Kannur
വിലവർധന; കണ്ണൂർ ജില്ലയിലെ ക്വാറികളിലേക്ക് 19ന് ബഹുജന മാർച്ച്

കണ്ണൂർ:ക്വാറി, ക്രഷർ ഉടമകൾ ജനദ്രോഹകരമായ നിലയിൽ ഉൽപന്നങ്ങൾക്ക് ഏകപക്ഷീയമായി വില വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 19നു ജില്ലയിലെ പ്രധാനപ്പെട്ട 6 ക്വാറികളിലേക്കു ബഹുജന മാർച്ചും ഉപരോധവും സംഘടിപ്പിക്കുമെന്നു സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു. പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂർ, മയ്യിൽ, പെരിങ്ങോം എന്നിവിടങ്ങളിലെ ക്വാറികളിലേക്കാണു ബഹുജന മാർച്ചും ഉപരോധവും നടത്തുക.എ.ഡി.എമ്മിന്റെ യോഗത്തിലെ തീരുമാനത്തിനു വിരുദ്ധമായി ഉൽപന്നങ്ങൾക്ക് അന്യായമായി വില വർധിപ്പിച്ചിരിക്കുകയാണെന്നാണ് പരാതി.
Kannur
കാഴ്ച പരിമിതർക്ക് പുസ്തക പാരായണത്തിന് വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്


ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രെയിലി ലിപിയിൽ അച്ചടിച്ച 10 ക്ലാസ്സിക് കൃതികളുടെ പ്രകാശനം മാർച്ച് 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് വിസി ഹാളിൽ പ്രസിഡൻറ് അഡ്വ. കെ.കെ. രത്‌നകുമാരി പ്രകാശനം ചെയ്യും. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനാവും.ബ്രെയിലി ലിപിയിൽ മലയാളത്തിലെ ക്ലാസിക് കൃതികളുടെ കോപ്പികളാണ് തയ്യാറാക്കിയിരിക്കുന്നത്.ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട്, തകഴിയുടെ ചെമ്മീൻ, ബെന്യാമിന്റെ ആടുജീവിതം, എം.ടി.യുടെ കാലം, മാധവിക്കുട്ടിയുടെ നെയ്പായസം, കെആർ. മീരയുടെ ആരാച്ചാർ, സി.വി. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്നീ കൃതികളുടെ കോപ്പികളാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. ഇവ ലൈബ്രറി കൗൺസിലുമായി സഹകരിച്ച് ബ്രെയിലി ലിപി അറിയുന്ന കാഴ്ചപരിമിതരുള്ള പ്രദേശത്തെ വായനശാലകൾക്ക് വായിക്കാൻ കൊടുക്കും.
Kannur
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒഴിവ്


കണ്ണൂർ: സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോമിലേക്ക് മാനസികാസ്വാസ്ഥ്യമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് അസി. പ്രിസൺ ഓഫീസറുടെ ഒരു ഒഴിവുണ്ട്. 55 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. മെഡിക്കൽ കാറ്റഗറി ഷെയ്പ്-ഒന്ന് വിഭാഗത്തിൽ ഉള്ളവരായിരിക്കണം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും, വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെ പകർപ്പും സഹിതം മാർച്ച് 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ നം. 0497 2700069.
Kannur
ബസ് യാത്രക്കാരനായ കലക്ഷൻ ഏജന്റിന്റെ പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ


കണ്ണൂർ: ബസ് യാത്രക്കാരന്‍റെ ബാഗ് കീറി പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. പെരുമ്പടവ് സ്വദേശിയും ഇപ്പോൾ എറണാകുളം പള്ളുരുത്തിയിൽ താമസക്കാരനുമായ ജോയ് (58) എന്ന നിസാറിനെയാണ് എസിപി ടി.കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പള്ളുരുത്തിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരി 24ന് കണ്ണൂരിൽ സ്വകാര്യ ബസിൽ വച്ച് പി.പി. പ്രദീപൻ എന്നയാളുടെ ബാഗ് കീറി 61290 രൂപ കവർന്ന കേസിലാണ് പ്രതി അറസ്റ്റിലായത്. കണ്ണൂർ ജില്ലാ പ്രൈവറ്റ് ബസ് കോ-ഓപറേറ്റീവ് സൊസൈറ്റി കളക്ഷൻ ഏജന്‍റായ പ്രദീപൻ ബാങ്കിലടയ്ക്കാൻ കൊണ്ടു പോകുകയായിരുന്നു പണമായിരുന്നു കവർന്നത്. കവർച്ചയുമായി ബന്ധപ്പെട്ട് ചക്കരക്കൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിക്കായി അന്വേഷണം നടത്തി വരുന്നതിനിടെ പള്ളുരുത്തിയിലെ ഒരു കേന്ദ്രത്തിലുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രത്യേക അന്വേഷണ സംഘം അതീവരഹസ്യമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ നിരവധി കേസുകൾ പ്രതിയുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്