മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒൻപത് പ്രതികള്‍ കുറ്റക്കാര്‍; പത്താം പ്രതിയെ വെറുതെ വിട്ടു

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസില്‍ ഒന്നു മുതല്‍ ഒൻപത് വരെ പ്രതികള്‍ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷ് അടക്കമുള്ളവർ കുറ്റക്കാരാണെന്ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി വിധിച്ചു. കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നതിന്റെ വൈരാഗ്യത്തില്‍ ഒരു സംഘം സി.പി.എം പ്രവർത്തകർ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. 2005 ആഗസ്റ്റ് ഏഴിന് രാവിലെ 8.40ന് ഓട്ടോയിലെത്തിയ ഒരു സംഘം രാഷ്ട്രീയ വിരോധത്താല്‍ സൂരജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!