Kerala
പത്താംക്ലാസ് വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം, മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു. പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾ ഏറ്റുമുട്ടിയത്.കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുപേർക്കും സാരമായ പരിക്കുണ്ടെന്നാണ് അറിയുന്നത്. സ്കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ സസ്പെൻഷൻ നേരിട്ട വിദ്യാർഥി വെള്ളിയാഴ്ച പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട ഈ വിദ്യാർഥി പരീക്ഷ എഴുതാൻ മാത്രമാണ് സ്കൂളിൽ എത്തിയിരുന്നത്. പരീക്ഷ കഴിഞ്ഞ ശേഷം മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ഈ വിദ്യാർഥി മൂന്ന് കുട്ടികളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നേരത്ത ആക്രമണ സ്വഭാവം കാണിച്ചതിനാൽ ഈ വിദ്യാർഥിയെ പോലീസ് താക്കീത് ചെയ്തതായും വിവരങ്ങളുണ്ട്.
Kerala
പേന മാലിന്യം വേണ്ട; പരീക്ഷാ മൂല്യനിര്‍ണയത്തിന് മഷിപ്പേനകള്‍ ഉപയോഗിക്കാന്‍ അധ്യാപകര്‍


‘പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ മാലിന്യമായി കൂടിക്കിടക്കുന്ന മഷിതീര്‍ന്ന പേനകള്‍’-പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പുകളിലെ ഈ കാഴ്ചയ്ക്ക് അല്‍പ്പം കുറവ് വരുത്താനൊരുങ്ങുകയാണ് പാലക്കാട്ടെ ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപകര്‍. ഇത്തവണ പ്ലാസ്റ്റിക് പേനകളൊഴിവാക്കി ഇവര്‍ മഷിപ്പേനകൊണ്ടാണ് ഉത്തരക്കടലാസില്‍ മാര്‍ക്കിടുക. തങ്ങളാല്‍ കഴിയുംവിധം മാലിന്യമൊഴിവാക്കി അത്തരമൊരു സാധ്യത എല്ലാവര്‍ക്കുമായി തുറന്നിടുകയാണ് ഇംഗ്ലീഷ് അധ്യാപകര്‍.കേരള ഇംഗ്ലീഷ് ലാഗ്വേജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെല്‍ട) എന്ന ജില്ലയിലെ ഇംഗ്ലീഷ് അധ്യാപകരുടെ കൂട്ടായ്മയാണ് ഈ ശ്രമത്തിനൊരുങ്ങുന്നത്. ജില്ലയില്‍ പാലക്കാട്ട് രണ്ടും പട്ടാമ്പിയില്‍ ഒരു ക്യാമ്പുമാണ് ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് മൂല്യനിര്‍ണയത്തിനായുള്ളത്. ഇതില്‍ 340 അധ്യാപകര്‍ മാര്‍ക്കിടാനെത്തും. ഇത്രയും പേര്‍ ഉത്തരക്കടലാസ് പരിശോധനയ്ക്ക് മഷിപ്പേനമാത്രമേ ഉപയോഗിക്കൂ. മറ്റുജില്ലകളിലെ ഉത്തരക്കടലാസുകളാണ് പാലക്കാട്ടെത്തുക.
ഒരു അധ്യാപകന് പ്ലസ്വണ്‍, പ്ലസ്ടു, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കായി 400-ഓളം ഉത്തരക്കടലാസുകളാണ് പരിശോധിക്കേണ്ടിവരിക. അതിന് നാലുപേനകള്‍വരെ ഉപയോഗിക്കേണ്ടി വരാറുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 1,360-ഓളം പേനകള്‍ ഇംഗ്ലീഷ് അധ്യാപകരുടെ പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ ഉപയോഗശൂന്യമാകും. ഇതിനുപകരം മഷിപ്പേന ഉപയോഗിച്ചാല്‍ ഇത്രയും പേനകള്‍ മണ്ണിലേക്ക് എറിയപ്പെടാതെ സൂക്ഷിക്കാനാകുമെന്നും ഇവര്‍ പറയുന്നു. മനിശ്ശീരിയിലെ അലൈയ്ഡ് മാനേജ്മെന്റ് കോളേജിന്റെ സഹകരണത്തോടെയാണ് അധ്യാപകര്‍ക്കുള്ള മഷിപ്പേന എത്തിക്കുന്നത്. മഷിപ്പേനകൊണ്ട് കൃത്യമായി മാര്‍ക്കിടാനുള്ള പരിശീലനവും അധ്യാപകര്‍ നടത്തും. ഏപ്രില്‍ മൂന്നിന് പാലക്കാട്ടെ മൂല്യനിര്‍ണയ ക്യാമ്പില്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്താനുള്ള അനുമതിക്കായി കെല്‍ട കൂട്ടായ്മ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
Kerala
കെ-സ്മാര്‍ട്ടിലേക്കുള്ള മാറ്റം; പഞ്ചായത്തുകളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ 10 ദിവസം സ്തംഭിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചായത്തുകളിലെ ഓൺലൈൻ സേവനം ഏപ്രിൽ ഒന്നു മുതൽ പത്തു വരെ സ്തംഭിക്കും. പഞ്ചായത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെ പോർട്ടലായ ഐഎൽജിഎംഎസിൽ നിന്നും കെ-സ്മാർട്ടിലേക്ക് സേവനങ്ങൾ സമ്പൂർണമായി മാറ്റുന്നതിന് മുന്നോടിയായാണ് പ്രവർത്തനം പത്തു ദിവസത്തേക്ക് നിർത്തിവയ്ക്കുന്നത്.പുതിയ പോർട്ടലിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ ജനന, മരണ സർട്ടിഫിക്കറ്റുകൾ വിവാഹ സർട്ടിഫിക്കറ്റുകൾ കടകളുടെ ലൈസൻസുകൾ തുടങ്ങിയ അപേക്ഷകൾ ഒന്നും സ്വീകരിക്കുകയില്ല. പകരം ഇത്തരം അപേക്ഷകൾ ഏപ്രിൽ 11 മുതൽ കെ. സ്മാർട്ടിൽ സമർപ്പിക്കാവുന്നതാണ്. ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന തീരുമാനമായതിനാൽ പദ്ധതി നടപ്പാക്കുന്നതിന് മുന്നോ ടിയായുള്ള അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ പരിശീലനം ഞായറാഴ്ച മുതൽ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചു. ബ്ലോക്ക് അടിസ്ഥാനത്തിലാണ് പരിശീലനം നടത്തുന്നത്.
Kerala
വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത്; മോട്ടോർ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്


മധ്യവേനൽ അവധി ആരംഭിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷയെ നേരിടേണ്ടി വരും.
സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 -ൽ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019 -ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനയിൽ ഡ്രൈവിങ്ങിനാണ്, എന്നാൽ സാധാരണ ജനങ്ങൾക്ക് അതിൻറെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ജുവനൈൽ ഡ്രൈവിംഗിൻ്റെ ശിക്ഷകൾ
⚠️ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.
⚠️ നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും.
⚠️ നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കിൽ ഇരുപത്തിയഞ്ച് വയസ്സ് തികയുമ്പോൾ മാത്രമേ സാധ്യമാകുകയുള്ളൂ
⚠️ 2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്