Connect with us

India

വാഹനാപകടം: നഷ്ടപരിഹാരം മരിച്ചയാളുടെ ആശ്രിതരായ ആർക്കും നൽകാം, ബന്ധുക്കളാകണമെന്നില്ല- സുപ്രീം കോടതി

Published

on

Share our post

ന്യൂഡൽഹി: വാഹനാപകടത്തിലെ നഷ്ടപരിഹാരം മരിച്ചയാളുടെ ആശ്രിതരായ ആർക്കും നൽകാമെന്ന് സുപ്രീംകോടതി. മോട്ടോർ വാഹന നിയമത്തിലെ നിയമപ്രതിനിധി (ലീഗൽ റെപ്രസെന്റേറ്റീവ്) തൊട്ടടുത്ത ബന്ധുക്കൾതന്നെയാവണമെന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. 2016-ൽ ഭോപാലിൽ പഴക്കച്ചവടക്കാരനായ ധീരജ് സിങ് തോമർ (24) വാഹനാപകടത്തിൽ മരിച്ച കേസിലെ നഷ്ടപരിഹാരം സംബന്ധിച്ച കേസിലാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.തോമറിന്റെ പിതാവിനെയും ഇളയ സഹോദരിയെയും മോട്ടോർ വാഹനാപകട ട്രിബ്യൂണലോ ഹൈക്കോടതിയോ ആശ്രിതരായി അംഗീകരിച്ചിരുന്നില്ല. തോമറിന്റെ വരുമാനത്തെ ആശ്രയിച്ചല്ല പിതാവ് കഴിഞ്ഞിരുന്നതെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പിതാവ് ജീവിച്ചിരിക്കുന്നതിനാൽ ഇളയ സഹോദരി തോമറിന്റെ ആശ്രിതത്വത്തിലാണെന്ന് കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഈ വാദങ്ങൾ സുപ്രീംകോടതി തള്ളി.നഷ്ടപരിഹാരക്കേസിലെ നിയമപരമായ പ്രതിനിധി മരണംകൊണ്ട് നഷ്ടമുണ്ടായ ആരുമാകാമെന്നും ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ എന്നിവർതന്നെയാവണമെന്ന് നിർബന്ധമില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി. തോമറിന്റെ കുടുംബാംഗങ്ങൾക്ക് ട്രിബ്യൂണൽ വിധിച്ച നഷ്ടപരിഹാരമായ 9.77 ലക്ഷം രൂപ സുപ്രീംകോടതി 17.52 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു.


Share our post

India

ആദ്യ മലയാളി ഹജ്ജ് തീർഥാടകരെത്തി, മക്കയിൽ ഊഷ്മള സ്വീകരണം

Published

on

Share our post

റിയാദ്: ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ മലയാളി തീർഥാടക സംഘം മക്കയിലെത്തി. ശനിയാഴ്ച രാത്രി 10ന് ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് നിന്ന് പുറപ്പെട്ട 126 തീർഥാടകരാണ് ഞായറാഴ്ച പുലർച്ചെ ഒന്നിന് ജിദ്ദയിൽ ഇറങ്ങിയ ശേഷം ബസിൽ രാവിലെ ആറോടെ മക്കയിലെത്തിയത്. അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പിന് കീഴിൽ എത്തിയ തീർഥാടകരെ ബസ് മാർഗം മക്കയിലെത്തിച്ചു. മലയാളി സന്നദ്ധ പ്രവർത്തകർ മക്കയിൽ ഊഷ്മള വരവവേൽപ് നൽകി. മധുരവും സമ്മാനങ്ങളും നൽകിയാണ് ഹാജിമാരെ തീർഥാടകർക്കൊരുക്കിയ താമസസ്ഥലത്ത് സ്വീകരിച്ചത്. അപ്രത്രീക്ഷിത സ്വീകരണം ഹാജിമാരെ സംതൃപ്തരാക്കി. ഹോട്ടലിൽ അൽപ്പം വിശ്രമിച്ച ശേഷം സംഘം മസ്ജിദുൽ ഹറാമിലെത്തി ഉച്ചയോടെ ഉംറ നിർവഹിച്ചു. വരും ദിനങ്ങളിൽ ഹാജിമാർ മസ്ജിദുൽ ഹറാമിൽ നമസ്കാരവും പ്രാർഥനയുമായി കഴിയും. മക്കയിലെ വിവിധ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കും.

സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഹാജിമാരിൽ ഭൂരിഭാഗവും ഹജ്ജിനു മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കും. ഹജ്ജിന് ശേഷം ജിദ്ദ വഴിയാകും മടക്കം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള തീർഥാടകർ ഈ മാസം 10 മുതൽ ജിദ്ദ വഴി എത്തും. ഹജ്ജിന് ശേഷം മദീന വഴിയാകും ഇവർ മടങ്ങുക. മക്കയിൽ ഹാജിമാർക്ക് വേണ്ട മുഴുവൻ ഒരുക്കവും ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ പൂർത്തിയായിട്ടുണ്ട്. ആദ്യ സംഘത്തെ സ്വീകരിക്കാൻ കെ.എം.സി.സി നാഷനൽ ഹജ് കമ്മിറ്റി ജനറൽ കൺവീനർ മുജീബ് പൂകോട്ടൂർ, സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂർ, എം.സി. നാസർ, സക്കീർ കാഞ്ഞങ്ങാട്, സിദ്ധിഖ്‌ കൂട്ടിലങ്ങാടി, സമീർ കൊട്ടുകര എന്നിവർ നേതൃത്വം നൽകി.


Share our post
Continue Reading

India

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സി.ബി.എസ്.ഇ ബോർഡ്, 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

Published

on

Share our post

ദില്ലി : 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്. 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമെന്ന രീതിയിൽ പ്രചാരണമുണ്ടായതിനെ തുടർന്നാണ് വിശദീകരണം. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

India

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം; 106 ടെലിഗ്രാം അക്കൗണ്ടുകൾ കണ്ടെത്തി

Published

on

Share our post

ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 106 ടെലിഗ്രാം അക്കൗണ്ടുകളും 16 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) കണ്ടെത്തിയതായി വിവരം. ചോദ്യപേപ്പർ ചോർന്നെന്നും മറ്റുമുള്ള ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ‌ സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് വിഷയം അന്വേഷിക്കുന്നത്. നേരത്തെ, നീറ്റുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തുന്ന വ്യക്തികളെ സംബന്ധിച്ച് അറിയിപ്പ് നൽകാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് എൻ‌ടി‌എ ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചിരുന്നു. ഇതുവരെ, ഏകദേശം 1,500 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ടെലിഗ്രാം ചാനലുകളുമായി ബന്ധിപ്പെട്ടുള്ളതാണ്. സംശയാസ്പദമായ കാര്യങ്ങൾ നാലാം തീയതി വൈകീട്ട് 5 മണിവരെ റിപ്പോർട്ട് ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!