വടകരയില്‍ ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്‍; അഞ്ച് പേര്‍ക്ക് പരിക്ക്, പയ്യന്നൂർ കോളേജിലും സംഘർഷം

Share our post

വടകര/പയ്യന്നൂർ: വടകരയിലെ ലോഡ്ജില്‍ ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്‍. ഇന്നലെ രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേര്‍ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്.ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ഹോളി ആഘോഷം കൊഴുപ്പിക്കാന്‍ മദ്യപിച്ച ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാനക്കാരെയും രണ്ട് മലയാളികളെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹോളി ആഘോഷത്തിനിടെ കണ്ണൂർ പയ്യന്നൂർ കോളേജിലും സംഘർഷം ഉണ്ടായി. ക്യാമ്പസില്‍ സീനിയർ – ജൂനിയർ വിദ്യാർത്ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒന്നാം വർഷ വിദ്യാർത്ഥിയായ അർജുന്‍ എന്ന യുവാവിന് വാരിയെല്ലിന് പരിക്കേറ്റു. ഇയാള്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!