ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകള്‍ മുടങ്ങും; പണിമുടക്ക് വരുന്നു

കണ്ണൂർ: ഈ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ ബാങ്ക് പണിമുടക്ക് വരുന്നു. 9 യൂണിയനുകള്‍ ചേർന്നുള്ള ബാങ്ക് പണിമുടക്ക് മാര്‍ച്ച് 24, 25 തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. ഞയറാഴ്ചക്ക് ശേഷം വരുന്ന ദിവസങ്ങൾ ആയതിനാൽ മൂന്ന് ദിവസങ്ങളിൽ ബാങ്ക് ഇടപാടുകളില്‍ തടസം നേരിടും.യുണൈറ്റഡ് ഫോറം ഫോര്‍ ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.മാർച്ച് 31 ഈ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം അവധി ആണെങ്കിലും ജീവനക്കാര്‍ ബാങ്കില്‍ എത്തണമെന്ന് ആര്‍ ബി ഐ നിര്‍ദേശമുണ്ട്.