Connect with us

Kannur

മെഡിക്കല്‍ കോളേജില്‍ ലാബ്ടെക്നീഷ്യന്‍ ഒഴിവ്

Published

on

Share our post

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവ്. നാഷണല്‍ വണ്‍ ഹെല്‍ത്ത് പ്രോഗ്രാം ഫോര്‍ പ്രിവെന്‍ഷന്‍ ആന്റ് കണ്ട്രോള്‍ ഓഫ് സൂനോസിസ് (എന്‍.ഒ.എച്ച്.പി.പി.സി.ഇസഡ്) പദ്ധതിക്ക് കീഴിലും നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി (ആന്റി റിട്രോവൈറല്‍ തെറാപ്പി) സെന്ററിലുമാണ് ഓരോ ഒഴിവുകളുള്ളത്.കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. മാര്‍ച്ച് 17ന് രാവിലെ 11.30ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് എ.ആര്‍.ടി സെന്ററിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയിലെ നിയമനം.ബി.എസ്.സി എം.എല്‍.ടിയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം.

ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് എന്‍.ഒ.എച്ച്.പി.പി.സി.ഇസഡ് പദ്ധതിക്ക് കീഴിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.എഴുത്തു പരീക്ഷയും നൈപുണ്യ പരിശോധനയും മാര്‍ച്ച് 18ന് രാവിലെ 11.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. തുടര്‍ന്ന് അഭിമുഖവും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ ദിവസം രാവിലെ 11ന് മുമ്പായി യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍ gmckannur.edu.in ല്‍ ലഭ്യമാണ്.


Share our post

Kannur

ഹാഷിഷ് ഓയിലുമായി കണ്ണൂര്‍ പുലിക്കുരുമ്പ സ്വദേശി പൊലീസ് പിടിയില്‍

Published

on

Share our post

കണ്ണൂർ:ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കണ്ണൂർ പുലിക്കുരുമ്പ സ്വദേശി ജെറി ആണ് അറസ്റ്റിലായത്.ചെറിയ കുപ്പികളിലാക്കി പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.തൃശൂരില്‍ പൊലീസ് പെട്രോളിങ്ങിനിടയാണ് പ്രതി പിടിയിലായത്.


Share our post
Continue Reading

Kannur

സാക്ഷരതാ മിഷന്‍ കോഴ്‌സുകളില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

Published

on

Share our post

കണ്ണൂർ: സാക്ഷരതാ മിഷന്‍ നടത്തുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, നാലാം തരം, ഏഴാം തരം, പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് നാലാം തരത്തിലേക്കും നാലാം തരം പാസായവര്‍ക്ക് ഏഴാം തരത്തിലേക്കും ഏഴാം തരം പാസായവര്‍ക്ക് പത്താംതരത്തിലേക്കും പത്താംതരം പാസായവര്‍ക്ക് ഹയര്‍ സെക്കന്ററിയിലേക്കും അപേക്ഷിക്കാം.തുടര്‍പഠനം, സര്‍ക്കാര്‍ ജോലികള്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയവയ്ക്ക് തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാനാകും. പത്താംതരം രജിസ്‌ട്രേഷന് 17 വയസ്സും ഹയര്‍സെക്കന്ററി രജിസ്‌ട്രേഷന് 22 വയസ്സും പൂര്‍ത്തിയായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവുണ്ട്.

കണ്ണൂര്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പത്താമുദയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താംതരം കോഴ്‌സ് ഫീസ് സൗജന്യമാക്കിയിട്ടുണ്ട്.പത്താംതരം പാസായ 17 വയസ്സ് പൂര്‍ത്തിയായിട്ടുള്ളവര്‍ക്ക് പച്ചമലയാളം കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം.ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും തുല്യത ക്ലാസുകള്‍ നടത്തുക. താല്‍പര്യമുള്ളവര്‍ പ്രേരക്മാരുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2707699.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

ഹാൾ ടിക്കറ്റ്

19/ 03 / 2025 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി .ജി .ഡി .എൽ. ഡി (റഗുലർ /സപ്ലിമെന്ററി) നവംബർ 2024  പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. .

ഓഫ് ലൈൻ ആയി സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

അഫിലിയേറ്റഡ് കോളെജുകളിൽ  17.03.2025  ന് ആരംഭിക്കുന്ന ആറാം  സെമസ്റ്റർ ഇന്റഗ്രേറ്റഡ്  എം.എസ്.സി ഇൻ  കംപ്യൂട്ടർ സയൻസ് വിത്ത്  സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ആൻഡ് മെഷീൻ ലേർണിംഗ് (ഏപ്രിൽ 2025)  പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെടണം.

  പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ്  എം.എസ്.സി ഇൻ  കംപ്യൂട്ടർ സയൻസ് വിത്ത്  സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ആൻഡ് മെഷീൻ ലേണിങ് (റഗുലർ/സപ്ലിമെന്‍ററി), ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025  മാർച്ച് 18, 19  തീയതികളിലായി  കാഞ്ഞങ്ങാട്, നെഹ്റു ആ൪ട്സ് ആന്‍റ് സയന്‍സ് കോളേജിൽ വച്ച് നടത്തും.
ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാഫലം        

പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബി എ/ ബി എ അഫ്സൽ – ഉൽ-ഉലമ/ബികോം/ബിബിഎ(റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2023   പരീക്ഷകളുടെ  ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്‌ ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുനഃപരിശോധന,സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 27.03.2025 വരെ സ്വീകരിക്കും.

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവ്വകലാശാല ജ്യോഗ്രഫി  പഠന വകുപ്പിലെ  രണ്ടാം സെമസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ  ജിയോ ഇൻഫോമാറ്റിക്സ്  ഫോർ  സ്പേഷ്യൽ പ്ലാനിംഗ്’ (റഗുലർ), മെയ് 2024  പരീക്ഷകൾക്ക് പിഴയില്ലാതെ 2025 മാർച്ച് 19  മുതൽ 22 വരെയും പിഴയോടു കൂടി  മാർച്ച് 24  വരെയും അപേക്ഷിക്കാം.


Share our post
Continue Reading

Trending

error: Content is protected !!