പേരാവൂർ പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

Share our post

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിനെ ഹരിത-ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, റീന മനോഹരൻ, എം. ഷൈലജ, പ്രീതി ലത, റജീന സിറാജ്, ബേബി സോജ, വി.എം. രഞ്ജുഷ, കെ. എ. രജീഷ് എന്നിവർ സംസാരിച്ചു. ശുചിത്വമാക്കുന്നതിൽ പഞ്ചായത്തിനെ സഹായിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ആദരവും പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് ഹരിതകർമസേനയുടെ ആദരവും നല്കി. കുനിത്തല ഭാഗം സൗന്ദര്യവത്കരണം നടത്തിയ നന്മ റസിഡൻസ് അസോസിയേഷന് വാർഡ് മെമ്പർ എം.ഷൈലജ തന്റെ ഒരു മാസത്തെ ഹോണറേറിയം പാരിതോഷികമായി ചടങ്ങിൽ നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!