Connect with us

Kerala

കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് കണികകൾ

Published

on

Share our post

പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്‌ളാസ്റ്റിക് കണികകളുണ്ടെന്നു പഠനം. പത്തു പ്രമുഖ ബ്രാന്‍ഡുകളെടുത്തു നടത്തിയ പഠനത്തില്‍ ലിറ്ററിന് ശരാശരി മൂന്നുമുതല്‍ പത്തുവരെ കണികകളാണ് കണ്ടെത്തിയത്. നാരുകള്‍, ശകലങ്ങള്‍, ഫിലിമുകള്‍, പെല്ലറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ തരികള്‍ കാണപ്പെട്ടിട്ടുണ്ട്. കണക്കുപ്രകാരം കുപ്പിവെള്ളംവഴി പ്രതിവര്‍ഷം ശരാശരി 153.3 തരികള്‍ ഉപഭോക്താവിന്റെ ശരീരത്തിലെത്തുമെന്നാണ്. കേരളത്തില്‍ വില്‍ക്കുന്ന കുടിവെള്ളത്തില്‍ പ്ലാസ്റ്റിക് കണികകള്‍ എത്രത്തോളമുണ്ടെന്ന ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സ്പ്രിങ്ങര്‍ നേച്ചറിന്റെ ഡിസ്‌കവര്‍ എന്‍വയണ്‍മെന്റിലാണ് പ്രസിദ്ധീകരിച്ചത്.സാമ്പിളുകളില്‍ എട്ടു വ്യത്യസ്ത പോളിമര്‍ തരികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാരുകളാണ് കൂടുതല്‍.

58.928 ശതമാനം. നിറമനുസരിച്ച് മൊത്തം എണ്ണത്തിന്റെ ഏകദേശം 35.714 ശതമാനം ചുവപ്പുനിറത്തില്‍ ഉള്‍പ്പെടുന്നു. വിശകലനംചെയ്ത കുപ്പിവെള്ള സാമ്പിളുകളില്‍ കണ്ടെത്തിയ നാരുകള്‍ അസംസ്‌കൃത ജലസ്രോതസ്സുകളില്‍നിന്നു വന്നതാകാം. മറ്റുള്ളവ ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഘടകങ്ങളില്‍നിന്നോ, പായ്ക്ക് ചെയ്യുന്ന കുപ്പികളില്‍നിന്നുതന്നെയോ കലരുന്നതാകാം. ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും മണ്ണ്, വെള്ളം, ഭക്ഷണം, വായു എന്നിവയിലും ചുറ്റുമുള്ള ജീവികളിലും മനുഷ്യശരീരത്തില്‍ത്തന്നെയും സൂക്ഷ്മ പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം ശ്വസനംവഴിപോലും ശരാശരി 240 കണികകള്‍ നമ്മളില്‍ കയറിപ്പറ്റുന്നുണ്ടെന്നാണ് പഠനം.

കുപ്പിവെള്ളം തയ്യാറാക്കുമ്പോള്‍ കൂടുതല്‍ മികച്ച ഗുണനിലവാരപ്രക്രിയകള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് പഠനം ഓര്‍മ്മപ്പെടുത്തുന്നത്. വ്യക്തികളും വ്യവസായങ്ങളും നയരൂപവത്കരണക്കാരും ഇതിനായി കൈകോര്‍ക്കണം. പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കേണ്ടതിന്റെയും അവ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതിന്റെയും പ്രാധാന്യവും എടുത്തുകാണിക്കുന്നു. പ്ലാസ്റ്റിക് ഉത്തരവാദിത്വത്തോടെ വിനിയോഗിക്കാനും ഉപയോഗശേഷം കൃത്യമായി സംസ്‌കരണത്തിനു വിധേയമാക്കാനും ഓരോരുത്തരും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് പഠനം ഊന്നിപ്പറയുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ജന്തുശാസ്ത്രവിഭാഗം മേധാവി പ്രൊഫ. ഡോ. പി.ജെ. സര്‍ലീന്‍ പറഞ്ഞു.


Share our post

Kerala

ഐ.എച്ച്.ആര്‍.ഡിയില്‍ എട്ടാം ക്ലാസ് പ്രവേശനം

Published

on

Share our post

ഐ.എച്ച്.ആര്‍.ഡിയുടെ കലൂര്‍, കപ്രാശ്ശേരി -ചെങ്ങമനാട്, മലപ്പുറം വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ, കോട്ടയം പുതുപ്പള്ളി , ഇടുക്കി മുട്ടം – തൊടുപുഴ, പത്തനംതിട്ട മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2025 ജൂണ്‍ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ lhrd.kerala.gov.in/tsh വെബ്സൈറ്റ് വഴിയോ നല്‍കാം. ഓണ്‍ലൈനായി ഏപ്രില്‍ ഏഴിന് വൈകിട്ട് നാല് വരെയും ഏപ്രില്‍ ഒമ്പത് വൈകിട്ട് നാല് വരെ സ്‌കൂളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍-8547005008, 8547005015, 8547005009, 04942681498, 8547021210, 04812351485, 8547005014, 04692680574.


Share our post
Continue Reading

Kerala

മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

Published

on

Share our post

തിരുവനന്തപുരം: നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽപ്രശാന്ത് (32), ഗണേഷ് (32), മാർഗ്ഗ ( 22) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽഎസ്.പി യ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് ( ഡിസ്ട്രിക് ആന്റി നെർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ഇവരെ പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൽ അഡ്രസിലാണ് പാഴ്സൽ എത്തുന്നത്. ഇത് വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഇവരെ പിടികൂടുന്നത്.105 മിഠായികൾ പാഴ്സൽ -കവറിൽ ഉണ്ടായിരുന്നു. ഈ മിഠായിയിൽ ടെട്രാഹൈഡ്രോകന്നാബിനോള്‍ ( Tetrahydrocannabinol -THC) എന്ന ലഹരി വസ്തു ഉണ്ടെന്ന് പോലീസ് പറയുന്നു. കറുത്ത കളറിലാണ് ഈ മിഠായി എത്തിയത്. സ്കൂൾ, കോളെജ്, ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. അതോടൊപ്പം പഴ്സൽ സർവ്വീസുകളും പോലീസ് നീരീക്ഷണത്തിലാണ്. ബോയ്സ് ഹോസ്റ്റലിലെ സമീപത്തെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇവർ ടൈൽ ജോലിക്കാരാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.


Share our post
Continue Reading

Kerala

ആദ്യം പിടിച്ചെടുത്തത് ആറ് ഗ്രാം എം.ഡി.എം.എ; ചോദ്യം ചെയ്യലിൽ കണ്ടെടുത്തത് 291 ​ഗ്രാം; വയനാട്ടിൽ ലഹരിവേട്ട

Published

on

Share our post

മാനന്തവാടി: വയനാട്ടിൽ ലഹരിവേട്ട. 291 ​ഗ്രാം എംഡിഎംഎ പിടികൂടി. ഈ മാസം 19-ന് ബാവലി ചെക്പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ രണ്ട് കാസർകോട്‌ സ്വദേശികളെ എക്സൈസ് പിടികൂടിയിരുന്നു. അന്ന് ആറ് ​ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്നു ഡിക്കിയുടെ ഉള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്. ആറ് പൊതികളിലായാണ് എം.ഡി.എം.എ ഒളിപ്പിച്ചത്. ബാം​ഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്കു വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിയാണ് പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!