Kerala
വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങി വ്യക്തികൾക്കും പുരസ്കാരം; അംഗീകാരം തദ്ദേശഭരണ സ്ഥാപനതലത്തിൽ മാലിന്യസംസ്കരണത്തിന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മാലിന്യ സംസ്‌കരണത്തിലെ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്‌കാരം നൽകുന്നു. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായാണ് പുതിയ പദ്ധതി.അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപനവേളയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മികച്ച വാർഡ്, സ്ഥാപനം, റെസിഡന്റ്സ് അസോസിയേഷൻ, ജനകീയ സംഘടന, വായനശാല, പൊതുഇടം, അയൽക്കൂട്ടം, ടൗൺ, വിദ്യാലയം തുടങ്ങിയവയ്ക്ക് വൃത്തിയുടേയും മാലിന്യസംസ്‌കരണ സംവിധാനങ്ങളുടേയും അടിസ്ഥാനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുക. വാർഡ് തലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപന സദസ്സുകളോടനുബന്ധിച്ച് മികച്ച പ്രവർത്തനം നടത്തിയ വീടുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, ജനകീയ സംഘടനകൾ, പൊതു ഇടം എന്നിവ കണ്ടെത്തി അംഗീകാര പത്രം നൽകും.
Kerala
ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് വേണ്ടി അദാലത്ത്


കൊച്ചി: ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് വേണ്ടി അദാലത്ത് നടത്തുന്നു. കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ വിവിധ കാരണങ്ങളാൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തവർക്കാണ് അവസരം. കോടതികളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്ത ചലാനുകൾ ഒഴികെയുള്ള എല്ലാ ചലാനുകളുടെയും പിഴയൊടുക്കുന്നതിൽ അദാലത്തിൽ സൗകര്യമുണ്ട്. അദാലത്ത് എറണാകുളം റൂറൽ ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ വച്ച് മാർച്ച് 26നും, നോർത്ത് പറവൂരിലുള്ള മുനമ്പം ഡിവൈഎസ്പി ഓഫീസിൽ വച്ച് മാർച്ച് 27, പെരുമ്പാവൂർ ട്രാഫിക് ഇൻഫോഴ്സ്മെന്‍റ് യൂണിറ്റിൽ വെച്ച് മാർച്ച് 28, മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റിൽ ഏപ്രിൽ 2, പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ ഏപ്രിൽ 3 എന്നീ തീയതികളിലായാണ് നടത്തുന്നത്. പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.
Kerala
മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം


മുണ്ടേരി: മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍കാലികമായി ഡോക്ടര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നതിന് മാര്‍ച്ച് 25 ന് രാവിലെ 11 ന് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂം നടത്തും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മുണ്ടേരി കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ ഹാജരാകണം.
Kerala
മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി


കൊല്ലം: ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. ആയൂർ ഇളമാട് വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നൽകിയതിനു ശേഷം രഞ്ജിത്ത് ഷാൾ മുറുക്കി കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് രഞ്ജിത്ത് അമ്മയെയും കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് രഞ്ജിത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ ജീവനുണ്ടായിരുന്ന സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്