Connect with us

Kannur

ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും

Published

on

Share our post

കണ്ണൂർ: ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്‌ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും നടത്തും. ദേശീയപാത ആറു വരിയാകുന്നതോടെ രൂക്ഷമാകാനിടയുള്ള കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സംയുക്ത ആക്ഷൻ കമ്മിറ്റി യോഗമാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ജനകീയ സമര പ്രഖ്യാപന കൺവെൻഷൻ നടാലിൽ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.ബസ് സർവ്വീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കേണ്ട അവസ്‌ഥയെന്ന് ബസുടമസ്ഥ സംഘം പ്രതിനിധി രാജ് കുമാർ കരുവാരത്ത് പറഞ്ഞു. ഹർത്താലിന് ഭരണ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുമുണ്ട്.


Share our post

Kannur

ജൂനിയർ ലാംഗ്വേജ് ടീച്ചർ അഭിമുഖം

Published

on

Share our post

കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (ഫസ്റ്റ് എൻ സി എ ഹിന്ദു നഡാർ) (കാറ്റഗറി നമ്പർ: 101/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 ജനുവരി ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം പി എസ് സി കണ്ണൂർ ജില്ലാ ആഫീസിൽ മാർച്ച് 28 ന് നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് എന്നിവ ഇതിനോടകം അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോർമ എന്നിവ അവരുടെ പ്രൊഫൈലിൽ ലഭ്യമാണ്. കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഡൗൺ ലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ, പ്രഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം നിശ്ചിത സമയത്ത് കണ്ണൂർ ജില്ലാ ആഫീസിൽ നേരിട്ട് എത്തണം.


Share our post
Continue Reading

Kannur

ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

Published

on

Share our post

60 വയസ്സ് കഴിഞ്ഞാല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയായ പ്രധാന്‍ മന്ത്രി ശ്രംയോഗി മന്‍ധനിലേക്ക് 18 നും 40 നുമിടയില്‍ പ്രായമുള്ള അസംഘടിത തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 3,000 രൂപയാണ് പെന്‍ഷന്‍. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യാപാരികള്‍ക്കുമായുള്ള ദേശീയ പെന്‍ഷന്‍ സ്‌കീം അംഗത്വ രജിസ്‌ട്രേഷനും അപേക്ഷ ക്ഷണിച്ചു. 18-40 ആണ് പ്രായപരിധി. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ സഹിതം അടുത്തുള്ള ഡിജിറ്റര്‍ കോമണ്‍ സര്‍വ്വീസ് സെന്ററുമായോ ജില്ലാ ലേബര്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍; ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ – 7217730674, ജില്ലാ ലേബര്‍ ഓഫീസ്- 0497-2700353.


Share our post
Continue Reading

Kannur

കണ്ണൂർ, അഴീക്കോട്‌ മണ്ഡലം പട്ടയ അസംബ്ലി 22ന്

Published

on

Share our post

കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലത്തിന്റെ പട്ടയ അസംബ്ലി മാര്‍ച്ച് 22ന് രാവിലെ 11ന് കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ചിറക്കല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ കെ.വി സുമേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ അഴീക്കോട് നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി നടത്തും. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭാ അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത്/കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെ റവന്യൂ ടീം പങ്കെടുക്കും. ഓരോ വാര്‍ഡിലും പട്ടയം കിട്ടാന്‍ അവശേഷിക്കുന്നവരുടെ വിവരങ്ങള്‍, പട്ടയം നല്‍കാന്‍ അനുയോജ്യമായ ഭൂമിയുടെ വിവരങ്ങള്‍, പട്ടയം ലഭ്യമാകേണ്ട പ്രത്യേക പ്രദേശം, പരിഹരിക്കേണ്ട വിഷയങ്ങള്‍ എന്നിവ പരിഗണിക്കും. അതിദരിദ്ര വിഭാഗങ്ങള്‍ക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മനസ്സോടിത്തിരി മണ്ണ് പദ്ധതി വഴിയോ മറ്റു മാര്‍ഗങ്ങള്‍ മുഖേനയോ ഭൂമി കണ്ടെത്താനും പട്ടയം അനുവദിക്കാനുമുള്ള നടപടകളും ചര്‍ച്ചയാകും.


Share our post
Continue Reading

Trending

error: Content is protected !!