ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

60 വയസ്സ് കഴിഞ്ഞാല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയായ പ്രധാന്‍ മന്ത്രി ശ്രംയോഗി മന്‍ധനിലേക്ക് 18 നും 40 നുമിടയില്‍ പ്രായമുള്ള അസംഘടിത തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 3,000 രൂപയാണ് പെന്‍ഷന്‍. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യാപാരികള്‍ക്കുമായുള്ള ദേശീയ പെന്‍ഷന്‍ സ്‌കീം അംഗത്വ രജിസ്‌ട്രേഷനും അപേക്ഷ ക്ഷണിച്ചു. 18-40 ആണ് പ്രായപരിധി. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ സഹിതം അടുത്തുള്ള ഡിജിറ്റര്‍ കോമണ്‍ സര്‍വ്വീസ് സെന്ററുമായോ ജില്ലാ ലേബര്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍; ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ – 7217730674, ജില്ലാ ലേബര്‍ ഓഫീസ്- 0497-2700353.