കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ തമ്മിൽ വെടിവെപ്പ്: ഒരാൾ മരിച്ചു

Share our post

പാറ്റ്ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചു. ഒരാൾ മരിച്ചു. നിത്യാനന്ദയുടെ സഹോദരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങൾ തമ്മിലുണ്ടായ ത‍ർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ജഗത്പൂരിലെ ഇവരുടെ ഗ്രാമത്തിൽ വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരൻ മറ്റേയാൾക്ക് നേരെ ആദ്യം വെടിയുതിർത്തു. വെടിയേറ്റയാൾ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിർത്തു എന്നാണ് പൊലീസ് പറയുന്നത്. മരണത്തിന് ഇടയാക്കിയ സഹോദരൻ ജയജിത്തും അമ്മ ഹിനാ ദേവിയും വെടിയുണ്ടയേറ്റ് ആശുപത്രിയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!