റംസാൻ സ്പെഷല്‍ ട്രെയിൻ

റംസാൻ പ്രമാണിച്ച് ഷാലിമാർ-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) റൂട്ടില്‍ പ്രതിവാര സ്പെഷല്‍ ട്രെയിൻ അനുവദിച്ച് റെയില്‍വേ. കൊച്ചുവേളി-ഷാലിമാർ സ്പെഷല്‍ മാർച്ച് 28, ഏപ്രില്‍ നാല് തീയതികളില്‍ കൊച്ചുവേളിയില്‍നിന്ന് വൈകുന്നേരം 4.20ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1.40ന് ഷാലിമാറില്‍ എത്തും. തിരികെയുള്ള ഷാലിമാർ-കൊച്ചുവേളി സർവീസ് (06082) മാർച്ച് 31, ഏപ്രില്‍ ഏഴ് തീയതികളില്‍ ഷാലിമാറില്‍നിന്ന് ഉച്ചകഴിഞ്ഞ് 2.20ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 9.55 ് കൊച്ചുവേളിയില്‍ എത്തും. 14 എസി ത്രീ ടയർ എക്കണോമി കോച്ചുകളും രണ്ട് സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.