Connect with us

IRITTY

ആറളം വന്യജീവി സങ്കേതത്തിൽ വാർഷിക പക്ഷി സർവെ ആരംഭിച്ചു

Published

on

Share our post

ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തിൽ ഇരുപത്തിയഞ്ചാമത് വാർഷിക പക്ഷി കണക്കെടുപ്പിന് തുടക്കമായി. സർവ്വേ വളയഞ്ചാൽ ഡോർമെറ്ററിയിൽ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷങ്ങളിലെ സർവ്വേ അവലോകനം ചെയ്തുകൊണ്ട് പ്രശസ്ത പക്ഷി നിരീക്ഷകനായ സത്യൻ മേപ്പയ്യൂരും ,പക്ഷി കണക്കെടുപ്പിലെ രീതിശാസ്ത്രത്തെക്കുറിച്ച് ഡോ: റോഷ്നാഥ് രമേശ് ക്ലാസ് എടുത്തു.ചടങ്ങിന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ സിജേഷ് എന്നിവർ പ്രസംഗിച്ചു . കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മുപ്പത്തിയഞ്ചോളം പക്ഷിനിരീക്ഷകർ പങ്കെടുക്കുന്ന സർവ്വേ 16ന് ഉച്ചകഴിഞ്ഞ് സമാപിക്കും.


Share our post

IRITTY

ആറളം പുനരധിവാസ മേഖലയിലെ കാട് വെട്ടൽ, ആനയെ ഓടിക്കൽ ദൗത്യം 17 മുതൽ പുനരാരംഭിക്കും

Published

on

Share our post

ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനത്തിലേക്ക് ആനയെ ഓടിക്കൽ ദൗത്യം, ആനമതിൽ നിർമ്മാണ പുരോഗതി, പുനരധിവാസ മേഖലയിലെ അടിക്കാട് വെട്ടിത്തെളിക്കൽ, ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം തുടങ്ങിയ കാര്യങ്ങളിലെ പുരോഗതി വിലയിരുത്തുന്നതിനായി രൂപീകരിച്ച പ്രാദേശിക കമ്മിറ്റിയുടെ യോഗം വെള്ളിയാഴ്ച ഇരിട്ടി പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിൽ വെച്ച് നടന്നു. അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷതവഹിച്ചു.ടി ആർ ഡി എം ന്റെ നേതൃത്വത്തിൽ പുനരധിവാസ മേഘലയിലെ കാട് വെട്ടൽ, വനം വകുപ്പിന്റെ ആന ഓടിക്കൽ ദൗത്യം എന്നിവ 17 ന് പുനരാരംഭിക്കുന്നതിനും, അനർട്ട് മുഖേന നടത്തുന്ന സോളാർ ഹാങ്ങിങ് ഫെൻസിങ് പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനും, രാത്രികാലങ്ങളിൽ പോലീസ്, എക്സൈസ് വകുപ്പുകളുടെ സ്ഥിര സാന്നിധ്യം ഉറപ്പു വരുത്തുക എന്നിവയും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ ആന മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുതായി മരം മുറിച്ച് നീക്കിയിട്ടുള്ള ഭാഗം ഒഴിച്ച് ആന മതിൽ നിർമ്മാണം ഏപ്രിൽ 30 ന് പൂർത്തീകരിക്കാൻ നിർദ്ദേശിച്ചു.ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ വേലായുധൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ആറളം ഗ്രാമപഞ്ചായത് മെമ്പർ മിനി ദിനേശൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, ഇരിട്ടി താലൂക്ക് തഹസിൽദാർ സി.വി. പ്രകാശൻ , കൂടാതെ പോലീസ്, എക്സൈസ്, പി ഡബ്ല്യൂ ഡി, പഞ്ചായത്ത്, റവന്യൂ, വനം വകുപ്പ് ഉൾപ്പെടെയുള്ളവരും കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.


Share our post
Continue Reading

IRITTY

ആറളം ഫാമിലെ കാട്ടാനക്കലി തടയാൻ: താൽക്കാലിക വൈദ്യുതവേലി നിർമാണം അന്തിമഘട്ടത്തിൽ

Published

on

Share our post

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ വനത്തിലേക്കു തുരത്തുന്നതിനു മുന്നോടിയായി വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന താൽക്കാലിക വൈദ്യുതി വേലി നിർമാണം അന്തിമ ഘട്ടത്തിൽ. ആന മതിൽ പൂർത്തിയാകാത്ത 4 കിലോമീറ്റർ ദൂരത്തിൽ വനംവകുപ്പ് ജീവനക്കാർ സന്നദ്ധ സേവനമായി നടത്തുന്ന വേലി നിർമാണം 3 കിലോമീറ്റർ പൂർത്തിയായി. പരിപ്പുതോട് മുതൽ കോട്ടപ്പാറ വരെ ആൾത്താമസം ഇല്ലാത്ത ടിആർഡിഎമ്മിന്റെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് താൽക്കാലിക വേലി നിർമാണം.

