Connect with us

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ ഇടിമിന്നലോടെ മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

Share our post

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കിഴക്ക് പടിഞ്ഞാറൻ  കാറ്റിന്റെ സംയോജനംമൂലം ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ  മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് ശേഷം തുടക്കത്തിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ചു തുടങ്ങി,തുടർന്ന് ഇടനാട് തീരദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്  ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  വൈകുന്നേരം രാത്രിയോടെ മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങങ്ങളിലും വടക്കൻ കേരളത്തിൽ മലയോര മേഖലയിയിലും ശക്തമായ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിമി വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ പൊതുവെ മേഘാവൃതമാണെങ്കിലും വടക്കൻ ജില്ലകളിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നുണ്ട്.


Share our post

Kerala

യുവാക്കളില്‍ ഹൃദയാഘാതങ്ങള്‍ വർദ്ധിക്കുന്നു

Published

on

Share our post

അടുത്ത കാലത്തായി യുവാക്കളില്‍ ഹൃദയാഘാതങ്ങള്‍ കൂടിവരുന്നതായി പഠനം. യുവജനങ്ങളില്‍ വർധിച്ചു വരുന്ന ഹൃദയാഘാതങ്ങളുടെ എണ്ണം വലിയ ആശങ്കയാണ് ഉയർത്തുന്നത്. പതിവായ ആരോഗ്യ നിരീക്ഷണം നടത്തുന്നതിലൂടെ ചെറുപ്പക്കാരില്‍ ഉണ്ടാകുന്ന ഹൃദയാഘാതങ്ങള്‍ ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതങ്ങളില്‍ പലപ്പോഴും മുൻപ് രോഗനിർണയം നടത്താതെ പോയ ഒരു അടിസ്ഥാന പ്രശ്നം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധർ പറയുന്നു. മുമ്പും ആളുകള്‍ക്ക് ഹൃദയാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ആരോഗ്യമുള്ളതായി തോന്നുന്നത് കൊണ്ട് മാത്രം ഒരാള്‍ ആരോഗ്യവാനായിരിക്കണമെന്നില്ല എന്ന് പലരും മനസ്സിലാക്കുന്നില്ല.

രക്തസമ്മർദം, കൊളസ്ട്രോള്‍, വൃക്കയുടെ പ്രവർത്തനം, ഹൃദയാരോഗ്യം തുടങ്ങിയ നിങ്ങളുടെ ‘നമ്പറുകള്‍’ അറിയുക എന്നതാണ് നിങ്ങളെത്തന്നെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം. ആരോഗ്യമുള്ള ഒരു ജീവിതശൈലി പിന്തുടരുന്നതിനോടൊപ്പം ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണ്ടത്ര മുൻകരുതലുകള്‍ എടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി കായികരംഗത്തും ഹൃദയാഘാതങ്ങള്‍ വർധിച്ചു വരുന്നതായി കാണാം. ഇസിജി, എക്കോകാർഡിയോഗ്രാം, സി.ടി ആൻജിയോഗ്രാം തുടങ്ങിയ ഹൃദയാരോഗ്യ പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും. വെറും 30 മിനിറ്റിനുള്ളില്‍ പൂർത്തിയാക്കാൻ സാധിക്കുന്ന ഈ പരിശോധനകള്‍ക്ക് വലിയൊരു ജീവൻ രക്ഷിക്കാൻ സാധിക്കും.

ഇന്ത്യ ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റം നടത്തുകയാണ്. സമ്പത്തും ആരോഗ്യ സംരക്ഷണവും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത 5 മുതൽ 10 വർഷത്തിനുള്ളില്‍, സാമ്പത്തിക സ്ഥിതിയെ ആശ്രയിക്കാതെ എല്ലാവർക്കും ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാകുന്ന ഒരു സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകും. ഒരു രാജ്യത്തിന്റെയോ കുടുംബത്തിന്റെയോ സാമ്പത്തിക ശേഷി ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരത്തെ നിർണയിക്കുന്ന ഒരു കാലഘട്ടം അവസാനിക്കാൻ പോവുകയാണ്. ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണവും വ്യായാമവും ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകങ്ങളാണ്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നു. അതുകൊണ്ടു തന്നെ ഭക്ഷണത്തില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത് ആരോഗ്യത്തോടെ ഇരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. എന്നാല്‍ വ്യായാമത്തിന്റെ കാര്യത്തില്‍ പല ഇന്ത്യക്കാരും അത്ര ശ്രദ്ധാലുക്കളല്ല.

ഹൃദയം, വൃക്ക, കരള്‍, മസ്തിഷ്കം എന്നിവയുടെ ആരോഗ്യത്തിന് ദിവസവും 10,000 ചുവടുകള്‍ നടക്കുന്നത് വളരെ പ്രയോജനകരമാണ്. ദിവസവും ഇത്രയും നടക്കുന്നത് കൂടുതല്‍ കാലം ജീവിക്കാൻ സഹായിക്കും. ഹെഡ്‌ഫോണ്‍ വെച്ച്‌ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതുപോലും പ്രതിദിനം 2,000 ചുവടുകള്‍ വരെ കൂട്ടിച്ചേർക്കാൻ സഹായിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാല്‍, അമിതമായ കാർഡിയോ വ്യായാമങ്ങള്‍ ദോഷകരമാണെന്നും, ദീർഘകാലത്തേക്ക് ചെയ്യാൻ സാധിക്കുന്ന വ്യായാമ രീതികള്‍ പിന്തുടരുന്നതാണ് നല്ലത്. അമിതവണ്ണം ഇന്ന് ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിന് വൈദ്യസഹായം തേടുന്നതിന് മുൻപ് ശരിയായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരാൻ എല്ലാവരും ശ്രമിക്കണം.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും കൃത്യമായി വ്യായാമം ചെയ്യുക എന്നതുമാണ്. ഇത് രണ്ടും പരാജയപ്പെടുമ്പോള്‍ മാത്രം ഡോക്ടറുടെ നിർദ്ദേശാനുസരണം ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളെക്കുറിച്ച്‌ ആലോചിക്കാവുന്നതാണ്. അമിതവണ്ണമുള്ള ആളുകള്‍ക്ക് ഈ മരുന്നുകള്‍ ഫലപ്രദമാണെന്നും, ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. പതിവായ വൈദ്യ പരിശോധനകള്‍, ശ്രദ്ധാപൂർവ്വമായ ഭക്ഷണക്രമം, വ്യായാമം, ആത്മീയത എന്നിവയെല്ലാം ചേർന്ന ഒരു സമീകൃതമായ ആരോഗ്യ സമീപനമാണ് ഓരോരുത്തരും പിന്തുടരേണ്ടത്.


