Kannur
പോക്സോ കേസിൽ ആലക്കോട് സ്വദേശിക്ക് 28 വർഷം കഠിനതടവും ഒരുലക്ഷം പിഴയും

തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് പെരുനിലത്തെ എടവന വീട്ടിൽ ബാലൻ്റെ മകൻ ബി. ഹരികൃഷ്ണൻ എന്ന ഹരീഷിനെയാണ് (28) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ആലക്കോട് പോലീസ് ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാർ, എസ്.ഐ. കെ. ഷറഫുദ്ദീൻ സീനിയർ സി.പി.ഒ വി.വി. സിന്ധു മണി എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
Kannur
കിടഞ്ഞി-തുരുത്തിമുക്ക് പാലം; യാഥാർഥ്യത്തിലേക്ക്


പാനൂർ: ജില്ല അതിർത്തിയായ പാനൂർ നഗരസഭയിലെ കിടഞ്ഞിയെയും കോഴിക്കോട് ജില്ലയിലെ എടച്ചേരിയെയും ബന്ധിപ്പിക്കുന്ന മാഹിപുഴക്ക് കുറുകെ നിർമിക്കുന്ന തുരുത്തിമുക്ക് പാലത്തിന് കിഫ്ബിയിൽനിന്ന് 15.28കോടി രൂപയുടെ ഭരണാനുമതി. ഇതോടെ യാത്രക്കായി ഇപ്പോഴും ചെറുതോണികളെ മാത്രം ആശ്രയിച്ചിരുന്ന ഇരു പ്രദേശവാസികളുടെയും ദീർഘകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് രണ്ടുതൂണുകൾ മാത്രം നിർമിച്ചു സാങ്കേതിക പ്രശ്നങ്ങൾ കാരണം പാതിവഴിയിൽ ഉപേക്ഷിച്ച തുരുത്തിമുക്ക് പാലത്തിന് 2019ൽ കെ.കെ. ശൈലജയുടെ ശ്രമഫലമായിട്ടാണ് കിഫ്ബിയിൽനിന്ന് ഫണ്ടനുവദിക്കുന്നത്.കെ.പി. മോഹനൻ എം.എൽ.എയും ഇടപെടൽ നടത്തി. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരനാണ് തറക്കല്ലിട്ടത്. പാലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പദ്ധതി നടപ്പാക്കാൻ ഏറ്റെടുക്കേണ്ടി വരുന്ന അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പ് നടപടി വൈകിയതോടെ കരാർതുക 27 ശതമാനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി പിൻമാറുകയായിരുന്നു.
പാലം നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യവുമായി മണ്ഡലം എം.എൽ.എ കെ.പി. മോഹനൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തുകയും തുടർന്ന് അടങ്കൽ തുക പുനപരിശോധിക്കാൻ കിഫ്ബി വിദഗ്ദ സമിതിയോട് നിർദേശിക്കുകയും റിപ്പോർട്ടനുസരിച്ചു തുകഅനുവദിക്കുകയും ചെയ്തു. പാലത്തിന്റെ നിർമാണം നിലവിൽ ഏഴ് ശതമാനം മാത്രമാണ് നേരത്തെ ഊരാളുങ്കൽ സൊസൈറ്റി പൂർത്തീകരിച്ചത്.പുതിയ കരാർ പ്രകാരം കിടഞ്ഞി ഭാഗത്ത് 175 മീറ്ററും എടച്ചേരി ഭാഗത്ത് 60 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും ഇതോടെ നിർമിക്കും. 204 മീറ്റർ നീളമുള്ള പാലം സ്പാൻ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമിക്കുന്നത്. മാർച്ച് 26 വരെ പ്രവൃത്തിയുടെ ടെൻഡർ സ്വീകരിക്കും. 29 ന് ടെൻഡർ ഓപ്പൺ ചെയ്തു നടപടിക്രമങ്ങൾ വേഗത്തിലാക്കും. നിലവിൽ തടസ്സങ്ങൾ മുഴുവനും നീങ്ങിയ സാഹചര്യത്തിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Kannur
ഫിസിയോതെറാപ്പിസ്റ്റ് നിയമനം


അഴിക്കോട്: സി.എച്ച്.സിയില്‍ പാലിയേറ്റീവ് പരിചരണത്തിനും ക്ലിനിക്കിലേക്കുമായി ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിസിയോതെറാപ്പിയില്‍ ബിരുദം/പ്രീ യൂണിവേഴ്സിറ്റി/ പ്രീ ഡിഗ്രി/തത്തുല്യം, ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ ഫിസിയോതെറാപ്പി/ ഫിസിയോതെറാപ്പിയില്‍ ബിരുദം എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം, കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 26 ന് രാവിലെ 11 ന് അഴിക്കോട് സി എച്ച് സിയില്‍ എത്തണം.
Kannur
കണ്ണൂർ ജില്ലാ ആസ്പത്രിയിലെ സുരക്ഷാജീവനക്കാരനെ ആക്രമിച്ച പ്രതി റിമാൻഡിൽ


കണ്ണൂർ : കണ്ണൂർ ജില്ലാ ആസ്പത്രിയിൽ സുരക്ഷാജീവനക്കാരൻ കെ. പവനനെ (56) ആക്രമിച്ച കേസിലെ പ്രതി പള്ളിപ്രം സീനത്ത് മൻസിലിലെ മുഹമ്മദ് ദിൽഷാദിനെ (25) സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യപ്രവർത്തകരെയും ആരോഗ്യസേവന സ്ഥാപനങ്ങളെയും ലക്ഷ്യമാക്കിയുള്ള ആക്രമണം തടയുന്ന നിയമത്തിലെ വകുപ്പ് നാല്, ബിഎൻഎസിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആസ്പത്രി സംരക്ഷണനിയമം വകുപ്പ് നാല് പ്രകാരം ആറുമാസംമുതൽ അഞ്ചുവർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്.
മനപ്പൂർവം ആക്രമിച്ച് പരിക്കേൽപിച്ചു, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞു, ജോലിയിൽ തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങൾ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. ആസ്പത്രിയിലെ അതിക്രമങ്ങൾക്കും വാക്കാലുള്ള അധിക്ഷേപത്തിനും ശിക്ഷ ഉറപ്പാക്കുന്നതിനാണ് 2023-ൽ ആസ്പത്രി സംരക്ഷണനിയമത്തിൽ ഭേദഗതി വരുത്തിയത്. സിറ്റി പോലീസ് സ്റ്റേഷൻ ഓഫീസർ കെ. സനിൽ കുമാർ, എസ്ഐ ധന്യാ കൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിന് ഇടയാക്കിയ സംഭവം. ആസ്പത്രിയിലെത്തിയ ദിൽഷാദിനോട് വാർഡിലേക്ക് പോകണമെങ്കിൽ സന്ദർശക പാസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രകോപിതനായ യുവാവ് ജീവനക്കാരനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തു. തറയിൽ വീണ് വിരലിന് പരിക്കേറ്റ പവനൻ അവധിയിലാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്