Kerala
ഭൗമ മണിക്കൂർ ഇന്ന്: വൈദ്യുതി വിളക്കുകൾ രാത്രി 8.30 മുതൽ 9.30 വരെ അണയ്ക്കണം

ആഗോളതാപനത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാൻ ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകൾ അണച്ച് ഭൗമ മണിക്കൂർ ആചരിക്കും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ആഹ്വാന പ്രകാരമാണിത്. മാർച്ചിലെ അവസാന ശനിയാഴ്ചയാണ് പതിവായി ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഇത്തവണ ലോക ജലദിനം കൂടി ആയതിനാൽ മാർച്ചിലെ നാലാമത്തെ ശനിയാഴ്ചയായ ഇന്ന് ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് ഭൗമ മണിക്കൂർ ആചരണത്തിൽ പങ്കാളികളാകണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.
Kerala
ലഹരി ഇടപാട് പോലീസിനെ അറിയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന


നാടിന് ഒരു ആപത്ത് വന്നാൽ നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണെന്ന് പലതവണ തെളിയിച്ചതാണ്. അങ്ങനെ ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹായവും അത്യാവശ്യമാണ്. പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ് പൊതുജനങ്ങൾക്ക് ലഹരിക്കെതിരെയുള്ള വിവരം ഞങ്ങൾക്ക് കൈമാറാവുന്നത്. യോദ്ധാവ് എന്ന വാട്സ് ആപ്പ് നമ്പറിലും, ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം നമ്പറുകളിൽ വിളിച്ചും അറിയിക്കാം. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.
യോദ്ധാവ്
9995966666
ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം (വിളിച്ച് അറിയിക്കാം)
9497979724
9497927797
Kerala
റബര്‍ വില വീണ്ടും 200 കടന്നു; കര്‍ഷകര്‍ക്ക് ആശ്വാസം


റബർ വില വീണ്ടും ഡബിള്‍ സെഞ്ച്വറി കടന്നതിന്‍റെ സന്തോഷത്തില്‍ റബർ കർഷകർ. മലയോര മേഖലയിലെ ശക്തമായ വേനല്‍ മഴയും കൂടി അനുകൂലമായതോടെ നിർത്തിവെച്ച തോട്ടങ്ങളിലും ടാപ്പിങ് പുനരാരംഭിക്കാൻ ഒരുക്കങ്ങളായി. വിപണിയില്‍ റബർ ആർ.എസ്.എസ്-നാലിന് കിലോക്ക് 202 രൂപയും കടന്ന് മുന്നേറി. വരും ദിവസങ്ങളിലും മഴ കിട്ടുകയും ടാപ്പിങ് ഉഷാറാവുകയും ചെയ്‌താല്‍ സ്ഥിതി മാറും. വില ഉയർന്നിട്ടും ഉത്പാദനം ഏറെക്കുറെ നിലച്ച അവസ്ഥയിലാണിപ്പോള്‍. ഇല കൊഴിയുകയും വേനല്‍ ശക്തമാകുകയും ചെയ്തതോടെ ഭൂരിഭാഗം കർഷകരും ടാപ്പിങ് നിർത്തിവെച്ചിരുന്നു.മലയോര മേഖലയില്‍ ഒന്നിടവിട്ട് വേനല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ കർഷകരില്‍പലരും ടാപ്പിങ് പുനരാരംഭിക്കാനുള്ള ആലോചനയിലാണ്.
വില 200 കടന്നതിനാല്‍, കൂടുതല്‍ കർഷകർ ടാപ്പിങ് പുനരാരംഭിക്കും. റബറിന്റെ മഴക്കാല സംരക്ഷണത്തിനുള്ള സാമഗ്രികളുടെ വില്‍പ്പനക്കുവേണ്ടി വില ഉയർത്തുന്നതാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ റബർ സൂക്ഷിച്ചുവെച്ചിരുന്ന കർഷകർ മാത്രമാണ് ഇപ്പോള്‍ പേരിനെങ്കിലും റബർ വില്‍ക്കുന്നത് ഒട്ടുപാല്‍ വിലയും ഇത്തവണ താഴാതെ നിലനില്‍ക്കുകയാണ്. ഏഴു മാസം മുമ്ബാണു റബർ വില 255 രൂപയെന്ന റെക്കോർഡിലെത്തിയത്. 2011 ഏപ്രില്‍ അഞ്ചിലെ 243 രൂപയായിരുന്നു അതുവരെയുള്ള റെക്കോർഡ് വില. ഈ റെക്കോർഡ് തകർത്തത് കഴിഞ്ഞ ആഗസ്റ്റ് ഒമ്ബതിനാണ് 255 രൂപയിലെത്തിയത്. ആഴ്ചകളായി കിലോക്ക് 190-192 എന്ന നിലയിലായിരുന്ന വില രണ്ടാഴ്ച മുമ്ബാണ് ചലിച്ചുതുടങ്ങിയത്. ശനിയാഴ്ച വിപണിയില്‍ 202 രൂപക്കായിരുന്നു കച്ചവടം. ചിലയിടങ്ങളില്‍ 200 രൂപക്കും വ്യാപാരികള്‍ റബർ വാങ്ങി. റബർ ബോർഡും ശനിയാഴ്ച ആർ.എസ്.എസ് നാല് ഗ്രേഡിന് 202 രൂപയാണ് പ്രഖ്യാപിച്ചത്.
Kerala
മാർച്ച് മാസം അവസാനിക്കും മുമ്പേ കേരളം വെന്തുരുകുന്നു