Share our post
Continue Reading

Kerala

ലഹരി ഇടപാട് പോലീസിനെ അറിയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

Published

on

Share our post

നാടിന് ഒരു ആപത്ത് വന്നാൽ നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണെന്ന് പലതവണ തെളിയിച്ചതാണ്. അങ്ങനെ ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹായവും അത്യാവശ്യമാണ്. പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ് പൊതുജനങ്ങൾക്ക് ലഹരിക്കെതിരെയുള്ള വിവരം ഞങ്ങൾക്ക് കൈമാറാവുന്നത്. യോദ്ധാവ് എന്ന വാട്സ് ആപ്പ് നമ്പറിലും, ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം നമ്പറുകളിൽ വിളിച്ചും അറിയിക്കാം. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.

യോദ്ധാവ്
9995966666

ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം (വിളിച്ച് അറിയിക്കാം)

9497979724
9497927797


Share our post
Continue Reading

Kerala

റബര്‍ വില വീണ്ടും 200 കടന്നു; കര്‍ഷകര്‍ക്ക് ആശ്വാസം

Published

on

Share our post

റബർ വില വീണ്ടും ഡബിള്‍ സെഞ്ച്വറി കടന്നതിന്‍റെ സന്തോഷത്തില്‍ റബർ കർഷകർ. മലയോര മേഖലയിലെ ശക്തമായ വേനല്‍ മഴയും കൂടി അനുകൂലമായതോടെ നിർത്തിവെച്ച തോട്ടങ്ങളിലും ടാപ്പിങ് പുനരാരംഭിക്കാൻ ഒരുക്കങ്ങളായി. വിപണിയില്‍ റബർ ആർ.എസ്.എസ്-നാലിന് കിലോക്ക് 202 രൂപയും കടന്ന് മുന്നേറി. വരും ദിവസങ്ങളിലും മഴ കിട്ടുകയും ടാപ്പിങ് ഉഷാറാവുകയും ചെയ്‌താല്‍ സ്ഥിതി മാറും. വില ഉയർന്നിട്ടും ഉത്പാദനം ഏറെക്കുറെ നിലച്ച അവസ്ഥയിലാണിപ്പോള്‍. ഇല കൊഴിയുകയും വേനല്‍ ശക്തമാകുകയും ചെയ്തതോടെ ഭൂരിഭാഗം കർഷകരും ടാപ്പിങ് നിർത്തിവെച്ചിരുന്നു.മലയോര മേഖലയില്‍ ഒന്നിടവിട്ട് വേനല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ കർഷകരില്‍പലരും ടാപ്പിങ് പുനരാരംഭിക്കാനുള്ള ആലോചനയിലാണ്.

വില 200 കടന്നതിനാല്‍, കൂടുതല്‍ കർഷകർ ടാപ്പിങ് പുനരാരംഭിക്കും. റബറിന്റെ മഴക്കാല സംരക്ഷണത്തിനുള്ള സാമഗ്രികളുടെ വില്‍പ്പനക്കുവേണ്ടി വില ഉയർത്തുന്നതാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ റബർ സൂക്ഷിച്ചുവെച്ചിരുന്ന കർഷകർ മാത്രമാണ് ഇപ്പോള്‍ പേരിനെങ്കിലും റബർ വില്‍ക്കുന്നത് ഒട്ടുപാല്‍ വിലയും ഇത്തവണ താഴാതെ നിലനില്‍ക്കുകയാണ്. ഏഴു മാസം മുമ്ബാണു റബർ വില 255 രൂപയെന്ന റെക്കോർഡിലെത്തിയത്. 2011 ഏപ്രില്‍ അഞ്ചിലെ 243 രൂപയായിരുന്നു അതുവരെയുള്ള റെക്കോർഡ് വില. ഈ റെക്കോർഡ് തകർത്തത് കഴിഞ്ഞ ആഗസ്റ്റ് ഒമ്ബതിനാണ് 255 രൂപയിലെത്തിയത്. ആഴ്ചകളായി കിലോക്ക് 190-192 എന്ന നിലയിലായിരുന്ന വില രണ്ടാഴ്ച മുമ്ബാണ് ചലിച്ചുതുടങ്ങിയത്. ശനിയാഴ്ച വിപണിയില്‍ 202 രൂപക്കായിരുന്നു കച്ചവടം. ചിലയിടങ്ങളില്‍ 200 രൂപക്കും വ്യാപാരികള്‍ റബർ വാങ്ങി. റബർ ബോർഡും ശനിയാഴ്ച ആർ.എസ്.എസ് നാല് ഗ്രേഡിന് 202 രൂപയാണ് പ്രഖ്യാപിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!