോട്ടോർ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്


മധ്യവേനൽ അവധി ആരംഭിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷയെ നേരിടേണ്ടി വരും.
സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 -ൽ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019 -ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനയിൽ ഡ്രൈവിങ്ങിനാണ്, എന്നാൽ സാധാരണ ജനങ്ങൾക്ക് അതിൻറെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ജുവനൈൽ ഡ്രൈവിംഗിൻ്റെ ശിക്ഷകൾ
⚠️ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.
⚠️ നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും.
⚠️ നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കിൽ ഇരുപത്തിയഞ്ച് വയസ്സ് തികയുമ്പോൾ മാത്രമേ സാധ്യമാകുകയുള്ളൂ
⚠️ 2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കും.
Kerala
ഏപ്രിൽ ഒന്ന് മുതൽ ഈ നമ്പറുകളിൽ യു.പി.ഐ പ്രവർത്തിക്കില്ല, അറിയേണ്ടതെല്ലാം


സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) പുതിയ മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 1 മുതൽ ചില യുപിഐ അഡ്രസുകൾ പ്രവർത്തനരഹിതമാകും.
എന്തുകൊണ്ടാണ് ഈ മാറ്റം?
യു.പി.ഐയുമായി ബന്ധിപ്പിച്ചിട്ടുള്ള റിചാർജ് ചെയ്യാൻ മറന്നതോ അതുമല്ലെങ്കിൽ പ്രവർത്തനം നിലച്ചതോ ആയ നിഷ്‌ക്രിയ മൊബൈൽ നമ്പറുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് ഈ നടപടി. ഉപയോക്താക്കൾ അവരുടെ നമ്പറുകൾ മാറ്റുകയോ നിർജീവമാക്കുകയോ ചെയ്യുമ്പോൾ, യുപിഐ അക്കൗണ്ടുകൾ പലപ്പോഴും സജീവമായി തുടരുന്നു.ഇത് മറ്റൊരാളുടെ കൈവശം എത്തിച്ചേരുമ്പോൾ ദുരുപയോഗത്തിന് കാരണമായേക്കാം. ഇത് തടയുന്നതിന്, ബാങ്കുകളും ഗൂഗിള്‍പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്റ് ആപ്പുകളും ഇപ്പോൾ യുപിഐ സിസ്റ്റത്തിൽ നിന്ന് സജീവമല്ലാത്ത നമ്പറുകൾ നീക്കം ചെയ്യും.
ആരെയൊക്കെയാണ് ബാധിക്കുക?
മൊബൈൽ നമ്പർ മാറ്റിയെങ്കിലും ബാങ്കിൽ അത് അപ്‌ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കൾ. കോളുകൾ, SMS, അല്ലെങ്കിൽ ബാങ്കിങ് അലേർട്ടുകൾ എന്നിവയ്‌ക്കായി വളരെക്കാലമായി ഉപയോഗിക്കാത്ത നമ്പറുകളുള്ള ഉപയോക്താക്കൾ.ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതെ നമ്പർ സറണ്ടർ ചെയ്ത ഉപയോക്താക്കൾ.പഴയ നമ്പർ മറ്റൊരാൾക്ക് നൽകിയ ഉപയോക്താക്കൾ എന്നിവരെയായിരിക്കും ബാധിക്കും.എന്തുചെയ്യണം? ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ സജീവമാണെന്ന് ഉറപ്പാക്കുക. ബാങ്കിൽ നിന്ന് എസ്എംഎശ് അലേർട്ടുകളും ഒടിപികളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.നെറ്റ് ബാങ്കിങ്, യു.പി.ഐ ആപ്പുകൾ, എടിഎമ്മുകൾ വഴിയോ ബാങ്ക് ശാഖ സന്ദർശിച്ചോ നിങ്ങളുടെ യു.പി.ഐ-ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക.
ഇന്‍ആക്റ്റീവായ നമ്പർ സജീവമാക്കാം
യു.പി.ഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ പ്രവർത്തന രഹിതമായിപ്പോയിട്ടുണ്ടെങ്കിൽ എത്രയും വേഗം ബാങ്ക് അക്കൗണ്ടും യു.പി.ഐ വിലാസവും പുതിയ നമ്പറുമായി ബന്ധിപ്പിക്കാനും എൻപിസിഐ നിർദേശിക്കുന്നു.
Kerala
എസ്.ബി അക്കൗണ്ടില്‍ മിനിമം ബാലൻസ് നിബന്ധനയില്ല


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റഗുലർ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ലെന്നും 2020 മാർച്ചിന് ശേഷം മിനിമം ബാലൻസ് ഇല്ലാത്തതിന്റെ അത്തരം അക്കൗണ്ട് ഉടമകളില്‍ നിന്നും പിഴ ഈടാക്കുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ എൻ.കെ.പ്രേമചന്ദ്രൻ എം.പി യെ അറിയിച്ചു. ആർ.ബി.ഐ മാർഗ്ഗനിർദ്ദേശ പ്രകാരം അക്കൗണ്ട് തുടങ്ങുന്നതിന് മിനിമം ബാലൻസ് നിശ്ചയിച്ചിട്ടുണ്ട്. തുടർന്നുണ്ടാകുന്ന മാറ്റങ്ങള്‍ അക്കൗണ്ട് ഉടമയെ അറിയിക്കും. ബാങ്കില്‍ നിശ്ചിത തുക മിനിമം ബാലൻസ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്നത് സംബന്ധിച്ച് ബാങ്ക് അക്കൗണ്ട് ഉടമയെ അറിയിക്കും. ഒരു മാസത്തിനുള്ളില്‍ തുക ഒടുക്കി മിനിമം ബാലൻസ് അക്കൗണ്ടില്‍ ഇട്ടില്ലെങ്കില്‍ പിഴ ഈടാക്കും. എന്നാല്‍ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരില്‍ നെഗറ്റീവ് അക്കൗണ്ടായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണം. ബാങ്കിന്റെ ബോർഡ് തീരുമാനിക്കുന്ന നയപ്രകാരം സർവ്വീസ് ചാർജ്ജുകളും അക്കൗണ്ടില്‍ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കില്‍ പിഴയും ഈടാക്കാം. പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകള്‍ക്ക് മിനിമം ബാലൻസ് ഉപാധി ബാധകമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്