തിരുവനന്തപുരം: മാർച്ച് മാസം അവസാനിക്കും മുമ്പേ കേരളം വെന്തുരുകുകയാണ്. ഇടമഴ ലഭിച്ചില്ലെങ്കില്‍ അടുത്ത മാസം ചൂട് 40 മുതൽ 43 ഡിഗ്രി വരെ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി 35 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസിലാണ് പകല്‍ താപനില. രാവിലെ 10 മണി ആകുമ്പോഴേക്കും പുറത്തിറങ്ങാനാവാത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്കിടെ വേനല്‍മഴ പെയ്ത് അന്തരീക്ഷം തെളിയുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. സൂര്യനില്‍ നിന്നുള്ള അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ ശക്തമായി പതിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മഴക്കാറും മഴയും പൊടിപടലങ്ങളും ഉണ്ടെങ്കില്‍ പേടിക്കേണ്ട. എന്നാല്‍, ഒഴിഞ്ഞ അന്തരീക്ഷത്തില്‍ തടസങ്ങളില്ലാതെ വേഗം ഭൂമിയിലെത്തുന്ന രശ്മികള്‍ തുടർച്ചയായി ഏല്‍ക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
നിറം മാറി പൊള്ളലുണ്ടാക്കാം. കാഴ്ചശക്തിയെയും പ്രതിരോധശക്തിയെയും ബാധിക്കാം. 2014-ന് ശേഷം അള്‍ട്രാവയലറ്റ് രശ്മിയുടെ ശക്തി വർദ്ധിക്കുന്നതായാണ് നിരീക്ഷണം. അതു ചൂടിന്റെ തീവ്രത വർദ്ധിപ്പിക്കും. എ, ബി, സി എന്നിങ്ങനെ മൂന്ന് തരമുണ്ട് അള്‍ട്രാ വയലറ്റ് രശ്മികള്‍. കൂടുതല്‍ ശക്തിയുള്ള സി താഴെ പതിക്കാതെ ഭൂമിക്ക് രണ്ട് കിലോമീറ്റർ മുകളില്‍ വെച്ച് വിവിധ വാതകങ്ങള്‍ വലിച്ചെടുക്കും. ഭൂമിയിലെത്തുന്ന അള്‍ട്രാവയലറ്റ് ബി, കണ്ണിലെ തിമിരത്തിന് ഉള്‍പ്പെടെ കാരണമാകും. വിവിധ ത്വക്ക് രോഗങ്ങളും ഉണ്ടാക്കും. അള്‍ട്രാവയലറ്റ് എ ജീവജാലങ്ങളുടെ ശരീരത്തിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുമെന്നാണ് നിഗമനം. ചൂട് രൂക്ഷമാക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്ന മാരകമായ അള്‍ട്രാവയലറ്റ് രശ്മിയുടെ അളവ് രേഖപ്പെടുത്താനും പ്രത്യാഘാതം വിലയിരുത്താനും സെൻസറുകള്‍ സ്ഥാപിക്കും. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു സംരംഭം. ചൂട് വ്യാപകമായി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് അള്‍ട്രാവയലറ്റ് രശ്മിയുടെ അളവും പ്രത്യാഘാതവും നിരീക്ഷിച്ചു തുടർ നടപടികള്‍ക്ക് യുഎൻഡിപി സഹായത്തോടെ ദുരന്തനിവാരണ അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 25 മുതല്‍ ജൂണ്‍ 1 വരെ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളാല്‍ 1676 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ 800 പേർ സൂര്യാതപത്തില്‍ പൊള്ളലേറ്റവരാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്