കണ്ണൂർ സർവകലാശാലാ വാർത്തകൾ

ഹാൾ ടിക്കറ്റ്
19/ 03 / 2025 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി .ജി .ഡി .എൽ. ഡി (റഗുലർ /സപ്ലിമെന്ററി) നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. .
ഓഫ് ലൈൻ ആയി സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
അഫിലിയേറ്റഡ് കോളെജുകളിൽ 17.03.2025 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (ഏപ്രിൽ 2025) പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെടണം.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റഗുലർ/സപ്ലിമെന്‍ററി), ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 18, 19 തീയതികളിലായി കാഞ്ഞങ്ങാട്, നെഹ്റു ആ൪ട്സ് ആന്‍റ് സയന്‍സ് കോളേജിൽ വച്ച് നടത്തും.
ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പരീക്ഷാഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബി എ/ ബി എ അഫ്സൽ – ഉൽ-ഉലമ/ബികോം/ബിബിഎ(റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുനഃപരിശോധന,സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 27.03.2025 വരെ സ്വീകരിക്കും.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവ്വകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ്’ (റഗുലർ), മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 മാർച്ച് 19 മുതൽ 22 വരെയും പിഴയോടു കൂടി മാർച്ച് 24 വരെയും അപേക്ഷിക്കാം.