പച്ചക്കറി, സുഗന്ധദ്രവ്യ, പുഷ്പമേളകള്‍; സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വസന്തോത്സവത്തിനൊരുങ്ങി ഊട്ടി

നിലമ്പൂര്‍: തെക്കേ ഇന്ത്യയിലെ ഏറ്റവുംവലിയ പുഷ്‌പോത്സവത്തിന് ഊട്ടിയില്‍ മേയ് 16-ന് തുടക്കമാകും. ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 127-ാമത് പുഷ്പമേളയാണ് ഈ വര്‍ഷം നടക്കുന്നത്.
വെജിറ്റബിള്‍ ഷോ മേയ് മൂന്നിനും നാലിനും
നീലഗിരി ജില്ലയിലെ കോത്തഗിരി നെഹ്റു പാര്‍ക്കില്‍ മേളയുടെ തുടക്കംകുറിച്ച് മേയ് മൂന്ന്, നാല് തീയതികളില്‍ 13-ാമത് വെജിറ്റബിള്‍ ഷോ നടത്തും. കോത്തഗിരിയിലും ഊട്ടിയിലും വിളയുന്ന പ്രധാന പച്ചക്കറി ഇനങ്ങള്‍, അവയുടെ വിത്തുകള്‍, ചെടികള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിനുണ്ടാകും.
സുഗന്ധദ്രവ്യമേള 11-ന്
ഗൂഡല്ലൂരില്‍ മേയ് ഒന്‍പതു മുതല്‍ 11 വരെ സുഗന്ധദ്രവ്യങ്ങളുടെ പ്രദര്‍ശന, വിപണനമേള നടക്കും.റോസ് ഷോ ഒന്‍പതുമുതല്‍ ഒന്‍പത് മുതല്‍ 12 വരെ ഊട്ടിയിലെ റോസാപ്പൂക്കളുടെ ഗാര്‍ഡനില്‍ റോസ് ഷോയും നടത്തും. ?
ഊട്ടി ഫ്‌ളവര്‍ഷോ
ഊട്ടിയിലെ ഗവ. ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ മേയ് 16 മുതല്‍ 21 വരെ നടത്തുന്ന പ്രദര്‍ശനവും വില്പനയുമാണിത്. ?
ഫ്രൂട്ട്‌ഷോ 23 മുതല്‍
മേയ് 23 മുതല്‍ 25 വരെ ഊട്ടി കൂനൂരിലെ സിംസ് പാര്‍ക്കിലാണ് നടത്തുക. കൂനൂരിലുണ്ടാവുന്നതും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളതും വിദേശത്തുനിന്ന് കൊണ്ടുവരുന്നതുമായ പഴവര്‍ഗ്ഗങ്ങളുടെ ശേഖരം ഇവിടെ പ്രദര്‍ശനത്തിനുണ്ടാകും.ഇതിനുപുറമെ കൂനൂരിലെ കാട്ടേരിയില്‍ വെച്ച് ഇത്തവണ ഊട്ടി മലയോരങ്ങളില്‍ വിളയുന്ന പച്ചക്കറികളുടെ പ്രദര്‍ശനവും നടത്തുന്നുണ്ട്.
നിയന്ത്രണമുണ്ടാകും, വഴികളില്‍
പുഷ്പമേള പ്രമാണിച്ച് നീലഗിരി ജില്ലയിലെത്തുന്ന സഞ്ചാരികളുടെ യാത്രാ വഴികളില്‍ ചില നിയന്ത്രണങ്ങളും നീലഗിരി ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തും.