Connect with us

Kannur

കണ്ണൂർ സർവകലാശലാ വാർത്തകൾ

Published

on

Share our post

ഹാൾ ടിക്കറ്റ്

17/03/2025 നു ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ്, നവംബർ, 2024 (സി.സി.എസ്.എസ്- 2009 മുതൽ 2013 വരെ പ്രവേശനം) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.  പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് കണ്ണൂർ, താവക്കര ക്യാമ്പസ്സിൽ മാത്രമുള്ള പരീക്ഷാ സെന്ററിൽ ഹാജരാകണം.

17.03.2025 ന് ആരംഭിക്കുന്ന  അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റും നോമിനൽ റോളുകളും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.                                             

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി / എഫ് വൈ ഐ എം പി, ഏപ്രിൽ 2025 പരീക്ഷകളുടെ ഓൺലൈൻ രെജിസ്ട്രേഷൻ 15.03.2025 വരെ നീട്ടി

ഫീ സ്റ്റേറ്റ്മെൻറ് / അഫിഡവിറ്റ്,  സർവകലാശാലയിൽ  സമർപ്പിക്കേണ്ടുന്ന അവസാന തീയതി  18.03.2025.

പരീക്ഷാഫലം

ഒന്നാം  സെമസ്റ്റർ എം.എസ്.സി ഫിസിക്സ്/ കെമിസ്ട്രി (നാനോസയൻസ് & നാനോടെക്നോളജി) (ജോയിൻറ്  സി എസ് എസ് – റെഗുലർ), നവംബർ  2024 പരീക്ഷകളുടെ ഫലംപ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക്  25.03.2025  വൈകുന്നേരം  5  മണിവരെ അപേക്ഷിക്കാം.


Share our post

Kannur

കണ്ണൂരിലെ ബേക്കറിയിൽ നിന്ന് പട്ടാപകൽ ചാരിറ്റി ബോക്സ് മോഷ്ടിച്ചയാൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: പട്ടാപകൽ നഗരത്തിലെ ബേക്കറിയിൽ നിന്നും ചാരിറ്റി ബോക്സുകൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി തയ്യിൽ സ്വദേശി ഷാരോണിനെയാണ് (23) ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷന് സമീപത്തെ എംആർഎ ബേക്കറിയിൽ കാഷ് കൗണ്ടറിന് സമീപം വച്ചിരുന്ന വയനാട് മുസ്‌ലിം ഓർഫനേജിന്‍റെയും കണ്ണൂർ തണൽ വീടിന്‍റെയും  ചാരിറ്റി ബോക്സുകൾ കവർന്നത്. രണ്ട് പേർ ബൈക്കിൽ എത്തി 6000 രൂപയോളമുണ്ടായിരുന്ന ചാരിറ്റി ബോക്സുകൾ കവർന്ന് ഓടുകയായിരുന്നു.

ഇന്നലെ സംശയാസ്പദമായ രീതിയിൽ ഷാരോണിനെ വീണ്ടും ബേക്കറിയുടെ പരിസരത്ത് കണ്ടതിനെ തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ബേക്കറിയുടെ സമീപത്തെത്തിയപ്പോൾ പ്രതി ബൈക്ക് എടുത്ത് പോയി. മുനീശ്വരൻ കോവിലിന് സമീപത്ത് വച്ച് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നും അയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.


Share our post
Continue Reading

Kannur

പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കണ്ണൂരിൽ 23-കാരിയായ യുവതി അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. നിരവധി തവണ സ്‌നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍.സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.

യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്‌നേഹ മെര്‍ലിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്‌സ്‌ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്.12-കാരിയായ കുട്ടിക്ക് പുറമെ, 14 വസയുള്ള ആണ്‍കുട്ടിയേയും സ്‌നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പീഡിപ്പിച്ചതിന്റെ വീഡിയോ ചിത്രീകരിക്കുകയും പീഡന വിവരം പുറത്തുപറയാതിരിക്കാന്‍ ഈ ദൃശ്യങ്ങള്‍ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം. സി.പി.ഐ. നേതാവായിരുന്ന കോമത്ത് മുരളിയെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് സ്‌നേഹ മെര്‍ളിനെതിരേ പോലീസ് കേസ് നിലവിലുണ്ട്.


Share our post
Continue Reading

Kannur

കണ്ണൂർ സബ് രജിസ്ട്രാർ അദാലത്ത് 20-ന്

Published

on

Share our post

കണ്ണൂർ: കണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ 20-ന് അദാലത്ത് നടത്തും. 1986 ജനുവരി ഒന്ന് മുതൽ 2017 മാർച്ച് 31 വരെ വില കുറച്ച്‌ കാണിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങളിലെ അണ്ടർ വാല്വേഷൻ നടപടി നേരിടുന്ന കേസുകൾ നാമമാത്ര തുക അടച്ച് തീർപ്പാക്കാം.


Share our post
Continue Reading

Trending

error: Content is protected !!