സന്തോഷും രാധാകൃഷ്ൻ്റെ ഭാര്യയും സഹപാഠികൾ; സൗഹൃദം എതിര്‍ത്തതിനാണ് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ചുകൊന്നതെന്ന് പോലീസ്

പരിയാരം: ബി.ജെ.പി നേതാവും ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറുമായ മാതമംഗലം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ വടക്കേടത്ത് വീട്ടില്‍ കെ.കെ രാധാകൃഷ്ണനെ (55) വെടിവെച്ചുകൊന്നത് സഹപാഠിയായ ഭാര്യയുമായുള്ള സന്തോഷിൻ്റെ സൗഹൃദം എതിര്‍ത്തതിനെന്ന് പോലീസ്. രാധാകൃഷ്ണന്റെ ഭാര്യയുമായി സന്തോഷിനുണ്ടായിരുന്ന സൗഹൃദം ഇവരുടെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ബന്ധുക്കളും ബി.ജെ.പി നേതാക്കളും മുന്‍കൈയെടുത്താണ് അടുത്തകാലത്ത് പരിഹരിച്ചത്. രാധാകൃഷ്ണൻ്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് സന്തോഷ് രാധാകൃഷ്ണന്റെ നെഞ്ചത്ത് വെടിവെച്ചത്. സംഭവം നടക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് സന്തോഷ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ‘നിന്നോട് ഞാന്‍ പറഞ്ഞത് അല്ലേടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുതെന്ന്–നിന്റെ കുത്തിക്കഴപ്പ് അല്ലേ-എന്റെ ജീവന്‍പോയാല്‍ ഞാന്‍ സഹിക്കും–പക്ഷെ എന്റെ പെണ്ണ്-നിനക്ക് മാപ്പില്ല’ എന്ന് എഴുതിയിരുന്നു.