വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് നിയന്ത്രണം വരുന്നു, കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കും

Share our post

മലപ്പുറം: വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ പോലും ലഹരിയില്‍ മുങ്ങുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍, കോളേജ് ടൂറുകള്‍ നിരീക്ഷിക്കാന്‍ നീക്കം.പൊലീസും എക്‌സൈസും ഇതിനുള്ള പദ്ധതികള്‍ ഉടന്‍ ആവിഷ്‌കരിക്കും. കഴിഞ്ഞദിവസം തലസ്ഥാനത്ത് വിനോദ യാത്ര സംഘത്തില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണിത്. കോളേജ് കാമ്ബസുകള്‍ ലഹരി മുക്തമാക്കാന്‍ കാമ്ബസുകളും ഹോസ്റ്റലുകളും പരിശോധിക്കുന്നതിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അനുമതി നല്‍കിയത് പരിഗണിച്ച്‌ ലഹരിയെകെട്ടുകെട്ടിക്കാന്‍ നിരീക്ഷണവും നടപടികളും ശക്തമാക്കാനാണ് നീക്കം.

മദ്ധ്യവേലനവധിക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ വര്‍ഷാന്ത്യപരീക്ഷകള്‍ക്ക് മുന്നോടിയായി വിനോദ യാത്രകളുടെ സമയമാണിപ്പോള്‍.വിനോദയാത്രക്കിടെ രാസലഹരിയുടെ ഉപയോഗവും അക്രമ സംഭവങ്ങളും വ്യാപകമായ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നടപടികള്‍ ശക്തമാക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിനോദ യാത്രയ്‌ക്കെത്തുന്ന സംഘങ്ങളും നിരീക്ഷണത്തിലാകും. ലഹരി പിടിക്കപ്പെട്ടാല്‍ വാഹന ഉടമയെയും ജീവനക്കാരെയും കൂടി കേസില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

ബോധവത്കരണം നടത്തും സ്‌കൂള്‍- കോളേജ് പ്രിന്‍സിപ്പല്‍മാരും പി.ടി.എ കമ്മിറ്റിയും വിനോദ യാത്രകള്‍ ലഹരിമുക്തമാക്കണമെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കും. വിനോദ യാത്രയ്ക്ക് ബുക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളെയും ജീവനക്കാരെയും ബോധവത്കരണം നടത്തും സംശയകരമായ സാഹചര്യത്തിലോ,വിശ്വാസ യോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ വിനോദ യാത്ര വാഹനങ്ങള്‍ പൊലീസും എക്‌സൈസും പരിശോധിക്കും. വിനോദ യാത്ര പോകുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ആവശ്യമെങ്കില്‍ അതാത് സ്ഥലങ്ങളിലും നിരീക്ഷണം നടത്തും വിനോദ യാത്ര സംഘങ്ങള്‍ തമ്പടിക്കുന്ന ഹോട്ടലുകളുള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ നിരീക്ഷിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!