Kannur
തൃച്ചംബരം ഉത്സവം കാണാനെത്തി മടങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞ് കയറി അഞ്ച് പേർക്ക് പരിക്ക്

Kannur
ഹാഷിഷ് ഓയിലുമായി കണ്ണൂര്‍ പുലിക്കുരുമ്പ സ്വദേശി പൊലീസ് പിടിയില്‍


കണ്ണൂർ:ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കണ്ണൂർ പുലിക്കുരുമ്പ സ്വദേശി ജെറി ആണ് അറസ്റ്റിലായത്.ചെറിയ കുപ്പികളിലാക്കി പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.തൃശൂരില്‍ പൊലീസ് പെട്രോളിങ്ങിനിടയാണ് പ്രതി പിടിയിലായത്.
Kannur
സാക്ഷരതാ മിഷന് കോഴ്സുകളില്‍ രജിസ്ട്രേഷന് തുടങ്ങി


കണ്ണൂർ: സാക്ഷരതാ മിഷന് നടത്തുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ്, നാലാം തരം, ഏഴാം തരം, പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു. അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് നാലാം തരത്തിലേക്കും നാലാം തരം പാസായവര്‍ക്ക് ഏഴാം തരത്തിലേക്കും ഏഴാം തരം പാസായവര്‍ക്ക് പത്താംതരത്തിലേക്കും പത്താംതരം പാസായവര്‍ക്ക് ഹയര്‍ സെക്കന്ററിയിലേക്കും അപേക്ഷിക്കാം.തുടര്‍പഠനം, സര്‍ക്കാര്‍ ജോലികള്‍, അറ്റസ്റ്റേഷന് തുടങ്ങിയവയ്ക്ക് തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാനാകും. പത്താംതരം രജിസ്ട്രേഷന് 17 വയസ്സും ഹയര്‍സെക്കന്ററി രജിസ്ട്രേഷന് 22 വയസ്സും പൂര്‍ത്തിയായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവുണ്ട്.
കണ്ണൂര്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പത്താമുദയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താംതരം കോഴ്സ് ഫീസ് സൗജന്യമാക്കിയിട്ടുണ്ട്.പത്താംതരം പാസായ 17 വയസ്സ് പൂര്‍ത്തിയായിട്ടുള്ളവര്‍ക്ക് പച്ചമലയാളം കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം.ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും തുല്യത ക്ലാസുകള്‍ നടത്തുക. താല്പര്യമുള്ളവര് പ്രേരക്മാരുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2707699.
Kannur
മെഡിക്കല്‍ കോളേജില്‍ ലാബ്ടെക്നീഷ്യന്‍ ഒഴിവ്


പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന് തസ്തികയില്‍ ഒഴിവ്. നാഷണല്‍ വണ്‍ ഹെല്‍ത്ത് പ്രോഗ്രാം ഫോര്‍ പ്രിവെന്‍ഷന്‍ ആന്റ് കണ്ട്രോള് ഓഫ് സൂനോസിസ് (എന്‍.ഒ.എച്ച്.പി.പി.സി.ഇസഡ്) പദ്ധതിക്ക് കീഴിലും നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ എ.ആര്.ടി (ആന്റി റിട്രോവൈറല്‍ തെറാപ്പി) സെന്ററിലുമാണ് ഓരോ ഒഴിവുകളുള്ളത്.കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. മാര്‍ച്ച് 17ന് രാവിലെ 11.30ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് എ.ആര്.ടി സെന്ററിലെ ലാബ് ടെക്നീഷ്യന് തസ്തികയിലെ നിയമനം.ബി.എസ്.സി എം.എല്‍.ടിയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം.
ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് എന്‍.ഒ.എച്ച്.പി.പി.സി.ഇസഡ് പദ്ധതിക്ക് കീഴിലെ ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് അപേക്ഷിക്കാം.എഴുത്തു പരീക്ഷയും നൈപുണ്യ പരിശോധനയും മാര്‍ച്ച് 18ന് രാവിലെ 11.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. തുടര്‍ന്ന് അഭിമുഖവും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ ദിവസം രാവിലെ 11ന് മുമ്പായി യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍ gmckannur.edu.in ല്‍ ലഭ്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്