ഒരാഴ്ചയില്‍ അഞ്ചുഗ്രാം പ്ലാസ്റ്റിക്ക് മനുഷ്യശരീരത്തിലെത്തുന്നു, മറവിരോഗത്തിന് കാരണമാവും

Share our post

ഒരാഴ്ചയിൽ അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യശരീരത്തിലെത്തുന്നുണ്ടത്രേ. വൃക്കയിലും ശ്വാസകോശത്തിലും മുതൽ മുലപ്പാലിൽവരെ സൂക്ഷ്മപ്ലാസ്റ്റിക്കുകളുടെ അംശം കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഇതിനെല്ലാം മുകളിലാണ് തലച്ചോറിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ്. മാത്രമല്ല നമ്മുടെ തലച്ചോറിലെത്തുന്ന സൂക്ഷ്മപ്ലാസ്റ്റിക്കുകൾ ഡിമെൻഷ്യയെന്ന മറവിരോഗത്തിന് കാരണമാകുന്നതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 2016 മുതൽ 2024 വരെയുള്ള എട്ടുവർഷത്തിനിടെ മനുഷ്യതലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടിയിട്ടുണ്ടെന്നും നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. .2016 വരെ മരിച്ച 28 പേരുടെയും 2024-ൽ മരിച്ച 24 പേരുടെയും തലച്ചോറാണ് പഠനവിധേയമാക്കിയത്. ഇതിൽ മറവിരോഗമുണ്ടായിരുന്ന 12 പേരുടെ തലച്ചോറിൽ പത്തുശതമാനം പ്ലാസ്റ്റിക് കൂടുതലായിരുന്നു. ശരാശരി ഏഴുഗ്രാം മൈക്രോപ്ലാസ്റ്റിക്കാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ആൽബുക്കെർക്കിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്സിക്കോയിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് പ്രൊഫസർ മാത്യും ക്യാംപെന്റെ നേതൃത്വത്തിലാണ് പഠനംനടന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!