കേളകം പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

Share our post

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിനെ “ഹരിത-ശുചിത്വ പഞ്ചായത്ത്” ആയി പ്രഖ്യാപിച്ചു.2024 ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, അംഗനവാടികൾ, അയൽക്കൂട്ടങ്ങൾ, ടൗണുകൾ, പൊതുവിടങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. തോടുകൾ, പാതയോരങ്ങൾ എന്നിവ ജനകീയമായി ശുചീകരിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു. ശേഷം 13 വാർഡുകളും ഹരിതപ്രഖ്യാപനം നടത്തിയിരുന്നു.കേളകം വ്യാപാരഭവൻ ഹാളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഷാന്റി അധ്യക്ഷനായി. പഞ്ചായത്ത് അസിസ്റ്റൻ്റ് സിക്രട്ടറി രാജശേഖരൻ റിപ്പോർട് അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്,പേരാവൂർ ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷ മൈഥിലി രമണൽ, ബ്ലോക്ക് അംഗം മേരിക്കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡണ്ട് റജീഷ് ബൂൺ, യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂനിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ബിജു ബേബി തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!