ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്: 127 കേസുകളിൽ 113 അറസ്റ്റ്

കണ്ണൂർ: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റുമായി കണ്ണൂർ എക്‌സൈസ് ഡിവിഷൻ സ്‌ക്വാഡ് മാർച്ച് 5-ന് തുടങ്ങിയ പരിശോധനയിൽ ഇതുവരെയായി 127 കേസിൽ 113 പേരെ അറസ്റ്റ് ചെയ്തു. മാരക മയക്കുമരുന്നുമായി 49 കേസിൽ 52 പേരെയാണ് അറസ്റ്റ് ചെയ്തത്. നാല് കേസുകൾ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്നതാണ്.3.802 കിലോ ഗ്രാം കഞ്ചാവും 1.500 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. 3.076 ഗ്രാം എം ഡി എം എ, 24.336 ഗ്രാം മെത്താഫെറ്റമിൻ, 0.035 എൽ എസ് ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കണക്കിൽ പെടാത്ത 12,70,000 രൂപയും പിടിച്ചിട്ടുണ്ട്.78 അബ്കാരി കേസുകളിലാണ് 61 പേരെ അറസ്റ്റ് ചെയ്തത്. 35.05 ലിറ്റർ വിദേശ മദ്യവും 1055 ലിറ്റർ വാഷും പിടിച്ചു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കുന്നവർക്ക് 0497 2706698 എന്ന നമ്പറിൽ ബന്ധപ്പെടാം.