ട്രംപ് ഉത്തരവിട്ടു, യമനിൽ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം;13 മരണം

Share our post

സൻആ (യെമൻ): ഗസ്സ ഉപരോധത്തിനെതിരെ രംഗത്തുവന്ന യമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരെ ശക്തമായ ആക്രമണം നടത്തി അമേരിക്ക. 13 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു‌.യമൻ തലസ്ഥാനമായ സൻആ ഉൾപ്പെടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് അമേരിക്ക വ്യാപക വ്യോമാക്രമണം നടത്തിയത്. പ്രധാനമായും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ആക്രമണത്തിൽ ചുരുങ്ങിയത് 13 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ഹൂതികൾ വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് ഹൂതികൾക്കെതിരായ സൈനിക നടപടി. ചെങ്കടലിൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നാലു മാസം മുമ്പ് യുഎസ് യുദ്ധകപ്പലിനു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടി കൂടിയാണിതെന്ന് പെൻ്റഗൺ പറഞ്ഞു.ചെങ്കടലിലെ കപ്പലാക്രമണം ഹൂതികൾ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് പറഞ്ഞ ട്രംപ്, ഹൂതികൾക്ക് പിന്തുണ നൽകുന്ന ഇറാന് നേരെയും ഭീഷണി മുഴക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!