സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബുധനാഴ്ച ഖാദി വസ്ത്രം

Share our post

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ് അഭ്യർത്ഥിച്ചു. ഏത് വസ്ത്രം ധരിക്കണമെന്ന് സർക്കാരിന് നിർബന്ധിക്കാനാവില്ല ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ ഓവർകോട്ട് ഖാദിയാക്കണമെന്ന് ആരോഗ്യമന്ത്രിയും അഭ്യർത്ഥിച്ചിട്ടുണ്ട്. ജനപ്രതിനിധികളും ബുധനാഴ്ച ഖാദി ധരിക്കണമെന്നും രാജീവ് നിയമസഭയില്‍ പറഞ്ഞു. ഖാദിയുടെ ജി.എസ്.ടി ഒഴിവാക്കാൻ കേന്ദ്രത്തിന് കത്ത് നല്‍കി. 1000രൂപയ്ക്ക് താഴെയുള്ള ഉത്പന്നങ്ങള്‍ക്ക് 5 ശതമാനവും, അതിനു മുകളില്‍ 12 ശതമാനവുമാണ് ജി.എസ്.ടി.ഇത് മുൻകാല പ്രാബല്യത്തോടെ പിൻവലിക്കണമെന്നാണ് കത്തിലുള്ളത്. ദുബായ്, അബുദാബി എന്നിവിടങ്ങളിലെ മേളകളില്‍ ഖാദി ഉത്പന്നങ്ങള്‍ വിറ്റു. ജർമ്മിനിയിലും വില്പനയ്ക്ക് സംവിധാനമൊരുക്കി.ഖാദി നൂല്‍, നെയ്ത്തുപകരണങ്ങള്‍ എന്നിവയുടെ നവീകരണത്തിന് മദ്രാസ് ഐ.ഐ.ടിയുമായി ധാരണാപത്രം ഒപ്പിട്ടെന്നും കെ.പി. മോഹനന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!