കഴിഞ്ഞ 23 ന് ഫാമിൽ വെള്ളി – ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ ഉയർന്ന ആവശ്യപ്രകാരമാണ് താൽക്കാലിക വൈദ്യുതി വേലി നിർമിക്കുന്നത്. പുനരധിവാസ മേഖലയിൽ നിന്നു വനത്തിലേക്ക് തുരത്തുന്ന ആനകൾ തിരികെ പുനരധിവാസ മേഖലയിലേക്കു എത്തുന്നതു തടയുകയാണ് ലക്ഷ്യം.

കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ഫോറസ്റ്റർ രമേശൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകളിലെ ജീവനക്കാർ, ആർആർടി ജീവനക്കാർ, വാച്ചർമാർ എന്നിവർ ചേർന്നാണു വേലി നിർമാണം നടത്തുന്നത്.

ആന മതിൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ അടിയന്തരമായി അനുവദിച്ച സോളർ തൂക്കുവേലി നിർമാണം പൂർത്തിയാകുന്നതു വരെയാണു താൽക്കാലിക വേലി സ്ഥാപിക്കുന്നത്. സോളർ തൂക്കുവേലി യാഥാർഥ്യമാകുമ്പോൾ ഇപ്പോഴത്തെ താൽക്കാലിക വേലി പൊളിച്ചു മാറ്റി പുനരധിവാസ മേഖലയിൽ തന്നെ ഉപയോഗപ്പെടുത്തും. വളയഞ്ചാൽ മുതൽ കോട്ടപ്പാറ വരെ 5 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതി വേലിയും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ദിവസേന 3 ടീമുകളായി രാത്രികാല പട്രോളിങ് ആറളം പുനരധിവാസ മേഖലയിൽ നടത്തുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.


Share our post
Continue Reading

IRITTY

ഇരിട്ടി ഉപജില്ല വിഭജനം ;മുഖം തിരിച്ച് സർക്കാർ

Published

on

Share our post

ഇരിട്ടി: സംസ്ഥാനത്തെ എറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂർ ആസ്‌ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിനോട് മുഖം തിരിച്ച് സർക്കാർ.ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് പേരാവൂർ, ഇരിട്ടി എന്നിങ്ങനെ രണ്ട് ഉപജില്ലകളായി വിഭജിക്കണമെന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ഏറെ വർഷത്തെ ആവശ്യമാണ് സർക്കാർ നിരാകരിച്ചത്. ഉപജില്ല വിഭജിച്ച് രണ്ട് ഉപജില്ലാ കേന്ദ്രങ്ങളായി പ്രവർത്തനമാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കീഴൂർ വി യുപി സ്‌കൂൾ അറബിക് അധ്യാപകൻ കെ.കെ.അബ്‌ദുൾ അസീസ് കഴിഞ്ഞ നവകേരള സദസ്സിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മറ്റ് വകുപ്പ് മേധാവികൾക്കും നൽകിയ നിവേദനത്തിനു മറുപടിയായാണ് ഇരിട്ടി ഉപജില്ല വിഭജനം എന്ന അജണ്ട സർക്കാരിനില്ലെന്നും ഈ ആവശ്യം പരിഗണിക്കാൻ സാധിക്കില്ലെന്നുമുള്ള രേഖാമൂലമുള്ള അറിയിപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയത്.

ഖാദർ കമ്മിറ്റി റിപ്പോർട്ടു പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 3 തലങ്ങളും സംയോജിപ്പിച്ചു കൊണ്ട് ഏകീകൃതഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്നതിനും അതിനനുസൃതമായി ഓഫിസുകളുടെ സംയോജനവും നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആയതിനാൽ നിലവിൽ ഇരിട്ടി ഉപജില്ല രണ്ട് വിദ്യാഭ്യസ ഉപജില്ലകളായി വിഭജിക്കാൻ നിർവാഹമില്ലെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നത്. ഇരിട്ടി, പേരാവൂർ ബ്ലോക്കുകളിലായി വയനാടിന്റെ അതിർത്തി പങ്കിടുന്ന കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുതൽ കർണ്ണാടകയുടെ അതിർത്തി പങ്കിടുന്ന പായം പഞ്ചായത്തു വരെ 103 വിദ്യാലയങ്ങളാണ് ഇരിട്ടി ഉപജില്ലയിൽ 222.വയനാടിന്റെ അതിർത്തി പ്രദേശമായ ഏലപ്പീടിക മുതൽ കർണ്ണാടകത്തിന്റെ അതിർത്തിയായ പേരട്ട വരെ നീണ്ടു കിടക്കുന്ന മലയോര പ്രദേശങ്ങളിൽ നിന്ന് സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഭരണപരമായ ആവശ്യങ്ങൾക്കുമായി ഇരിട്ടി ഉപജില്ലാ ഓഫിസ് ആസ്ഥാനമായ ഇരിട്ടിയിലെത്തിച്ചേരുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ഇതിനു പരിഹാരമായാണ് ഇരിട്ടിയെ വിഭജിച്ച് പേരാവൂർ കേന്ദ്രമാക്കി മറ്റൊരു വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന ആവശ്യമുയർന്നത്.


Share our post
Continue Reading

Trending

error: Content is protected !!