Connect with us

Kerala

വന്യജീവി ആക്രമണത്തിൽ 230 പേർ മരിച്ചു

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടക്ക് ആന ,കടുവ ,കാട്ടുപന്നി, കാട്ടുപോത്ത് ,പാമ്പ് അടക്കമുള്ള ജീവികളുടെ ആക്രമണത്തിൽ 230 പേർ മരണപ്പെട്ടതായി വനംവകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു. 4313 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്ന് 2020 മുതൽ 2024 വരെ കാലത്ത് 33784 അപേക്ഷകളിൽ 55.84 കോടി രൂപ അനുവദിച്ചതായും ഇതിൽ 90% തുകയും വിതരണം ചെയ്തിട്ടുള്ളതായും വനം വകുപ്പ് മന്ത്രി പറഞ്ഞു.


Share our post

Kerala

സർപ്പ ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ടൊവിനോ തോമസ്

Published

on

Share our post

തിരുവനന്തപുരം : ജനവാസ മേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാൻ വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈൽ ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവിനോ തോമസ്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് പ്രവര്‍ത്തനമാരംഭിച്ച് നാലു വർഷങ്ങൾ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി അറിയിച്ചു. ഈ കാലയളവിനുള്ളിൽ പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിൽ ഒന്നായി കുറക്കാൻ സാധിച്ചിട്ടുണ്ട്. സർപ്പ ആപ്പിൻ്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പ്രചാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാർ. ഈ ഉദ്യമത്തിൽ സർപ്പയുടെ ബ്രാൻ്റ് അംബാസഡറായി പങ്കു ചേർന്ന ടൊവിനോ തോമസിന് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സർപ്പയ്ക്ക് കൂടുതൽ പ്രചാരം നൽകാനും പാമ്പുകടിയിൽ നിന്നും ജനങ്ങളെ സുരക്ഷിതരക്കാനും ക്യാമ്പയ്നിൽ എല്ലാവരും പങ്കു ചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ്‌ 2020 ആ​ഗസ്‌തിൽ വനംവകുപ്പ് സർപ്പ ആപ് (സ്നേക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്‌ഷൻ ആപ്) വികസിപ്പിച്ചത്. കേരളത്തിലെ പാമ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, ചികിത്സ ആന്റിവെനം ലഭ്യമായ ആശുപത്രികൾ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ട്‌. പാമ്പുകളെ പിടികൂടാൻ ലൈസൻസുള്ള 3,000ത്തോളം വളന്റിയർമാർ സർപ്പയ്‌ക്കുകീഴിലുണ്ട്‌. പാമ്പുകടിമൂലമുള്ള മരണം കുറയ്‌ക്കുന്നതിലും സർപ്പ വലിയ സംഭാവന നൽകി. 2019ൽ 130 പേർ കടിയേറ്റ് മരിച്ചപ്പോൾ 2023ൽ 40 ആയി ചുരങ്ങി. 2024ൽ ഇത്‌ 30ൽ താഴെയാണ്‌. സർപ്പ ആപ്പിനുകീഴിൽ എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരുമുണ്ട്‌. അസി. ഫോറസ്റ്റ് കൺസർവേറ്റർ വൈ മുഹമ്മദ് അൻവറാണ് സർപ്പ ആപ് സംസ്ഥാന നോഡൽ ഓഫീസർ.


Share our post
Continue Reading

Kerala

ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ; മകൻ അറസ്റ്റിൽ

Published

on

Share our post

കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ, അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നായിരുന്നു മകന്റെ ഭീഷണി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു കൊലവിളിയും ആത്മഹത്യ ഭീഷണിയും. തുടർന്ന് അമ്മ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പൊലീസ് എത്തിയപ്പോഴും രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. വീട്ടിന്റെ അകത്തുപോലും മകൻ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ പറയുന്നു. പലതവണ അക്രമാസക്തൻ ആയിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്ന് അമ്മ മിനി പറഞ്ഞു. ലഹരി പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.


Share our post
Continue Reading

Kerala

ഏയ് ഓട്ടോ….ഓട്ടോറിക്ഷയില്‍ 15 മിനിറ്റ് വെയിറ്റിംഗ് ചാര്‍ജ് പത്ത് രൂപ

Published

on

Share our post

എവിടെയെങ്കിലും പോകാന്‍ ഓട്ടോറിക്ഷ വിളിച്ച് സ്ഥലമെത്തുമ്പോള്‍ നമ്മള്‍ ചോദിക്കും, ചേട്ടാ എത്ര രൂപയായി… മിക്കവാറും ഓട്ടോ ഡ്രൈവര്‍ ഒരു തുക പറയും അത് കേള്‍ക്കുമ്പോള്‍ ചിലരെന്താകും പറയുക. ഇത്രയും രൂപയോ… ഞാന്‍ ചേട്ടന്റെ ഓട്ടോയുടെ വിലയല്ല ചോദിച്ചതെന്ന്. അങ്ങനെ തര്‍ക്കം നടക്കുകയും ചെയ്യും. എന്നാല്‍ ഇനി അത് വേണ്ട. ഓട്ടോറിക്ഷാ യാത്രകള്‍ കൂലിത്തര്‍ക്കത്തില്‍ അവസാനിക്കുന്നത് തടയാന്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര എന്ന സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയര്‍ ചാര്‍ട്ട് പതിക്കലുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തുന്നത്. സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളിലും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവര്‍മാരും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുളള സംവിധാനമാണ് ആദ്യം നടപ്പിലാക്കേണ്ടതെന്ന് യാത്രക്കാര്‍ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!